അതിന്റെ ആവശ്യമില്ലായിരുന്നു! ആ ചെയ്തത് ശരിയല്ല! രേണുവിനെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്
രേണു സുധിയുടെ അസുഖം അറിഞ്ഞപ്പോള്‍ ആകെ ഞെട്ടിപ്പോയെന്നായിരുന്നു പ്രിയങ്ക അനൂപ് പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അവര്‍ രേണുവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്. രേണുവിനെ ഞാന്‍ വിളിച്ചിട്ടുമില്ല. സംസാരിച്ചിട്ടുമില്ല. മെസേജൊന്നും ചെയ്യാറില്ല. അത്രയും ഷോക്ക്ഡായിരുന്നു. നമുക്കറിയില്ല. പക്ഷേ, അതിനകത്ത് പറഞ്ഞ ഒരു കാര്യത്തോട് എനിക്കിപ്പോഴും യോജിപ്പില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്, ഇങ്ങനെ ചെയ്തത്, അതിന്റെയൊന്നും ആവശ്യമില്ല. നമ്മുടെ കേരള ജനത, ഒരു കാന്‍സര്‍ കാര്യങ്ങള്‍ വന്ന ഒരു സ്ത്രീയെ, കുറേ പോസിറ്റീവുണ്ട് അവര്‍ക്ക്. അങ്ങനെയൊരാളെ എന്തായാലും സഹായിക്കും. ചികിത്സയ്ക്ക് വേണ്ടി സബ്‌സ്‌ക്രൈബ് മാത്രം ചെയ്യേണ്ട കാര്യമില്ല.
കേരളത്തിലെ ജനങ്ങളോട് പറഞ്ഞാല്‍ അവര്‍ സഹായിക്കും. ഒരു പോസ്റ്റിട്ടാല്‍ മതി. ന്യായമായ കാര്യമാണെങ്കില്‍ എന്താണെങ്കിലും, എല്ലാവരും കൂടെ നില്‍ക്കും. അതിലൊന്നും ഒരു പ്രശ്‌നവുമില്ല. നമ്മളൊക്കെ കൂടെയുണ്ടാവും. എല്ലാത്തിനും കൂടെയുണ്ടാവും. ആവശ്യപ്പെട്ടാല്‍ നമ്മളെക്കൊണ്ട് ചെയ്യണതെല്ലാം ചെയ്ത് കൊടുക്കും. പ്രാര്‍ത്ഥനയുണ്ട് ഞങ്ങളുടെ. എല്ലാം വേഗം സുഖപ്പെട്ട് അവര്‍ തിരിച്ച് വരട്ടെയെന്ന്. അത്രയുള്ളൂ നമ്മളൊക്കെ. നമുക്കൊന്നും ആരോടും വൈരാഗ്യമൊന്നുമില്ല എന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഇതിനകം തന്നെ പ്രിയങ്കയുടെ പ്രതികരണം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ഈ പറഞ്ഞതിനോട് യോജിക്കുന്നു. ഇങ്ങനെയൊരു ആവശ്യമാണെങ്കില്‍ കേരളത്തിനകത്തും, പുറത്തുമുള്ളവര്‍ ഉള്ളറിഞ്ഞ് സഹായിക്കും. അങ്ങനെ ഒരുപാട് പേരെ സഹായിച്ചിട്ടുമുണ്ട്. പറയാനെളുപ്പമാണ്. സഹായം എങ്ങനെ ചോദിക്കണമെന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടമാണ്. സബ്‌സ്‌ക്രൈബ് ചെയ്തുവെന്ന് വെച്ച് എന്താണ് പ്രശ്‌നം, അവരത്ര മോശം കാര്യമാണോ ചെയ്തത്. ചികിത്സയ്ക്ക് പണം വേണമെന്ന് പറഞ്ഞ് ആരും മോശം കാര്യങ്ങളൊന്നും ചെയ്യില്ല. അവര്‍ ആരുടേയും കാലുപിടിച്ചൊന്നുമല്ലല്ലോ, ഇനിയെങ്കിലും അവരെ വെറുതെ വിടുക. കഴിയുമെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.
സഹായിക്കില്ലെന്നല്ല പറഞ്ഞത്. ചിലർ സഹായിക്കും, ചിലർ സഹായിക്കില്ലെന്നുമാണ് പറഞ്ഞത്. പിന്നെ ആ ചേച്ചിക്ക് വീഡിയോസ് ചെയുന്നതാണ് ഇഷ്ടം. അത് ചെയ്യട്ടെ. അത് ഓരോരുത്തരുടെ ഇഷ്ടമല്ലേ. അതാണ് ഞാൻ പറഞ്ഞത്, എന്നുവെച്ചു ആരും സഹായിക്കില്ലന്ന് അല്ല.. അവർക്ക് വീഡിയോസ് ചെയ്യുന്നതാണ് ഇഷ്ടം അത് അവർ ചെയ്യട്ടെ. അത് എടുത്ത് പറയേണ്ട ആവശ്യമില്ലലോ. ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്ത് ചെയ്യണമെന്നുള്ളത്.
സബ്സ്ക്രിപ്ഷൻ ചെയ്തതിൽ ഒരു കുഴപ്പവുമില്ല ചികിത്സക്ക് കാശിനു വേണ്ടിയാണു സബ്സ്ക്രിപ്ഷൻ തുടങ്ങിയതെന്നു പറഞ്ഞു. അതുനു വേണ്ടി ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു ഒരുപാട് ആളുകൾ സഹായിക്കും ഇങ്ങനെ ഒരു കേസ് പറഞ്ഞാൽ. ഇതാണ് പ്രശ്നം നിങ്ങളെ പോലുള്ളവർ ആണ് ഇത്തരം കാര്യങ്ങൾക്കു സ്ത്രീകൾക്ക് പ്രോത്സാഹനം കൊടുക്കുന്നെ. വേറെ നല്ല മാന്യമായ ജോലിയുണ്ടായിരുന്നല്ലോ അത് ചെയ്താൽ ഇത്രേം നെഗറ്റീവ് ആവുമായിരിന്നോ? പിന്നെ കേരളത്തിലെ ജനങ്ങൾ തന്നെയല്ലേ രേണു സുധിയെ ഇത്ര വളർത്തിയെ അപ്പോൾ ഏതൊരു അവസ്ഥയിലും ആളുകൾ സഹായിക്കും അതിൽ നെഗറ്റീവ് മുൻപ് ഉണ്ടായിരുന്നു എന്നൊന്നും ആരും ഓർക്കില്ല തുടങ്ങിയ പ്രതികരണങ്ങളും പോസ്റ്റിന് താഴെയുണ്ടായിരുന്നു.


Click it and Unblock the Notifications