വയറു വലുതാവുന്നില്ലല്ലോ! പറ്റിച്ചതാണോ! അബോര്‍ഷനെക്കുറിച്ച് പറയേണ്ടി വന്നു! കണ്ടന്റാക്കിയതല്ലെന്നും പൊന്നു

പ്രതീക്ഷകളോടെ കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയായിരുന്നു പൊന്നുവും ഷെബിനും. പ്ര​ഗ്നൻസി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങൾ വ്ളോ​ഗിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സങ്കടകരമായ കാര്യം പങ്കിട്ട് ഇവരെത്തിയത്. കുഞ്ഞ് അബോർഷനായി. വളർച്ച കുറവായിരുന്നു. ആദ്യ സ്കാനിം​ഗിൽ ഹാർട്ട് ബീറ്റുണ്ടായിരുന്നു. പിന്നെ ഇല്ലായിരുന്നു. ഇതൊരു കണ്ടന്റായി ചെയ്യണമെന്ന് കരുതിയതല്ല. പക്ഷേ, ഞാനിത് പറഞ്ഞില്ലെങ്കില്‍ കുറച്ചുകഴിഞ്ഞാല്‍ ചോദ്യം വരും. വയറ് വലുതാവുന്നില്ലല്ലോ, ഞങ്ങളെ പറ്റിച്ചതാണോ എന്നൊക്കെ.

ഞങ്ങളുടെ കുഞ്ഞ് പോയി! ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചില്ല! സങ്കടവാര്‍ത്തയുമായി പൊന്നു
ഞങ്ങളുടെ കുഞ്ഞ് പോയി! ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചില്ല! സങ്കടവാര്‍ത്തയുമായി പൊന്നു

സോഷ്യല്‍മീഡിയയില്‍ നില്‍ക്കുന്നവര്‍ക്ക് അങ്ങോട്ട് ചവിട്ടിയാലും, ഇങ്ങോട്ട് ചവിട്ടിയാലും നെഗറ്റീവ്‌സ് മാത്രമേയുള്ളൂ. സ്‌നേഹിക്കുന്നവര്‍ ഒരുപാടുണ്ട്. അതുപോലെ തന്നെ കുറ്റപ്പെടുത്തുന്നവരുമുണ്ട്. നീ ഞങ്ങളെ പറ്റിച്ചതാണോ, വിശേഷം ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം എന്തായാലും വരും. ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു. ഹാര്‍ട്ട് ബീറ്റൊന്നുമില്ല. ഇന്നല്ലെങ്കില്‍ നാളെ അതുപോവും. ആ ബ്ലീഡിംഗ് കണ്ട അന്നുമുതല്‍ ഞാന്‍ ഭയങ്കര ഡൗണായിരുന്നു. കരച്ചിലായിരുന്നു. ഞാന്‍ കരയുന്നത് കണ്ട് അവനും വിഷമം വരുമായിരുന്നു.

Ponnus about her miscarriage
Photo Credit: anjanaanilkumar/ Instagram

ഞങ്ങള്‍ അടിയുണ്ടാക്കിയിട്ടാണോ ഞാന്‍ കരയുന്നതെന്നായിരുന്നു കാര്‍ത്തുവിന്റെ സംശയം. വീടായിട്ട് മതി അടുത്ത കുട്ടി എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. ഗര്‍ഭകാലം മുഴുവനും ആ വീടിന്റെ മുറ്റത്തിങ്ങനെ നടക്കാം എന്ന് ഞാന്‍ പറയാറുണ്ടായിരുന്നു. എന്റെ സ്വപ്‌നം അങ്ങനെയായിരുന്നു. അതിനിടയിലാണ് ഈയൊരു വിശേഷം അറിയുന്നത്. അതറിഞ്ഞപ്പോള്‍ മുതല്‍ കാത്തിരിപ്പിലായിരുന്നു. ദൈവം വിധിച്ചിട്ടില്ലായിരിക്കും. തന്നില്ലെങ്കില്‍ തന്നില്ലെന്നേയുള്ളൂ. ഇത് വല്ലാത്തൊരു സങ്കടമാണ്. ഞാനിപ്പോള്‍ ഏട്ടനോടല്ലാതെ ആരോടും മിണ്ടാറില്ല. അമ്മയെപ്പോലും വിളിക്കാറില്ല.

