ഞാനെത്ര സീനിയറാണ്! എന്നോട് പറയണ്ടേ! ജീവനക്കാരിയോട് പ്രമുഖ നടി! 'അമ്മ'യില്‍ നടക്കുന്നത്‌

അമ്മയിലെ ഓഫീസ് സ്റ്റാഫിന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വനിത ജീവനക്കാരിക്ക് പിന്നാലെയായി സെക്യൂരിറ്റിയും ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. കുക്കു പരമേശ്വരനും, ശ്വേത മേനോനുമാണ് താന്‍ പരാതി നല്‍കിയിരുന്നുവെന്നാണ് വനിത ജീവനക്കാരി പറഞ്ഞത്. കുക്കുവിന് വേണ്ടി പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ ഉള്ളിലൂടെ ശക്തമായ ചരടുവലികള്‍ ശക്തമായി നടക്കുകയാണ്. വണ്‍ റ്റു ടോക്‌സ് യൂട്യൂബ് ചാനലടക്കം, വിവിധ മാധ്യമങ്ങളിലൂടെയായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പരിചിതയായ അഭിനേത്രിയും വനിത ജീവനക്കാരിയും സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

പ്രസിഡന്റിനോട് കാര്യങ്ങളെല്ലാം അറിയിച്ചിരുന്നു എന്ന് ജീവനക്കാരി പറഞ്ഞപ്പോള്‍, ഇതൊന്നും പുറത്തല്ലായിരുന്നു പറയേണ്ടത്. അകത്തായിരുന്നു തീര്‍ക്കേണ്ടത്. എന്താണ് പറയുന്നത് മനസിലാക്കാത്തത്. ഒന്നുമില്ലെങ്കിലും എനിക്കെത്ര വര്‍ഷത്തെ എക്‌സ്പീരിയന്‍സുണ്ട്. എന്തുകൊണ്ടാണ് ആ പെണ്ണ് തെറിവിളിച്ചിട്ടും, ഞാനത് പുറത്ത് പറയാതെയിരുന്നത്. കാരണം ഇതിനകത്ത് തീര്‍ത്തില്ലെങ്കിലാണ് നമ്മള്‍ പുറത്തുപോവേണ്ടത് നമുക്ക് പറയാന്‍ ന്യായമുണ്ട് എന്നായിരുന്നു നടിയുടെ മറുപടി. അവിടെ എനിക്ക് അയാളുടെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായത് ഞാന്‍ മാഡത്തോട് പറഞ്ഞതല്ലേ. ജനറല്‍ സെക്രട്ടറിക്ക് ഒന്നര മാസം മുന്‍പ് കിട്ടിയ കത്തിന് മറുപടിയോ, അത് അന്വേഷിക്കാനോ പറ്റാത്തൊരാള്‍, കമ്മിറ്റി മെമ്പേഴ്‌സിനെ പോലും അറിയാക്കാതെ ഹൈഡ് ചയ്ത് വെച്ചത്, എന്നെ ടെര്‍മിനേറ്റ് ചെയ്തപ്പോഴാണ് ഇതേക്കുറിച്ചെല്ലാം ഞാന്‍ പറഞ്ഞത്.

AMMA office latest issue
Photo Credit: AMMA / Facebook

എക്‌സിക്യുട്ടീവ് മെമ്പേഴ്‌സിന് ഞാന്‍ കത്തയച്ചത് എന്നെ പുറത്താക്കിയ ശേഷമാണ്. ഇപ്പോള്‍ ഞാന്‍ പുറത്താണല്ലോ, എന്തും പറയാമല്ലോ. ഇതിന്റെ പേരില്‍ എന്തും ഫെയ്‌സ് ചെയ്യാന്‍ തയ്യാറായി തന്നെയാണ് ഞാന്‍ നില്‍ക്കുന്നതെന്നും ജീവനക്കാരി പറയുന്നുണ്ട്. അവര്‍ ഓഫ് ഡേ വന്നിരുന്ന് സംസാരിക്കുന്നതും, ഞാന്‍ ചായയിട്ടതും, അവര് സംസാരിച്ചതുമൊക്കെ, ധൈര്യമുണ്ടെങ്കില്‍ ഓഡിയോ പുറത്തുവിടട്ടെ. അവരെ ഞാന്‍ ചലഞ്ച് ചെയ്യുകയാണെന്നും ജീവനക്കാരി പറഞ്ഞിരുന്നു. ഇവര്‍ ഇതൊക്കെ പിണങ്ങിയപ്പോഴാണ് പറയുന്നത്. പിണക്കമില്ലാതെ നല്ല രീതിയില്‍ പോയിരുന്നെങ്കില്‍ ഇവര്‍ ഇതൊരിക്കലും പറയില്ല. ന്യായമല്ലാത്ത കാര്യങ്ങളാണെന്ന് തോന്നിയാല്‍ അവിടെ നില്‍ക്കുമ്പോഴായിരുന്നു അതേക്കുറിച്ച് പറയേണ്ടിയിരുന്നതെന്നും നടി പറയുന്നുണ്ടായിരുന്നു.

അവിടെ നടന്ന കാര്യങ്ങളെല്ലാം അറിയിക്കേണ്ടവരെയെല്ലാം ഞാന്‍ അറിയിച്ചിട്ടുണ്ട്. അവിടെയൊരാള്‍ എന്നെ കരയിപ്പിച്ചതും, മോശം അനുഭവമുണ്ടായതും പറഞ്ഞതല്ലേ എന്ന് ചോദിച്ചപ്പോള്‍, അന്ന് ഞങ്ങളടക്കം എല്ലാവര്‍ക്കും കത്തോ, പരാതിയോ തന്നിരുന്നെങ്കില്‍ അന്ന് ഇത് പരിഹരിക്കില്ലേ എന്നായിരുന്നു നടി തിരിച്ച് ചോദിച്ചത്. ഇത് എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ സംസാരിക്കാമെന്ന് പ്രസിഡന്റ് വാക്ക് തന്നതാണ്, പിന്നെ ഞാന്‍ അത് ഖണ്ഡിച്ച് എന്തിന് നീങ്ങണം എന്നായിരുന്നു ജീവനക്കാരി ചോദിച്ചത്. അതിന് ശേഷം ഇസി ഉണ്ടായിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, എന്തുകൊണ്ട് ഉണ്ടായില്ലെന്നായിരുന്നു ജീവനക്കാരി മറുപടി പറഞ്ഞത്.

ഞാന്‍ പിന്നെയും ചോദിച്ചപ്പോള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയാവട്ടെ എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. എന്നെ എടുക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ കൃത്യമായി ചെയ്തതാണ്. അറിയിക്കേണ്ടത്താതൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഈ പറയുന്നതെല്ലാം അകത്തായിരുന്നു തീര്‍ക്കേണ്ടത്. പുറത്ത് പോയിട്ട് പറഞ്ഞിട്ടെന്ത് കാര്യം. നിവൃത്തികേട് കൊണ്ടാണ് പുറത്തുപോവേണ്ടി വന്നതെന്ന് പറയാം. അതിനകത്ത് തന്നെ തീര്‍ക്കാനായി ശ്രമിക്കാതെയിരുന്നതിനെക്കുറിച്ചായിരുന്നു നടി ആവര്‍ത്തിച്ചത്.

Read more about: amma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X