സ്വന്തം അമ്മയുടെ സ്ഥാനം, കാണാൻ നിളയെ പോലെയായതിൽ സന്തോഷം; ദിയയോട് പേളിയെക്കുറിച്ച് ആരാധകർ
ഭാര്യ, അമ്മ, മരുമകൾ എന്നീ നിലകളിൽ മറ്റാരെങ്കിലുമായി താരതമ്യം ചെയ്യുന്നത് മിക്ക സ്ത്രീകൾക്കും ഇഷ്ടമല്ല. എന്നാൽ ദിയ കൃഷ്ണ വിവാഹം ചെയ്ത നാൾ മുതൽ പേളി മാണിയുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുകയാണ്. അമ്മായിയമ്മയെ ദിയ കൃഷ്ണ അപമാനിച്ചു എന്ന ആരോപണം വരുമ്പോഴും കമന്റ് ബോക്സിൽ മിക്കവരും പരാമർശിക്കുന്നത് പേളി മാണിയെ ആണ്. എങ്ങനെ കുടുംബജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്ന് പേളി മാണിയെ കണ്ട് പഠിക്കൂ എന്നാണ് കമന്റുകൾ.
അമ്മായിയമ്മയോട് വലിയ അടുപ്പം കാണിക്കുന്നയാളാണ് പേളി മാണി. അമ്മായിയമ്മയോടുള്ള പേളിയുടെ സ്നേഹപ്രകടനങ്ങൾ കണ്ടാൽ സ്വന്തം അമ്മയാണെന്നേ തോന്നു. ഒരിക്കൽ ഇവരെക്കുറിച്ച് പേളി മാണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നിള ബേബിയെ കാണാൻ അമ്മയെ പോലെ തന്നെയാണെന്ന് എല്ലാവരും പറയാറുണ്ട്. അത് വലിയൊരു കോംപ്ലിമെന്റ് ആണ്. എനിക്കത് വളരെ സന്തോഷമുള്ള കാര്യമാണ്. കാരണം അമ്മ വളരെ ക്യൂട്ടാണ്.

അമ്മയുടെ ഫീച്ചറുകൾ എനിക്ക് വളരെ ഇഷ്ടമാണ്. ഞാനെപ്പോൾ ചെന്നെെയ്ക്ക് പോയാലും ഞാൻ ചെയ്യുന്നത് അമ്മയുടെ ഐബ്രോ ത്രെഡ് ചെയ്ത് കൊടുക്കലാണ് എന്ന് പേളി മാണി ഒരു വ്ലോഗിൽ പറഞ്ഞിരുന്നു. എപ്പോഴും വളരെ സ്നേഹത്തോടെയാണ് പേളി ഭർതൃമാതാവിനോട് സംസാരിക്കാറുള്ളത്. ഇടയ്ക്ക് സമ്മാനങ്ങൾ, ഒത്തുചേരലുകൾ എന്നിങ്ങനെ ഭർത്താവിന്റെ കുടുംബവുമായി നല്ല ബന്ധം പേളി മാണി നിലനിർത്തുന്നു. ശ്രീനിഷിന്റെ സഹോദരിയുടെ മക്കളോടും വളരെ സ്നേഹത്തോടെയാണ് പേളി മാണി ഇടപഴകാറുള്ളത്.
ഇതാണ് പേളി മാണിയെ കണ്ടുപഠിക്കൂ എന്ന് ദിയക്ക് നിരന്തരം കമന്റുകൾ വരാൻ കാരണം. കുഞ്ഞ് കാണാൻ അശ്വിനെ പോലെയാണെന്ന് പറഞ്ഞാൽ പോലും ദിയക്ക് ഇഷ്ടപ്പെടാറില്ല. കുഞ്ഞ് തന്നെ പോലെയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് പോലെ പോസ്റ്റുകളിടാറുണ്ടെന്ന് അഭിപ്രായങ്ങളുണ്ട്. കുഞ്ഞിന് അശ്വിന്റെ വീട്ടുകാരുമായി അടുപ്പമില്ലെന്ന് പുതിയ വ്ലോഗിൽ നിന്ന് വ്യക്തമാണെന്ന് കമന്റുകളുണ്ട്. ഇടയ്ക്ക് കുഞ്ഞിനെ അശ്വിന്റെ മാതപിതാക്കളെ കാണിക്കണമെന്നും വാദം വന്നു.
എന്നാൽ കുഞ്ഞിനെ അവരെ കാണിക്കാറുണ്ടെന്നും സോഷ്യൽ മീഡിയയിൽ ഇടാറില്ലെന്നുമാണ് ദിയ കൃഷ്ണ പറയുന്നത്. ദിയ-അശ്വിൻ വിവാഹം കഴിഞ്ഞിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ. ഇതിനുള്ളിൽ ദിയക്ക് ഭർത്താവിന്റെ വീട്ടുകാരോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് അഭിപ്രായങ്ങൾ. മുമ്പ് മീനമ്മ എന്ന് വിളിച്ച ദിയ ഇന്ന് താൻ ആന്റിയെന്നേ വിളിക്കൂ എന്നാണ് പറയുന്നത്.
കുഞ്ഞ് സ്വന്തം അച്ഛനോട് അടുക്കുന്നത് പോലും ഇഷ്‌ടമില്ലാത്തയാളായാണ് സോഷ്യൽ മീഡിയ ദിയ കൃഷ്ണയെ ചിത്രീകരിക്കുന്നത്. കുഞ്ഞ് അപ്പയെന്ന് വിളിക്കാൻ ശ്രമിക്കുന്നെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ മമ്മ എന്നാണ് വിളിക്കാൻ ശ്രമിക്കുന്നതെന്ന് ദിയ വാദിച്ചു. ഇതും അനാവശ്യമായ കുറ്റപ്പെടുത്തലുകൾക്ക് കാരണമായി.
തന്റെ വ്യക്തി ജീവിതത്തിൽ ആരും അഭിപ്രായം പറയേണ്ടെന്ന് ദിയ എപ്പോഴും പറയാറുണ്ട്. എന്നാൽ ദിയയുടെ വ്ലോഗ് വന്നാൽ നെറ്റിസൺസിന് അഭിപ്രായങ്ങളുടെ ഒരു നിര തന്നെയുണ്ടാകും. ഇത് തനിക്കിഷ്ടമല്ലെന്ന് പറഞ്ഞിട്ടും അഭിപ്രായങ്ങൾ തുടരുന്നു. അഭിപ്രായങ്ങൾ ഇഷ്ടമല്ലെങ്കിൽ വ്ലോഗ് പങ്കുവെക്കാതിരുന്ന് കൂടെ എന്നാണ് വിമർശിക്കുന്നവരുടെ ചോദ്യം.


Click it and Unblock the Notifications

