എന്നെ പറയുന്നതെല്ലാം അവളിലും! സുപ്രിയയെ വിവാഹം ചെയ്യാനുള്ള കാരണത്തെക്കുറിച്ച് പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ ഇപ്പോള്‍ പ്രൊഡക്ഷന്‍ ഹൗസുമായി സജീവമാണ്. നിര്‍മ്മാണ കമ്പനിയിലെ കാര്യങ്ങളെല്ലാം ഭാര്യ നോക്കുന്നതിനാല്‍ ആ ടെന്‍ഷനില്ലെന്ന് പൃഥ്വി പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം ഭാര്യയുടെ പിന്തുണയെക്കുറിച്ച് വാചാലനാവാറുണ്ട് അദ്ദേഹം. ജോലി രാജി വെച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ച് സുപ്രിയയും തുറന്നുപറഞ്ഞിരുന്നു. മകളുടെ കാര്യങ്ങളൊക്കെയായി നല്ല തിരക്കിലായിരുന്നു നേരത്തെ. അവളിപ്പോള്‍ സ്‌കൂളും, ഗിറ്റാര്‍ പഠനവും, പാട്ടുമൊക്കെയായി തിരക്കിലാണ്. മുംബൈയിലേക്ക് മാറിയതോടെ പ്രമുഖ ഇന്റര്‍നാഷണല്‍ സ്‌കുളിലാണ് അലംകൃത പഠിക്കുന്നത്.

ഡാഡയുടെ സിനിമയിലൂടെയായി അലംകൃതയുടെ പാട്ടും പുറത്തുവന്നിരുന്നു. അവസാനനിമിഷമായിരുന്നു അങ്ങനെയൊരു തീരുമാനം. എത്ര കാശ് കിട്ടുമെന്നായിരുന്നു അവളുടെ ചോദ്യം. ഓണ്‍ലൈനിലൂടെയായിരുന്നു ആലിയോട് സംസാരിച്ചത്. സുപ്രിയയും കൂടെയുണ്ടായിരുന്നു. ഈ അങ്കിള്‍ ഭീകരനാണെന്നൊക്കെ പറഞ്ഞ് പൃഥ്വി മോളെ പേടിപ്പിച്ചിരുന്നു. എന്നാല്‍ അവള്‍ക്കങ്ങനെ പേടിയൊന്നുമുണ്ടായിരുന്നില്ല. പറഞ്ഞ് കൊടുത്തത് പോലെ തന്നെ പാടി എന്നായിരുന്നു ദീപക് ദേവ് പറഞ്ഞത്. അപൂര്‍വ്വമായി മാത്രമാണ് പൃഥ്വിയും സുപ്രിയയും മകളുടെ ചിത്രങ്ങള്‍ പുറത്തുവിടാറുള്ളത്. സെലിബ്രിറ്റി കിഡ് ലേബലില്‍ മകള്‍ വളര്‍ന്നുവരുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്.

Prithviraj reveals about his love story
Photo Credit: Prithviraj Sukumaran/ Facebook

പൃഥ്വി-സുപ്രിയ വിവാഹ ജീവിതം 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ജീവിതാവസാനം വരെ അലംകൃതയ്ക്കും, സോറോയ്ക്കുമൊപ്പം സന്തോഷത്തോടെ കഴിയാന്‍ പറ്റണേയെന്ന പ്രാര്‍ത്ഥനയുണ്ടെന്നായിരുന്നു സുപ്രിയ പറഞ്ഞത്. ഹാപ്പി ആനിവേഴ്‌സറി പാര്‍ട്‌നര്‍, കൂടുതല്‍ യാത്രകളും, കണ്ടെത്തലുകളുമൊക്കെയായി മുന്നോട്ട് എന്നായിരുന്നു പൃഥ്വി കുറിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസകള്‍ അറിയിച്ചിട്ടുള്ളത്. ഇതിനകം തന്നെ രണ്ടുപേരുടെയും പോസ്റ്റുകള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

അഹങ്കാരി, അധികപ്രസംഗി, പ്രായത്തിന് അനുസരിച്ച് സംസാരിക്കാനറിയില്ല, എന്നെക്കുറിച്ച് എന്തൊക്കെ കുറ്റങ്ങള്‍ പറയുന്നുവോ, അതൊക്കെ സുപ്രിയയെക്കുറിച്ചും പറയുമായിരുന്നു. സുപ്രിയ സിനിമയില്‍ വന്നിരുന്നുവെങ്കില്‍ പെണ്‍ പൃഥ്വിരാജ് ആയിരുന്നേനെ എന്നെനിക്ക് തോന്നിയിട്ടുണ്ട്. എന്നെക്കുറിച്ച് പറയുന്ന കുറ്റങ്ങളെല്ലാം സുപ്രിയയെക്കുറിച്ചും പറയും. അതെനിക്ക് ഉറപ്പുള്ള കാര്യമാണെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത്.

തന്റെ ജീവിതത്തില്‍ അങ്ങനെയധികം സുഹൃത്തുക്കളില്ലെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സുപ്രിയ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്നെ വളരെ നന്നായി അറിയാവുന്നരിലൊരാളാണ് പുള്ളിക്കാരി. എല്ലാ വീക്ക് മൊമന്‍സിലും എന്നെ കണ്ടിട്ടുള്ളത് പുള്ളിക്കാരി മാത്രമാണ്. എന്റെ ഫാമിലിയുള്ളവര്‍ പോലും അങ്ങനെ കണ്ടിട്ടില്ല. നമ്മള്‍ എത്രത്തോളം സെല്‍ഫ്‌ലെസാണ് എന്ന് മനസിലാക്കുന്നത് മകളുടെ വരവോടെയാണ്. പുലര്‍ച്ച വരെയുള്ള ഷൂട്ടും കഴിഞ്ഞ് വന്ന് കിടന്ന് അഞ്ച് മണിക്ക് എന്നെ ഇങ്ങനെ തോണ്ടുന്നൊരാള്‍ അത് അലംകൃതയാണ്. വേറെ ആരെങ്കിലുമാണെങ്കില്‍ ഞാന്‍ ചീത്ത വിളിച്ചേനെ. പക്ഷേ, മോളോട് എന്ത് പറയാനാണ്.

അതുപോലെ നേരത്തെ റിമോട്ടിന് വേണ്ടി സുപ്രിയ എന്നോട് തല്ല് പിടിക്കുമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് റിമോട്ട് കിട്ടാറേയില്ല.മകള്‍ വന്നതോടെയാണ് ക്ഷമ പഠിച്ചത്. വെക്കേഷന്‍ ടൈമില്‍ ഞാന്‍ സിനിമ ചെയ്യുന്നത് അവള്‍ക്കിഷ്ടമല്ല. ഡാഡയ്ക്ക് ബ്രേക്ക് എടുത്തൂടേയെന്നാണ് അവളുടെ ചോദ്യം. എന്റെ സിനിമകളൊന്നും ഇതുവരെ അവളെ കാണിച്ചിട്ടില്ല. ഇനി എന്നാണ് എനിക്ക് കാണാനാവുന്ന സിനിമ എടുക്കുന്നതെന്നും മകള്‍ ചോദിക്കാറുണ്ടെന്നും പൃഥ്വി പറഞ്ഞിരുന്നു.

Read more about: prithviraj supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X