കിച്ചുവിനെ കുറിച്ച് ഒന്നും ചോദിക്കരുതേ, എന്തുവേണേലും ചെയ്തോട്ടെ, സന്തോഷം... സന്തോഷം; തൊഴുകയ്യോടെ രേണു സുധി!
ഇതുവരെ രേണു സുധിയായിരുന്നു അഭിനയവും ഉദ്ഘാടനവും പ്രമോഷനുമെല്ലാമായി തിളങ്ങി നിന്നിരുന്നതെങ്കിൽ ഇപ്പോൾ കൊല്ലം സുധിയുടെ മൂത്തമകനും യുട്യൂബറുമായ കിച്ചു എന്ന് വിളിപ്പേരുള്ള രാഹുലും ഉദ്ഘാടനങ്ങളും പ്രമോഷനുമെല്ലാം ചെയ്ത് തുടങ്ങി. തിരുവനന്തപുരത്ത് ഒരു ക്ലോത്തിങ് സ്റ്റോറിന്റെ ഉദ്ഘാടനമാണ് കിച്ചു ആദ്യമായി നിർവഹിച്ചത്. കിച്ചുവിന്റെ സുഹൃത്തിന്റെ കുടുംബത്തിന്റെ സ്ഥാപനമായിരുന്നു അത്.
ജീവിതത്തിൽ ആദ്യമായി ഒരു ഉദ്ഘാടകനായതിന്റെ അനുഭവവം യുട്യൂബ് ചാനലിൽ ഷെയർ ചെയ്ത വ്ലോഗിൽ കിച്ചു പറയുകയും ചെയ്തിരുന്നു. പ്രമോഷൻ വർക്കുകളും ഇപ്പോൾ കിച്ചുവിനെ തേടി എത്തി തുടങ്ങി. ഇത്രയും കാലം സുധിയുടെ പേരിൽ ഇത്തരം അവസരങ്ങൾ രേണുവിന് മാത്രമാണ് ലഭിച്ചിരുന്നത്. കിച്ചു ജീവിതകഥ വെളിപ്പെടുത്തിയശേഷം രേണു കിച്ചുവുമായി അകൽച്ചയിലാണ്.

കിച്ചു എന്ന പേര് പോലും പറയാനോ കേൾക്കാനോ രേണു താൽപര്യം പ്രകടിപ്പിക്കാറില്ല. കിച്ചുവിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള രേണുവിന്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കിച്ചുവിന്റെ ഒരു ഉദ്ഘാടനം ഉണ്ടായിരുന്നു കണ്ടായിരുന്നോ? എന്നാണ് മീഡിയ രേണുവിനോട് ചോദിച്ചത്. കണ്ടുവെന്ന് പറഞ്ഞ് കൈകൂപ്പി തൊഴുത് രോഷം കടിച്ചമർത്തി രേണു ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്.
എന്റെ പൊന്ന് ചേട്ടാ... ഉദ്ഘാടനമോ വ്ലോഗോ എന്തുവേണേലും ചെയ്തോട്ടെ. നന്നായിട്ട് ജീവിക്കട്ടെ. സന്തോഷം... സന്തോഷം... എന്നോട് ഒന്നും ചോദിക്കരുത് പ്ലീസ്... സന്തോഷം... സന്തോഷം... സന്തോഷം... സന്തോഷം... സന്തോഷം... സന്തോഷം... അവന്റെ വീഡിയോയൊക്കെ ഞാൻ കണ്ടിരുന്നു എന്നാണ് രേണു പ്രതികരിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസവും കിച്ചുവിന് എതിരെ രേണു സംസാരിച്ചിരുന്നു.
കിച്ചുവിനെ പിന്തുണച്ച് വന്ന കമന്റ് കണ്ട് ഇഷ്ടപ്പെടാതെയാണ് രേണു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. തന്റെ മകൻ റിതുലിനെ തനിക്ക് നോക്കാൻ അറിയാമെന്നും സ്കൂൾ തുറക്കാൻ പോവുകയാണ്. ഒരു അനിയനുണ്ട്. അവന് ഒരു ബാഗ് വാങ്ങി കൊടുക്കാൻ ആരും എന്തുകൊണ്ട് കിച്ചുവിനോട് പറയുന്നില്ല?. എന്റെ കുഞ്ഞിന് ഞാനല്ലേ ബാഗ് വാങ്ങി കൊടുക്കുന്നത്. അതുകൊണ്ട് അവനെ സംരക്ഷിക്കാനും തനിക്ക് അറിയാമെന്നാണ് രേണു പറഞ്ഞത്.
കിച്ചുവെന്ന് പറയാൻ താൽപര്യമില്ലത്തതിനാൽ സുധി ചേട്ടന്റെ മൂത്ത മകൻ എന്നാണ് പകരം രേണു പറഞ്ഞത്. കിച്ചുവിനെ പരിഹസിക്കുന്നതുപോലെ രേണു ഇപ്പോൾ പ്രതികരിക്കുന്നത് അസൂയ കൊണ്ടാണെന്നാണ് പുതിയ വീഡിയോ വൈറലായതോടെ വരുന്ന കമന്റുകൾ. രേണുവിന് കിച്ചുവിനോട് അസൂയ മൂത്തു.