ബ്ലീഡിംഗൊന്നും കാണാത്തതുകൊണ്ട് എല്ലാം റെഡിയായി വരുമോയെന്ന് ചിന്തിക്കാറുണ്ട്. മണ്ടത്തരമാണെന്ന് അറിയാം. എന്നാലും അങ്ങനെ ചിന്തിച്ച് പോവും. എന്റെ വര്‍ക്കുകളും, പ്രമോഷനുമൊക്കെ ചെയ്യാനുണ്ട്. എന്റെ കാര്യങ്ങള്‍ ഞാനല്ലാതെ വേറാരും ചെയ്യാനില്ല. ഇത്രയും വിഷമിച്ചാലും ഞാന്‍ വീഡിയോ ചെയ്യും. അതെന്റെ ജോലിയല്ലേ, ചെയ്യാതിരിക്കാനാവില്ലല്ലോ. ആഗ്രഹിച്ച പോലെയൊരു വീടൊക്കെ വെക്കണമെങ്കില്‍ വര്‍ക്ക് ചെയ്‌തേ മതിയാവൂ. ഉണ്ണി വരാന്‍ പോവുന്ന കാര്യം പറഞ്ഞ് പലരെയും ഞാന്‍ വിളിച്ചിരുന്നു.

എന്തൊക്കെ വിളിച്ചാലും എന്നെ ബാധിക്കില്ല! പേരുകളൊക്കെ കേട്ടാല്‍ ചിരി വരുമെന്ന് രേണു സുധി
എന്തൊക്കെ വിളിച്ചാലും എന്നെ ബാധിക്കില്ല! പേരുകളൊക്കെ കേട്ടാല്‍ ചിരി വരുമെന്ന് രേണു സുധി

ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഇതും പറഞ്ഞ് വിളിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഒട്ടും ഓക്കെയല്ല, അതുകൊണ്ടാണ് ആരേയും വിളിക്കുകയോ, സംസാരിക്കുകയോ ചെയ്യാത്തത്. എന്നെ ഓക്കെയാക്കാനായി അവന്‍ നന്നായി നോക്കുന്നുണ്ട്. കാര്‍ത്തു വാശി പിടിക്കുമ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞ് അവളെയും കൊണ്ടുപോവും. അവന് ഫുഡുണ്ടാക്കാന്‍ അറിയില്ല. ബാക്കി എല്ലാ കാര്യങ്ങളും ചെയ്യും. എനിക്ക് പൂര്‍ണ വിശ്രമമാണ്. ഹാര്‍ട്ട് ബീറ്റില്ല എന്ന് പറഞ്ഞ സമയം മുതല്‍ അവന്റെ പ്രതീക്ഷ പോയതാണ്. പക്ഷേ, എന്നെ ഓക്കെ ആക്കാന്‍ ഒന്നും പുറമെ കാണിക്കാതെയിരിക്കുകയാണ്.

പൊതുവെ ഞാനങ്ങനെ വീഡിയോയിലൊന്നും കരയാത്ത ആളാണ്. പക്ഷേ, ഇപ്പോള്‍ പിടിച്ചുനില്‍ക്കാനായില്ല. ഇനി പഴയത് പോലെ മൂന്നുപേരായി നമ്മള്‍ വരും. അധികം വൈകാതെ അടുത്ത കുഞ്ഞിന് വേണ്ടി നോക്കും. കുറച്ചുകഴിഞ്ഞാല്‍ ഇത് മാറുമോ എന്നറിയില്ല എന്നുമായിരുന്നു പൊന്നു പറഞ്ഞത്. എനിക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനൊന്നുമുണ്ടായിരുന്നില്ല. ഈയൊരു കാര്യത്തിലാണ് ഞാന്‍ ഭയങ്കരമായി തളര്‍ന്നുപോയത്. ഇത്രയും ഒന്നില്‍ ഞാന്‍ അഡിക്ടാവുമോ എന്ന് ചോദിച്ചാല്‍ അറിയില്ല.

കിടന്ന് കരഞ്ഞിട്ട് കാര്യമില്ലല്ലോ. പഴയത് പോലെ കാര്യങ്ങളൊക്കെ ചെയ്യണമല്ലോ. അങ്ങനെയാണ് എല്ലാം ഒതുക്കുകയും, വൃത്തിയാക്കുകയുമൊക്കെ ചെയ്തത്. എത്രത്തോളം പണിയെടുത്താലാണ് ഞാന്‍ ഓക്കെയാവുക എന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഫുള്‍ ടൈം തിരക്കായിരുന്നു. ഓരോന്ന് ചെയ്ത് എന്നെത്തന്നെ ബിസിയാക്കി നിര്‍ത്തി. ഏട്ടനൊപ്പം ഒന്നിച്ച് എല്ലാം പറയണമെന്നാണ് കരുതിയത്. അതിനിടയിലാണ് അവള്‍ വാശി കാണിച്ചത്. അതുകൊണ്ട് അവനൊന്നും പറയാനായില്ല. ഈയൊരു കുറച്ചുദിവസത്തിനുള്ളില്‍ കുറേ കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ നടന്നു. പണ്ടത്തെ ലൈഫിലേക്ക് വൈകാതെ തന്നെ ഞാന്‍ തിരിച്ച് വരുമെന്നുമായിരുന്നു പൊന്നു പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X