എന്റെ മുടിയും ആരോഗ്യവും പോയി ! ആരേയും ബുദ്ധിമുട്ടിക്കാതെ പോയാല്‍ മതി! രേണുവിന്റെ വാക്കുകളെക്കുറിച്ച് പ്രതീഷ്
തനിക്ക് അര്‍ബുദ രോഗമാണെന്ന് അടുത്തിടെയായിരുന്നു രേണു സുധി തുറന്ന് പറഞ്ഞത്. 15ാം വയസില്‍ വന്നൊരു മുഴയാണ്. അന്ന് വേദനയൊന്നും ഇല്ലാത്തതിനാല്‍ അധികം കാര്യമാക്കിയിരുന്നില്ല. സര്‍ജറി ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും ചെയ്തില്ല. ഭാവിയില്‍ കാന്‍സറായേക്കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് വേദനയോ പ്രശ്‌നങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു മുഴയുടെ രൂപം മാറിയതായി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഡോക്ടറെ കണ്ടത്. അങ്ങനെ നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു അസുഖം സ്ഥിരീകരിച്ചത്. ആദ്യം ഞെട്ടിയെങ്കിലും പിന്നെയും ജോലി ചെയ്യാനായി തീരുമാനിക്കുകയായിരുന്നു രേണു. മകന്റെ കാര്യങ്ങളും, വീട്ടുചെലവുകളും, ചികിത്സയുമൊക്കെയായി കാശിന് ആവശ്യം വരുന്ന ടൈമാണ്. അതിനാല്‍ തന്നെ അന്ന് ഇതേക്കുറിച്ച് ആരോടും പറഞ്ഞില്ല. രേണുവിന്റെ മാനേജര്‍ കരിഷ്മയായിരുന്നു പിന്നീട് ഈ വിവരം വീട്ടുകാരെപ്പോലും അറിയിച്ചത്.
ട്രീറ്റ്‌മെന്റിന് പോവുകയാണ്. വൈകാതെ തന്നെ എല്ലാം മാറുമെന്നാണ് പ്രതീക്ഷ. കീമോ ചെയ്യുന്നതിന് മുന്‍പും, ചെയ്തതിന് ശേഷമുള്ള കാര്യങ്ങളും, ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമൊക്കെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. കീമോയ്ക്ക് മുന്നേ മുടി മുറിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും മുറിച്ചു. ഇപ്പോഴത്തെ രൂപം കണ്ട് സഹിക്കാനാവില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കീമോ ചെയ്തതിന് ശേഷം നല്ല വേദനയാണെന്നും, എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ലെന്നും, ജോലി രാജി വെച്ച് ചേച്ചി കൂടെയുണ്ടെന്നും രേണു പറഞ്ഞിരുന്നു. ഒറ്റയ്ക്ക് നേരെ നില്‍ക്കാനോ നടക്കാനോ വയ്യ, പ്രാര്‍ത്ഥിക്കണേ എന്നായിരുന്നു മറ്റൊരു പോസ്റ്റില്‍ രേണു കുറിച്ചത്.

പ്രിയപ്പെട്ടവരെല്ലാം രേണുവിനെ കാണാനും ആശ്വസിപ്പിക്കാനുമായി പോവുന്നുണ്ട്. അടുത്ത സുഹൃത്തുക്കളിലൊരാളായ പ്രതീഷ് പ്രകാശ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഇന്ന് ഞാൻ രേണു ചേച്ചിയെ കാണാൻ പോയിരുന്നു. എന്നാൽ, അവരെ ഈ അവസ്ഥയിൽ കണ്ടപ്പോൾ പോവണ്ടായിരുന്നു എന്ന് വരെ തോന്നി. അവരെ ഞാൻ ചിരിച്ച മുഖത്തോടെ അല്ലാതെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഒന്ന് നേരാവണ്ണം എഴുനേൽക്കാൻ സാധിക്കാതെ, അവർ അവിടെ കിടപ്പുണ്ട്. ഇത് എന്റെ അവസാന പോസ്റ്റാണ് ആ ചേച്ചിയെക്കുറിച്ച്. പ്രിയപ്പെട്ട രേണു ചേച്ചി, ഇന്ന് ഞാൻ നിങ്ങളോട് കുറെ നേരം സംസാരിച്ചു.
അതിലൊക്കെ നിങ്ങൾ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. തിരിച്ചു വരാൻ എനിക്ക് സാധിക്കില്ല ഇനി. എന്റെ മുടി പോയി, ആരോഗ്യം പോയി, ആരെയും ബുദ്ധിമുട്ടിക്കാതെ പോയാമതി എന്ന്. നിങ്ങൾ ഒന്ന് ഓർക്കണം. ഒരു കാലത്ത് നിങ്ങളെ വെറുത്തവർ പോലും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നുണ്ട്. ആ ഒരു ധൈര്യത്തിൽ നിങ്ങൾ മുന്നോട്ട് പോവണം. എന്നും ചിരിച്ചു കണ്ട നിങ്ങളെ ഇങ്ങനെ കാണാൻ എനിക്ക് സാധിക്കുന്നില്ല. നിങ്ങൾക്ക് നല്ലതുമാത്രം വരട്ടെ എന്നുമായിരുന്നു പ്രതീഷ് എഴുതിയത്. രേണുവിനോടൊപ്പമുള്ള നല്ല നിമിഷങ്ങളുടെ ചിത്രവും കുറിപ്പിനൊപ്പമായി പങ്കുവെച്ചിരുന്നു.
ഇതൊരു പരീക്ഷണമായി കണ്ടാല്‍ മതി. എത്രയും പെട്ടെന്ന് തന്നെ എല്ലാം ഭേദമായി തിരിച്ചുവരാന്‍ കഴിയും. നേരത്തെ വിമര്‍ശിച്ചവര്‍ വരെ ഇപ്പോള്‍ രേണുവിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുന്നുണ്ട്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ട്രീറ്റ്‌മെന്റിന് പോവുന്ന സമയത്ത് തന്നെ ആദരാഞ്ജലി പോസ്റ്റുകള്‍ കണ്ടിരുന്നു. അവരോടൊന്നും പറയാനില്ല. അവരുടെ വീട്ടിലുള്ളവര്‍ക്കൊന്നും ഒന്നും സംഭവിക്കാതെയിരിക്കട്ടെയെന്നായിരുന്നു രേണു പറഞ്ഞത്.


Click it and Unblock the Notifications