ചേട്ടനോട് ആ ഒരു കാര്യത്തിൽ എനിക്ക് അസൂയ, അവർ തമ്മിൽ ഇപ്പോഴെ ആ ഒരു ബോണ്ടുണ്ട്; പൃഥ്വിക്ക് തെറ്റിയെന്ന് ആരാധകർ!

സുകുമാരൻ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും താൽപര്യമാണ്. അച്ഛൻ സുകുമാരൻ ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കുള്ള താരമായിരുന്നുവെങ്കിൽ ഇന്ന് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന താരങ്ങളാണ്. അച്ഛൻ ആ​ഗ്രഹിച്ചതിനും അപ്പുറം നേടാൻ ഇരുവർക്കും കഴിഞ്ഞു. ഇരുപതുകളുടെ തുടക്കത്തിലാണ് പൃഥ്വിരാജ് സിനിമയിലേക്ക് എത്തിയത്.

ഇന്ന് മലയാള സിനിമയിലെ താരമൂല്യമുള്ള നടനും സംവി​ധായകനും നിർമാതാവും എല്ലാമാണ്. ഇന്ദ്രജിത്തും ഒട്ടും പിന്നിലല്ല. ചേട്ടൻ സിനിമയിലേക്ക് എത്തി പിന്നാലെ തന്നെ പൃഥ്വിരാജും നായകനായി അരങ്ങേറുകയായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ ചേട്ടൻ ഇന്ദ്രജിത്തിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.

Prithviraj Sukumaran

ചേട്ടനോട് തനിക്ക് അസൂയയുള്ളത് ഒരു കാര്യത്തിൽ മാത്രമാണെന്നാണ് നടൻ പറഞ്ഞത്. പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ... ചേട്ടനെ കാണുമ്പോൾ ഒരു കാര്യത്തിൽ എനിക്ക് ഭയങ്കര അസൂയയുണ്ട്. ചേട്ടന്റെ മൂത്ത മകൾക്കിപ്പോൾ അ‍ഞ്ച് വയസാകാൻ പോവുകയാണ്. ഞാൻ എപ്പോഴും ആലോചിക്കും ഇവൾ കോളേജിലൊക്കയാകുമ്പോൾ എന്റെ ചേട്ടന് ഒരു മുപ്പത്തിയെട്ട്‌‌, നാൽപ്പത് വയസെ ഉണ്ടാകൂ.

അത് എനിക്ക് ഭയങ്കരമായി അസൂയ തോന്നുന്ന ഒരു കാര്യമാണ്. കാരണം ഒരു അച്ഛനും മകളും തോളോട് തോൾ കയ്യിട്ട് എന്തുണ്ട് വിശേഷം എന്ന് ചോദിച്ച് നടക്കുന്നത് കാണുന്നത് എനിക്ക് ഭയങ്കര അസൂയയാണ്. കാരണം അവൾ ഇപ്പോഴേ ചേട്ടനുമായി അങ്ങനൊരു ബന്ധമാണ്. ഇന്ദ്രൻ എന്നൊക്കെ വിളിച്ചാണ് സംസാരിക്കുക. എനിക്ക് അതിനോട് ഭയങ്കര അസൂയയുണ്ട്.

അത് മാത്രമാണ് എന്നെ ഒരു വിഭാ​ഗത്തിലേക്ക് ആകർഷിക്കുന്ന ഇപ്പോഴത്തെ ഒരു ഘടകം. കോളേജ് പഠിക്കുന്ന മകളുള്ളത് നായകനായി അഭിനയിക്കുമ്പോൾ മോശമായ കാര്യമൊന്നുമല്ല. ആ ചിന്താ​ഗതി ആളുകളിൽ നിന്നും മാറി. യ​ങ് ഫാദർ എന്ന് പറയുന്നത് വളരെ നല്ല കാര്യമാണ്. വരും തലമുറകളിൽ സംഭവിക്കാൻ പോകുന്നത് അതാണ്. കേരളത്തിൽ മാത്രമല്ല ലോകത്തിൽ മുഴുവൻ അതുണ്ടായി.

എന്റെ സമയമാകുമ്പോൾ കേരളത്തിലും വരും അത് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഇ​രുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇന്ദ്രജിത്തിന്റെ വിവാഹം. പൂർണിമയുമായി നടന്റേത് പ്രണയ വിവാഹമായിരുന്നു. മല്ലിക സുകുമാരനെ പിക് ചെയ്യാനായി സ്ഥിരമായി ലൊക്കേഷനിൽ ഇന്ദ്രജിത്ത് പോകുമായിരുന്നു. അവിടെ വെച്ചാണ് പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും.

Prithviraj Sukumaran

രണ്ട് കുടുംബവും ബന്ധത്തിന് പച്ചക്കൊടി കാണിച്ചതോടെ അത് വിവാഹത്തിലേക്ക് എത്തി. ഇരുപത്തിയൊമ്പതാം വയസിൽ ആയിരുന്നു പൃഥ്വിരാജിന്റെ വിവാഹം. സുപ്രിയ മേനോനെ താരം തന്നെയാണ് കണ്ടെത്തിയത് ഇവരുടേതും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും ഇപ്പോൾ പതിനൊന്ന് വയസുകാരിയായ അലംകൃത എന്നൊരു മകളുണ്ട്.

പൃഥ്വിരാജിന്റെ അഭിമുഖം വൈറലായതോടെ നടന്റെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. കേരളത്തിലെ യുവതി യുവാക്കളുടെ വിവാഹ പ്രായ കാര്യത്തിൽ പൃഥ്വിരാജിന് തെറ്റിയെന്നും ഇപ്പോൾ മുപ്പത‍് കഴിഞ്ഞാലും വിവാഹം കഴിക്കാൻ മടിക്കുന്ന ആളുകളാണ് കേരളത്തിൽ കൂടുതലെന്നാണ് വീഡിയോ വൈറലായതോടെ പ്രത്യക്ഷപ്പെട്ട കമന്റുകൾ. അതേസമയം നേരത്തെ വിവാഹം കഴിക്കുന്നതിനെ അനുകൂലിച്ചും ചിലർ കമന്റുകൾ കുറിച്ചു.

ജീവിതത്തില്‍ താന്‍ എടുത്ത ധീരമായ തീരുമാനം വിവാഹം ആണെന്നായിരുന്നു ഒരിക്കൽ ഇന്ദ്രജിത്ത് നൽകിയ മറുപടി. രണ്ട് പെൺമക്കളാണ് നടന്. പ്രാർത്ഥന, നക്ഷത്ര എന്നിങ്ങനെയാണ് പേരുകൾ. വൈബ് ഡാഡി ടാ​ഗും ഇന്ദ്രജിത്തിന് സോഷ്യൽമീഡിയ നൽകിയിട്ടുണ്ട്. അച്ഛനെപ്പോലെ നല്ലൊരു ​ഗായികയാണ് പ്രാർത്ഥന.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X