മരണം വരെ ക്ഷമിക്കില്ല! 20 വര്‍ഷമാണ് കേസിന് പിന്നാലെ നടന്നത്! കാവേരിയെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്?

അഭിനയം മാത്രമല്ല തന്റെ നിലപാടുകളും കൃത്യമായി തുറന്നുപറയാറുണ്ട് പ്രിയങ്ക അനൂപ്. ടെലിവിഷനിലും, സിനിമയിലുമൊക്കെയായി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ചില കാര്യങ്ങളിലൊക്കെ ഈ തീരുമാനം എടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നാറുണ്ട്. അഭിനയിച്ച് തീര്‍ക്കുന്നത് ജീവിതത്തില്‍ കിട്ടി. അതും ഒരു എക്‌സ്പീരിയന്‍സ്. 10 വര്‍ഷത്തോളം ഒരു ഫ്‌ളാറ്റിന്റെ സെക്രട്ടറിയായിരുന്നു ഞാന്‍. നടക്കാന്‍ റോഡില്ല, വെള്ളം കയറുമായിരുന്നു. പൈസ കൊടുത്ത് താമസിക്കാന്‍ വന്നിടത്ത് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ നല്ല ബുദ്ധിമുട്ടിലായിരുന്നു. ഇതെന്താണ് ഇങ്ങനെ, ആളുകള്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ അത് നടത്തിക്കൊടുത്തൂടേയെന്ന് ചിന്തിച്ചിരുന്നു. ഹെല്‍പിംഗ് മെന്റാലിറ്റിയുണ്ട് എനിക്ക്. ലൈഫില്‍ മുക്കാല്‍ ഭാഗത്തോളം പ്രശ്‌നങ്ങളും, ബുദ്ധിമുട്ടുകളുമൊക്കെയുണ്ട്. എന്നാലും ഞാന്‍ സഹായിക്കാനിറങ്ങും. എത്ര കിട്ടിയാലും നീ പഠിക്കില്ലെന്ന് ആളുകള്‍ എന്നോട് പറയാറുണ്ട്.

എന്നോടൊരാള്‍ തല്ല് കൂടിയാലും ഞാനത് പെട്ടെന്ന് മറക്കും. എനിക്കങ്ങനെ വൈരാഗ്യമില്ല. ഒരാളോട് വൈരാഗ്യമുണ്ട്. അത് ഇല്ലെന്ന് പറയുന്നില്ല. എന്നെ ഒരരുപാട് പ്രശ്‌നങ്ങളിലേക്ക് കൊണ്ടുപോയൊരാളായത് കൊണ്ടാണ്. 20 വര്‍ഷമായി എന്റെ ജീവിതം നശിപ്പിച്ചതാണ്. ആ കേസിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു. എന്റെ ഏറ്റവും അടുത്തൊരു സുഹൃത്താണ്. അതുപോലെ ഞാന്‍ നിന്നിരുന്നൊരാളാണ്. ആ ആളോട് ഞാനൊരിക്കലും ക്ഷമിക്കില്ല. ചെറിയൊരു വാക്ക് മാത്രമേ എന്റെ വായില്‍ നിന്നും വന്നുള്ളൂ. ആ വാക്ക് ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കി. അതില്‍ ഞാന്‍ നിരപരാധിയാണെന്ന് അവര്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. ഇനി, ഞാന്‍ നിരപരാധിയാണെന്ന് മജിസ്‌ട്രേറ്റ് വിളിക്കണമെങ്കില്‍ അവര് വിളിക്കുമ്പോഴെല്ലാം പോവണം. സൗണ്ട് ചെക്ക് ചെയ്യാന്‍ പറഞ്ഞു. ഓരോ അന്വേഷണത്തിന് വിളിക്കുമ്പോഴെല്ലാം പോവാറുണ്ട്.

