എന്നെ വേ​ദ​നിപ്പിച്ചാലും അദ്ദേഹത്തെ ഞാൻ സ്നേഹിച്ച് കൊണ്ടിരിക്കും, ദൈവ തുല്യമായവൾ ഭാര്യ; വൈറലായി ആ വാക്കുകൾ!

മുൻ എസ്ഐയും പ്രഭാഷകനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ സ്ഥിരമായി ഫോളോ ചെയ്യുന്നവർക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരു വാർത്ത തന്നെയായിരുന്നു ലൈംഗിക പീഡന ആരോപണത്തിൽ ഫിലിപ്പ് അറസ്റ്റിലായി എന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഇയാളുടെ മേൽ ഉയർന്നിരിക്കുന്നത്. ഫിലിപ്പിനൊപ്പം കുടുംബം ഇല്ലെന്നും അകൽച്ചയിലാണെന്നുമുള്ള തരത്തിൽ അറസ്റ്റിനുശേഷം പ്രചരിച്ചിരുന്നു.

അതിനുള്ള മറുപടിയുമായി ഭാര്യ ഡോളിയും മകളും തന്നെ രം​ഗത്ത് എത്തി. കേസ് വക്കീലിനെ ഏൽപ്പിച്ചിട്ടുണ്ട്. ജാമ്യത്തിനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. മാനസീകമായി ഞങ്ങൾ വളരെ അധികം തളർന്നിരിക്കുകയാണ്. ഞങ്ങളെ വീണ്ടും വീണ്ടും തളർത്തരുതെന്ന അപേക്ഷ മാത്രമെയുള്ളു എന്നാണ് ഭാര്യ ഡോളി ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Philip Mampad

ഫിലിപ്പ് അറസ്റ്റിലായ വാർത്ത പുറത്ത് വന്നപ്പോൾ മുതൽ സോഷ്യൽമീഡിയയിൽ വീണ്ടും പ്രചരിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ ഫിലിപ്പ് ഭാര്യയ്ക്ക് എഴുതിയ പ്രണയ ലേഖനമാണ്. പലതും ചെയ്യാൻ കഴിവുള്ള ദൈവ തുല്യമായവൾ തന്നെയാണ് ഭാര്യ എന്നാണ് ഫിലിപ്പ് അന്ന് ഡോളിയെ കുറിച്ച് എഴുതിയത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു...

ഒരുപാട് കഷ്ടപാടുകൾ‌ക്ക് നടുവിലേക്ക് എന്നോടൊത്ത് ജീവിക്കാൻ വിധിക്കപ്പെട്ട് വികസനം ഒട്ടും കടന്ന് വരാത്ത കുടിയേറ്റ ​ഗ്രാമത്തിലേക്ക് അൽപം ഫാഷനുമായി കടന്ന് വന്ന എന്റെ പ്രാണനാണ് നീ. ജാൻസിക്ക് തടിയും കറുപ്പും കൂടുതലാണെന്ന് പറഞ്ഞ് പല വിവാഹ​ ആലോചനകളും മുടങ്ങിയപ്പോൾ പൊന്നും പണവും കൂടുതലായി നൽകാൻ നിനക്കുള്ള പത്ത് പവനും സ്വമനസാലേ നീ ഊരി നൽകിയതും വരവിന്റെ കമ്മലും മാലയും അണിഞ്ഞ് അലർജി വന്ന് ചൊറിഞ്ഞ് തടിച്ചപ്പോൾ ആഭരണമില്ലാത്തതാണ് ഫാഷനെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചവളാണ് ‍നീ.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡിൽ സ്ഥലം ഇല്ലാതെ വരാന്തയിൽ പുതപ്പ് വിരിച്ച് കിടന്നപ്പോഴും ഒരു മാസത്തിന് മുകളിൽ കയ്യും കാലും പ്ലാസ്റ്ററിട്ട് സ്വന്തമായി മലമൂത്ര വിസർജനം പോലും ചെയ്യാൻ കഴിയാതെ ഞാൻ കിടന്നപ്പോൾ നീ എനിക്ക് അതെല്ലാം ചെയ്ത് തന്നു.

അപ്പോഴാണ് സ്വന്തക്കാർക്കോ സുഹൃത്തുക്കൾക്കോ ചെയ്യാൻ കഴിയാത്ത പലതും ചെയ്യാൻ കഴിവുള്ള ദൈവതുല്യമായ പദവി അലങ്കരിക്കുന്നവളാണ് ഭാര്യയെന്ന് ഞാൻ തിരിച്ചറിഞ്ഞത്. കടുത്ത സാമ്പത്തിക ബാധ്യതകൾക്ക് നടുവിൽ പ്രാർത്ഥന നിന്നുപോയ നിമിഷങ്ങൾ. മദ്യപാനം, പുകവലി, ഹാൻസ് തുടങ്ങിയവ കൂടപ്പിറപ്പായി കൊണ്ടുനടന്ന സമയങ്ങൾ.

Philip Mampad

മനസില്ലാ മനസോടെ നിന്ന എന്റെ കൈപിടിച്ച് എട്ട് മാസത്തെ വയറുമായി നീ അട്ടപാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ എത്തിയ നിമിഷം... ഞാൻ ജീവിതത്തിലേക്ക് ഒരു തിരിച്ച് വരവ് നടത്തിയതിന് പിന്നിൽ നീ ഒരാൾ മാത്രമാണ്. ഞാൻ കാരണം പലതവണ നിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. ഈ കത്ത് വായിക്കുമ്പോൾ നിന്റെ കണ്ണ് നിറയുകയാണെങ്കിൽ നിന്റെ കണ്ണുനീർ തുള്ളിയിൽ എന്റെ സ്നേഹത്തിന്റെ നനവുണ്ടാകും.

ഇരുട്ട് നിറഞ്ഞ എന്റെ ജീവിതത്തിലേക്ക് ഒരു മെഴുകുതിരി നാളം പോലെ നിറഞ്ഞ് പ്രകാശിക്കാൻ വന്ന നിന്നെ ജീവിതത്തിലെ പോരായ്മകൾക്കിടയിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്. ഒന്നും അറിഞ്ഞുകൊണ്ടല്ല എന്നായിരുന്നു ഫിലിപ്പ് കത്തിൽ കുറിച്ചിരുന്നത്. പ്രിയ ഭർത്താവിന്റെ പ്രണയലേഖനം വായിച്ച് ഡോളിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞങ്ങളുടെ ജീവിതമാണ് ഫിലിപ്പച്ചായൻ എഴുതിയ കത്തിലുള്ളത്.

ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നതിനേക്കാൾ പതിന്മടങ്ങ് അദ്ദേഹം എന്നെ സ്നേഹിക്കുന്നുണ്ട്. അത്രയും സ്നേഹം ഞാൻ അ​ങ്ങോട്ട് കൊടുക്കുന്നില്ല. ഇനി ജീവിതത്തിൽ ഒരിക്കലും അദ്ദേഹത്തെ ഞാൻ വേദനിപ്പിക്കുകയില്ല. എന്നെ വേ​ദ​നിപ്പിച്ചാലും അദ്ദേഹത്തെ ഞാൻ സ്നേഹിച്ച് കൊണ്ടിരിക്കും എന്നാണ് ഡോളി പറഞ്ഞത്. ഇപ്പോഴും ഫിലിപ്പ് ലൈംഗിക പീഡന ആരോപണ കേസിൽ ഉൾപ്പെട്ടുവെന്നത് ഫോളോവേഴ്സിൽ പലർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X