കാവ്യ പെറ്റായിരുന്നു, അറിയാതെ സഹായിച്ചു, അന്നേ കൊച്ചുകുട്ടി ഇമേജ്; ഇന്ന് ഇരുവരും കണ്ടാൽ മിണ്ടിയേക്കില്ല!

മലയാള സിനിമ ഇന്ന് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നൊരു നായികയുണ്ടെങ്കിൽ അത് കാവ്യ മാധവനായിരിക്കും. ഒരു കാലത്ത് പ്രായഭേദമന്യേ എല്ലാവരും കാവ്യയുടെ ആരാധകരായിരുന്നു. ഇന്ന് മലയാളത്തിൽ മുൻനിര നായിക പട്ടം അലങ്കരിക്കുന്ന ആർക്കും ഇനിയൊരിക്കലും കാവ്യയ്ക്ക് ലഭിച്ചിരുന്നത് പോലൊരു പിന്തുണയും സ്നേഹവും ലഭിക്കാൻ ഇടയില്ല.

മൊബൈലോ സോഷ്യൽമീഡിയയോ ഒന്നും ഇല്ലാതിരുന്ന കാലത്താണ് ഇത്രത്തോളം ആരാധകരെ നടി നേടിയെടുത്തത് എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. മലയാളികളുടെ കൺമുന്നിൽ വളർന്ന കുട്ടിയായതുകൊണ്ടാകണം സ്വന്തം മകളോടെന്ന പോലൊരു വാത്സല്യം നടിക്ക് അനുഭവിക്കാൻ കഴിഞ്ഞിരുന്നു. ഒരു കാലത്ത് പ്രിയപ്പെട്ട നടിയാരെന്ന് ചോദിച്ചാൽ എല്ലാവരുടേയും ഉത്തരം കാവ്യ എന്ന് മാത്രമായിരുന്നു.

Prithviraj Kavya Madhavan

പതിനഞ്ച് വയസിൽ നായികയായ താരം ചെയ്ത് ഫലിപ്പിക്കാത്ത കഥാപാത്രങ്ങളില്ല. കൊമേഴ്സ്യൽ വാല്യുവുള്ള സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ തിളങ്ങാൻ സാധിച്ചിരുന്നു. ഇപ്പോഴിത നടിയെ കുറിച്ച് പൃഥ്വിരാജ് സുകുമാരൻ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നതും ചർച്ചയാകുന്നതും. തുടക്കകാലത്ത് അഭിനയത്തിൽ മെച്ചപ്പെടാൻ കാവ്യയ്ക്കൊപ്പം സിനിമകൾ ചെയ്തപ്പോഴുള്ള അനുഭവങ്ങൾ സഹായിച്ചിട്ടുണ്ടെന്നാണ് നടൻ പറഞ്ഞത്.

വ്യത്യസ്തമായൊരു ഡയനാമിക്സ് ആയിരുന്നു തങ്ങൾക്കിടയിലെന്നും നടൻ പറയുന്നു. എനിക്ക് ഉറപ്പില്ല എങ്കിലും എണ്ണം വെച്ച് നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ സിനിമകളിൽ എനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നായികയാണ് കാവ്യ. എന്റെ ഊഹം ശരിയാണെന്ന് തോന്നുന്നു. കാവ്യയ്ക്കൊപ്പം വളരെ ‍വ്യത്യസ്തമായൊരു ഡയനാമിക്സ് ആയിരുന്നു.

ഞാൻ കാവ്യയുടെ ഒപ്പം അഭിനയിക്കുമ്പോൾ അന്ന് എന്നേക്കാൾ ചെറുപ്പമാണ് കാവ്യ. പക്ഷെ എന്നേക്കാൾ എക്സ്പീരിയൻസിന്റെ കാര്യത്തിൽ അ‍ഞ്ചിരട്ടി മുകളിൽ ആയിരുന്നു. അതൊരു വളരെ സ്ട്രെയ്ഞ്ച് ഡയനാമിക്സായി എനിക്ക് തോന്നിയിട്ടുണ്ട്. തുടക്ക കാലത്ത് ഞാൻ സിനിമകൾ ചെയ്യുമ്പോൾ എന്നെ കംഫർട്ടബിളാക്കാനും പെർഫോമൻസിൽ‌ സഹായിക്കാനും എല്ലാം അറിഞ്ഞുകൊണ്ടല്ല അറിയാതെ കാവ്യ സഹായിച്ചിട്ടുണ്ട്.

എനിക്ക് മാത്രമല്ല മലയാള സിനിമയിലെ എല്ലാവർക്കും കാവ്യ പെറ്റായിരുന്നു. കാരണം പതിമൂന്ന് വയസുള്ളപ്പോഴോ മറ്റോവാണ് കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയിൽ നായിക വേഷം ചെയ്യുന്നത്. എല്ലാവരുടേയും ഉള്ളിൽ കാവ്യയ്ക്ക് ഒരു കൊച്ചുകുട്ടി എന്ന ഇമേജ് സെറ്റായി. കോ-ആക്ടേഴ്സിന്റെ കാര്യത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഓർമകൾ ഉള്ളതും കാവ്യയ്ക്കൊപ്പമാണ് എന്നാണ് പൃഥ്വിരാജ് പറ‍ഞ്ഞത്.

Prithviraj Kavya Madhavan

ഒരു സമയം വരെ മലയാള സിനിമയിലെ എല്ലാവർക്കും പ്രേക്ഷകർക്കും പ്രിയങ്കരിയായിരുന്നു കാവ്യ. ദിലീപുമായുള്ള വിവാഹ​വും പിന്നീട് നടന്ന കേസും വിവാദങ്ങളുമാണ് നടിക്ക് നെ​ഗറ്റീവ് ഇമേജ് പ്രേക്ഷകർക്കിടയിൽ വരാൻ കാരണമായത്. ആദ്യ വിവാഹ ബന്ധം തകർന്നശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്ന കാവ്യ ദിലീപുമായുള്ള വിവാഹശേഷം പൂർണ്ണമായും സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

എന്നിരുന്നാലും ബിസിനസിൽ സജീവമാണ്. ആ​ഗ്രഹിച്ചത് പോലൊരു ജീവിതമാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്ന് കാവ്യയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾ തന്നെ പറയാതെ പറയുന്നുണ്ട്. ദിലീപുമൊത്തുള്ള ജീവിതം തെരഞ്ഞെടുത്തശേഷം ഇന്റസ്ട്രിയിൽ പല താരങ്ങളുമായുള്ള നടിയുടെ സൗഹൃദം അവസാനിച്ചു. പൃഥ്വിരാജും കാവ്യയും തമ്മിലുള്ള സൗഹൃദവും അവസാനിച്ച മട്ടാണ്.

ഇരുവരും സോഷ്യൽമീഡിയയിൽ പരസ്പരം ഫോളോ ചെയ്യുന്നത് പോലുമില്ല. ഇരുവരും കണ്ടാൽ പോലും മിണ്ടാൻ സാധ്യതയില്ലെന്ന് പ്രേക്ഷകരും പഴയ അഭിമുഖം വീണ്ടും വൈറലായപ്പോൾ കുറിച്ചു. ആശയപരമായി രണ്ട് ചേരിയിൽ നിൽക്കുന്നവരാണ് പൃഥ്വിയും കാവ്യയും. ഇനിയൊരു സിനിമയും ഇരുവരും നായകനും നായികയുമായും സംഭവിക്കുകയില്ല. ഏഴോളം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അനന്തഭദ്രമാണ് താരങ്ങൾ ജോഡികളായതിൽ ക്ലാസിക്കായി മാറിയ സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X