സ്റ്റാര്‍ വാല്യു ഇല്ല! ടിനി ടോമിന്റെ നായികയാവില്ല! കാരണം ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ച പ്രിയാമണി

ടിനി ടോമിന്റെ നായികയായി അഭിനയിക്കാന്‍ നേരത്തെ പ്രിയാമണി വിസമ്മതിച്ചത് വാര്‍ത്തയായിരുന്നു. ജെബി ജംഗ്ക്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ ഇതേക്കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നു. ഈ പരിപാടിയുടെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഓടുംരാജ ആടുംറാണി എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കേണ്ടിരുന്നത് പ്രിയാമണിയായിരുന്നു. എന്നാല്‍ പിന്നീട് അത് മാറുകയായിരുന്നു. ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മിയെ ആയിരുന്നു പിന്നീട് നായികയായി തിരഞ്ഞെടുത്തത്. എന്താണ് സംഭവിച്ചതെന്നറിയില്ല. പ്രിയാമണി ആവശ്യപ്പെട്ടത് അനുസരിച്ച് പ്രതിഫലമൊക്കെ കൊടുക്കാമെന്ന് പറഞ്ഞതാണ്. പ്രമേയവും ഇഷ്ടമായതാണ്. അതിന് വേണ്ടി അവര്‍ ബാംഗ്ലൂരിലേക്ക് വന്നതുമാണ്. ആരോടോ ചോദിക്കാനുണ്ട്, രണ്ട് മണിക്കൂര്‍ സമയം വേണമെന്നായിരുന്നു പ്രിയാമണി അവരോട് പറഞ്ഞത്.

മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടത്ര പരിഗണനയില്ല! അമിതപ്രതീക്ഷ തിരിച്ചടി! പാട്രിയറ്റിന് വിനയായത്‌
മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടത്ര പരിഗണനയില്ല! അമിതപ്രതീക്ഷ തിരിച്ചടി! പാട്രിയറ്റിന് വിനയായത്‌

രണ്ട് മണിക്കൂറിന് ശേഷം ഡയറക്ടര്‍ക്ക് മെസേജ് വരികയായിരുന്നു. ഐ ഡോണ്ട് ലൈക്ക് റ്റു ഓപ്പോസിറ്റ് ടിനി എന്നായിരുന്നു അത്. നേരത്തെ സമാനമായൊരു അനുഭവമുണ്ടായതായി സുരാജ് എന്നോട് പറഞ്ഞിരുന്നു. ഒരു ക്യാരക്ടര്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്താണ് മാനദണ്ഡമാക്കുന്നത്. പ്രതിഫലമാണോ, ഓപ്പോസിറ്റ് ചെയ്യുന്ന ആളുടെ സ്റ്റാര്‍ വാല്യുവാണോ, അതോ സിനിമയുടെ വിഷയമാണോ, അതേക്കുറിച്ചാണ് അറിയേണ്ടത്. ഇനി പ്രിയാമണിയെ സമീപിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്രദമാവുമെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.

Priyamani about Tiny Tom
Photo Credit: Priyamani / Tiny Tom /Facebook

സുരാജിന്റെ പടത്തിന്റെ കഥ എന്താണോ എന്നെനിക്കറിയില്ല. സുരാജിന്റെ നായികയായി വരുന്നുണ്ടല്ലോ, എന്താണ് നിങ്ങളുടെ വേഷം എന്ന് ചോദിച്ച് കുറേപേര്‍ വിളിച്ചിരുന്നു. എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ അത് കമ്മിറ്റ് ചെയ്തിട്ടില്ല. എനിക്ക് ഒന്നും അറിയാത്ത കാര്യമാണ്. എന്നോട് ചോദിക്കാതെ എങ്ങനെയാണ് അതിലേക്ക് തീരുമാനിക്കുന്നതെന്നായിരുന്നു ഞാന്‍ ചോദിച്ചതെന്നായിരുന്നു പ്രിയാമണി പറഞ്ഞത്. ടിനി ടോമിന്റെ കാര്യത്തിലേക്ക് വരാം ഇനി. ഡയറക്ടര്‍ വന്ന് കഥ പറഞ്ഞിരുന്നു. ചിലതൊക്കെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അവസാനമാണ് ടിനിയാണ് ഹീറോ എന്ന് പറഞ്ഞത്. പ്രാഞ്ചിയേട്ടനില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