ആ ചെക്കന്റെ വീട്ടിൽ കയറി കുടുംബത്തോടെ കിടന്നിട്ടാണ് ഇപ്പോൾ ഈ അവഗണന കാണിക്കുന്നത്. സോഷ്യൽ മീഡിയയിലെ രേണുവിന്റെ അഴിഞ്ഞാട്ടം സഹിക്കാൻ വയ്യാഞ്ഞിട്ടല്ലേ ആ കൊച്ച് പ്രതികരിച്ചത്, കിച്ചുവിന്റെ വളർച്ച രേണുവിന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. പൊതുവെ രേണുവിനെ അല്ലേ ആളുകൾ ഉദ്ഘാടനങ്ങൾക്ക് വിളിച്ചുകൊണ്ടിരുന്നത്. അതിന്റെ അസൂയയാകും,
കിച്ചുവിന്റ അച്ഛന്റെ പേര് പറഞ്ഞല്ലേ ഇതുവരെ ഓരോന്ന് കാണിച്ച് കൂട്ടിയത്?. പെട്ടന്ന് എല്ലാം മറന്നു അല്ലേ?. അൽപ്പന് ഐശ്വര്യം വന്നാൽ അർധരാത്രിയിലും കുട പിടിക്കമെന്ന് പഴമക്കാർ പറഞ്ഞത് രേണുവിനെപ്പോലെ ഉള്ളവരെ ഉദ്ദേശിച്ചാണ്, മൂത്ത മകൻ എന്നൊക്കെയല്ലേ ഇത്രയും കാലം പറഞ്ഞിരുന്നത്?. ഇപ്പോൾ അവനൊരു നല്ലകാലം വന്നപ്പോൾ എന്താണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്.
രേണുവിന്റെ സപ്പോർട്ട് ഇല്ലെങ്കിലും സുധി ചേട്ടനെ സ്നേഹിക്കുന്നവർ ഉറപ്പായിട്ടും കിച്ചുവിനെ സപ്പോർട്ട് ചെയ്യും എന്നിങ്ങനെയാണ് വിമർശിച്ചവർ കുറിച്ചത്. യുട്യൂബ് വ്ലോഗിങ്ങിലൂടെ ലഭിക്കുന്ന തുക കൊണ്ടാണ് കിച്ചു പുതിയൊരു ജീവിതം കെട്ടിപടുക്കുന്നത്. ഒരു ബിസിനസും കിച്ചു ആരംഭിച്ച് കഴിഞ്ഞു. സുധിയുടെ കുടുംബത്തിനൊപ്പമാണ് കിച്ചുവിന്റെ താമസം.


Click it and Unblock the Notifications