Priyanka Anoop about Kaveri
Photo Credit: Priyanka Anoop / Instagram

അതുപറഞ്ഞ് എനിക്കൊരുപാട് നെഗറ്റീവ് കമന്റ് വന്ന വിഷയമാണ് ഇത്. ചെയ്യാത്ത തെറ്റിനാണ് ഞാന്‍ 20 വര്‍ഷം നടന്നത്. അവസാനനിമിഷം തെളിവുമില്ല, ഇതുമായി ബന്ധമുണ്ടെന്നും പറഞ്ഞില്ല. കാവേരിയോ, കാവേരിയുടെ അമ്മയോ ഒന്നുമല്ല. നന്ദകുമാര്‍ എന്ന് പറഞ്ഞ ആളാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു എന്ന് അറിഞ്ഞിരുന്നു. നേരത്തെ അദ്ദേഹത്തിനെതിരെ ഞാന്‍ പരാതി കൊടുത്തിരുന്നു. എന്നെക്കുറിച്ച് പല തരത്തിലുള്ള കഥകളൊക്കെ അടിച്ചിറക്കിയുണ്ട്. അവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഗണേഷേട്ടന്‍ പറഞ്ഞിരുന്നു. അതുവെച്ച് ഇയാള്‍ വളരെ മോശമായി പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാന്‍ പരാതി കൊടുത്തു. അങ്ങനെ അയാള്‍, ഇല്ലാത്ത കാര്യം പറഞ്ഞ് പൈസയുണ്ടാക്കരുതല്ലോ. അയാളുടെ പത്രമൊന്നും ഇപ്പോഴില്ലല്ലോ.

ചുമ്മാ ഇരുന്ന് ഓരോന്ന് പറയുകയാണ് അയാള്‍. ഇതൊന്നും അറിയാത്തവര്‍ എല്ലാം വിശ്വസിക്കും. കല്യാണം കഴിഞ്ഞപ്പോഴും, പ്രഗ്നന്റായതിന് ശേഷവും, മോന്‍ ജനിച്ചപ്പോഴുമെല്ലാം എനിക്ക് കോടതി കയറിയറങ്ങേണ്ടി വന്നു. എന്നെ അടുത്തറിയുന്നവര്‍ക്കറിയാം ഞാനെന്താണെന്ന്. അവരെയോ, അവരുടെ അമ്മയേയോ ഒന്നും ഞാന്‍ പറയില്ല. കാവേരിയെക്കുറിച്ച് ഫീച്ചര്‍ വരുമെന്ന് ഞാനങ്ങനെ മനസിലാക്കാനാണ്. അവരുടെ ഫോട്ടോ ഉണ്ടെന്ന് പറഞ്ഞ് കോള്‍ വന്നിരുന്നു. ആ നമ്പറില്‍ പിന്നെ കോള്‍ പോവുന്നുണ്ടായിരുന്നില്ല.അതൊക്കെ പോലീസിന് അന്വേഷിക്കാമായിരുന്നു.

പ്രിയങ്കയെ വിളിക്കണ്ട, ഇങ്ങനെ പ്രശ്‌നങ്ങളുണ്ട് എന്നൊക്കെ ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ സിനിമയിലെ അവസ്ഥയാണ്. ഒരു മാവില്‍ ഒരു മാങ്ങ ചീഞ്ഞുവെന്ന് പറഞ്ഞ് എല്ലാവരും കേട്ടോണ്ടിരിക്കുകയല്ലേ. 20 വര്‍ഷത്തിനുള്ളില്‍ എന്റെ ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ നടന്നിട്ടുണ്ട്. 20 വര്‍ഷം പോയെന്ന് പറഞ്ഞ് എനിക്ക് സങ്കടപ്പെടേണ്ടി വന്നിട്ടില്ല. കൊവിഡ് കാലത്ത് ബിസിനസ് ചെയ്യാനിറഞ്ഞിയപ്പോള്‍ വലിയൊരു നഷ്ടം വന്നു. അതിലാണ് സങ്കടം എന്നുമായിരുന്നു പ്രിയങ്ക പറഞ്ഞത്.

Read more about: kaveri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X