കല്യാണം കഴിഞ്ഞതോടെ ആളങ്ങ് മാറി! സ്വന്തം വീട്ടില്‍ താമസിക്കും! എല്ലാം നേരത്തെ തീരുമാനിച്ചു
കല്യാണം കഴിഞ്ഞതോടെ ആളങ്ങ് മാറി! സ്വന്തം വീട്ടില്‍ താമസിക്കും! എല്ലാം നേരത്തെ തീരുമാനിച്ചു

അതേക്കുറിച്ച് അച്ഛനോടും, അമ്മയോടും, മാനേജറോടുമൊക്കെ ചോദിച്ചിരുന്നു. ആ ടൈമില്‍ ലാലേട്ടന്റെയോ, മമ്മൂക്കയുടെയോ ലെവലില്‍ ആയിരുന്നില്ല ടിനി. അങ്ങനെയുള്ളൊരാളുടെ കൂടെ സിനിമ ചെയ്യണോയെന്നായിരുന്നു സംശയം. ഡേറ്റിന്റെയും പ്രതിഫലത്തിന്റെയും കാര്യം നോക്കുന്നത് മാനേജറാണ്. കാശിന്റെ കാര്യമാണ് പറയാനുള്ളതെങ്കില്‍ മാനേജരെ കണക്റ്റ് ചെയ്യാനാണ് പറയാറുള്ളത്. എല്ലാം ഓക്കെയാണെങ്കില്‍ ഞാന്‍ വരും, അഭിനയിക്കും. അങ്ങനെയാണ് ചെയ്തിരുന്നത്. ഡയറക്ടര്‍ക്ക് ഞാന്‍ മെസേജ് ചെയ്തിരുന്നു. ഇതല്ലെങ്കില്‍ മറ്റൊരു ചിത്രത്തില്‍ ഒന്നിച്ച് ജോലി ചെയ്യാം എന്നായിരുന്നു പറഞ്ഞത്.

നിങ്ങള്‍ ഇത് ചെയ്താല്‍ നന്നായിരിക്കും എന്ന് പറഞ്ഞപ്പോള്‍ ടിനിയുടെ കൂടെ ഇപ്പോള്‍ ഹീറോയിനായി അഭിനയിച്ചാല്‍, എനിക്ക് കുഴപ്പമില്ല, നാളെ ബാക്ക് ലാഷ് വരുന്നത് എനിക്കാണ്. മീഡിയ വന്നിട്ട് പ്രിയാമണി, നാഷണല്‍ അവാര്‍ഡ് ആക്ടറാണ്, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിച്ച നടിയാണ്. പിന്നെന്തിനാണ് ടിനിയെപ്പോലെ, അധികം അറിയാത്ത, താഴേക്കിടയിലുള്ള ടിനിയുടെ നായികയാവുന്നത് എന്ന് ചോദിച്ചാല്‍ ഞാനാണ് പ്രശ്‌നത്തിലാവുന്നത്. എങ്ങാനും സിനിമ പരാജയമായാല്‍ ഹീറോയിനായിരിക്കും പഴി. ഹീറോയെ ആരും കുറ്റം പറയില്ല. മമ്മൂക്കയുടെയും, ലാല്‍ സാറിന്റെയും സിനിമ പരാജയമായാലും അവര്‍ക്ക് സിനിമ കിട്ടും. അങ്ങനെയല്ല ഹീറോയിന്റെ കാര്യം. പിന്നെ പടം കിട്ടണമെന്നില്ല.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X