ഞാന്‍ തൊടാന്‍ ആഗ്രഹിച്ച ആളോടൊപ്പമുള്ള വേദിയെന്ന് ഫിലിപ്പ്! ദൗര്‍ബല്യങ്ങള്‍ മറച്ചുവെക്കുന്നു! വൈറലായി വീഡിയോ

ഫിലിപ്പ് മമ്പാടും ഭാര്യ ഡോളിയും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. പ്രഭാഷകനും, മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പീഡന ആരോപണത്തെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുകയാണ്. അദ്ദേഹം അങ്ങനെയൊക്കെ ചെയ്യുമോ എന്നായിരുന്നു ഒരുവിഭാഗത്തിന്റെ ചോദ്യം. എന്നാല്‍ ഫിലിപ്പിന്റെ സംസാരവും, സ്വഭാവത്തെക്കുറിച്ചുമൊക്കെയുള്ള വിലയിരുത്തലുകള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്. വിവാഹമോചിതയായെങ്കിലും മുന്‍ഭര്‍ത്താവിനെക്കുറിച്ച് നല്ലത് പറഞ്ഞ് ഡോളി എത്തിയതും ചര്‍ച്ചയായിരുന്നു.

വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയില്‍ ഫിലിപ്പും ഡോളിയും മത്സരിച്ചിരുന്നു. എലിമിനേഷന്‍ റൗണ്ടില്‍ വന്നപ്പോഴുള്ള ഫിലിപ്പിന്റെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വിധികര്‍ത്താക്കളുടെ വിലയിരുത്തലുകളും ചര്‍ച്ചയായിരിക്കുകയാണ്. ആ സൈക്കോളജിസ്റ്റ് എത്ര കൃത്യമായാണ് അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞത്.നേരത്തെ പിന്തുണച്ചവര്‍ പോലും അദ്ദേഹത്തെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ്. ഈ സമയത്തെ വീഡിയോകളൊക്കെ കണ്ട് ഇഷ്ടമായിരുന്നു. ഈയൊരു സംഭവം അറിഞ്ഞപ്പോള്‍ എല്ലാം പോയി. എന്നാലും അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

Philip Mambad viral video
Photo Credit: Philip Mambad / Facebook

വളരെ സാഹസമുള്ള, സിന്‍സിയറായിട്ട്, നേര്‍വഴിക്ക് മാത്രം പോവുന്നൊരു പോലീസ് ഓഫീസറായും, വ്യക്തിയായും ചിത്രീകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. എന്നാല്‍ വളരെയധികം ദൗര്‍ബല്യങ്ങള്‍ മറച്ചുവെക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഗീതാഞ്ജലി നടരാജന്‍ പറഞ്ഞത്. വളരെ നീതിബോധമുള്ള, പ്രതികരിക്കുന്ന അനീതിക്കെതിരെ പോരാടുന്നൊരു വ്യക്തിത്വമായി മാറണം എന്നുള്ള ആഗ്രഹം മനസിലുണ്ട്. ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദമാണ് അദ്ദേഹത്തെ പെര്‍ഫക്ഷനിസ്റ്റാക്കുന്നത് എന്നായിരുന്നു സൈക്കോളജിസ്റ്റായ ഡോക്ടര്‍ കെഎസ് ഡേവിഡ് പറഞ്ഞത്. സ്വപ്രയ്തനം കൊണ്ട് വെല്ലുവിളികളെല്ലാം നേരിട്ട്, സ്വന്തമായി മുന്നേറിയ വ്യക്തിയായാണ് തോന്നിയതെന്നായിരുന്നു മറ്റൊരു വിധികര്‍ത്താവ് പറഞ്ഞത്.

നമ്മളെപ്പോലെ തന്നെ എല്ലാവരോടും സ്‌നേഹമാണ്. അറിയാത്ത ആളുകളെ പരിചയപ്പെടാനും, ഇടപഴകാനും എളുപ്പമാണെന്നായിരുന്നു സ്വഭാവത്തിലെ ഗുണത്തെക്കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്, അതൊരു നെഗറ്റീവാണ്. എവിടെയങ്കിലും പൊടി കണ്ടാല്‍, നീ ഇതൊന്നും കണ്ടില്ലേ എന്നൊക്കെ ചോദിക്കും എന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു. കുറച്ച് വൃത്തിയുടെ അസ്‌കിതയുണ്ടെന്ന് ചോദിച്ചാല്‍ വേറെ കുഴപ്പമൊന്നുമില്ല. എങ്ങനെയാണ് വീണ്ടും എലിമിനേഷനില്‍ വന്നത്. ഇവരൊക്കെയെന്താണ് മാര്‍ക്ക് തരാത്തത്. ഫിലിപ്പ് പ്ലസന്റായി ചിരിക്കുന്നില്ല. മനസിനകത്ത് ഇഷ്ടമാണോ, വെറുപ്പാണോ എന്നൊന്നും മനസിലാവുന്നില്ല. ഹോണസ്റ്റായി പെരുമാറുന്നത് പോലെ തോന്നുന്നില്ല എന്നായിരുന്നു മാല പാര്‍വതി പറഞ്ഞത്.

എന്നെ സംബന്ധിച്ച് ഇതെനിക്ക് അര്‍ഹതപ്പെടാത്ത സ്ഥാനം പോലെയാണ് ആദ്യം തോന്നിയത്. സ്വര്‍ഗീയമായൊരു വേദിയായാണ് ഞാന്‍ ഇതിനെ കാണുന്നത്. ഞാന്‍ തൊടാന്‍ ആഗ്രഹിച്ച ആള്‍, കാണാനാഗ്രഹിച്ച ആള്‍, അവരുമായൊരു വേദി പങ്കിടുക എന്ന് വെച്ചാല്‍ വളരെ അഭിമാനമുള്ള കാര്യമാണെന്നായിരുന്നു ഫിലിപ്പ് പറഞ്ഞത്. ആരെയാണ് തൊടാന്‍ ആഗ്രഹിച്ചതെന്നായിരുന്നു വിധികര്‍ത്താക്കളുടെ ചോദ്യം. അവതാരകയായ ശ്വേതയ്ക്കും ഞെട്ടലായിരുന്നു. ഡോളി എന്നെ നോക്കുന്നു എന്നായിരുന്നു ശ്വേതയുടെ കമന്റ്. ഭാര്യയുടെ മുന്നില്‍ വെച്ച് എങ്ങനെയാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു മേനകയുടെ കമന്റ്. ഫോട്ടോ എടുക്കാന്‍ വന്നൊരാള്‍ മസില് വിടാതെ നില്‍ക്കുന്ന പോലെയാണ് നിങ്ങളിപ്പോഴും നില്‍ക്കുന്നത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X