മകളുടെ കാര്യം പറഞ്ഞ് ശോഭന കരഞ്ഞു, അവൾ നിന്നെ മറക്കുമെന്ന് ഞാൻ; രാവിലെ വന്ന കോൾ: രാധിക ശരത്കുമാർ

‍വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യക കാത്ത് സൂക്ഷിക്കുന്നയാളാണ് നടി ശോഭന. സ്വകാര്യതയിലേക്ക് കടന്നുള്ള ചോദ്യങ്ങൾ ശോഭന‌ അഭിമുഖങ്ങളിലൊന്നും പ്രോത്സാഹിപ്പിക്കാറില്ല. വളരെ അപൂർവമായേ തന്റെ കുടുംബത്തെക്കുറിച്ച് നടി സംസാരിക്കാറുള്ളൂ. മകൾ അനന്തനാരായണിയാണ് ശോഭനയ്ക്ക് എല്ലാം. മകളുടെ സ്വകാര്യത കണക്കിലെടുത്ത് ഫോട്ടോ പോലും ശോഭന എവിടെയും പങ്കുവെക്കാറില്ല. ഇപ്പോഴിതാ ശോഭനയുടെ മകളെക്കുറിച്ച് നടി രാധിക ശരത്കുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ മകളായ റയാനോട് റയാന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു രാധിക ശരത്കുമാർ.

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും, ദാമ്പത്യം മനോഹരമാക്കാൻ ചെയ്യേണ്ടത്!
ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും, ദാമ്പത്യം മനോഹരമാക്കാൻ ചെയ്യേണ്ടത്!

അമ്മമ്മയാണ് നിന്നെ എന്നേക്കാളും നോക്കിയത്. ഞാൻ ജോലിക്ക് പോകുമായിരുന്നു. എല്ലാ ദിവസവും ഞാൻ കരഞ്ഞ് കൊണ്ടാണ് വർക്കിന് പോയത്. മിക്ക നായികമാർക്കും ഉപദേശം നൽകുന്നയാളായി പിന്നെ ഞാൻ. ഒരു ദിവസം ശോഭന എന്നെ വിളിച്ചത് ഓർക്കുന്നു. രാവിലെ അഞ്ച് മണിക്കാണ്. അവർ കരയുകയായിരുന്നു. എന്ത് പറ്റിയെന്ന് ഞാൻ ചോദിച്ചു. ഞാൻ മകളെ കൂട്ടാതെ ഡൽഹിക്ക് പോകുകയാണ്, ഇതിൽ കുഴപ്പമില്ലെന്ന് തോന്നുന്നുണ്ടോയെന്ന് ശോഭന. അവൾക്ക് കുഴപ്പമുണ്ടാകില്ല, രണ്ട് മിനുട്ടിൽ അവൾ നിന്നെ മറക്കും, ഡൽഹിയിലെത്തും വരെ നീ മാത്രമാണ് കരയുകയെന്ന് ഞാൻ മറുപടി നൽകി. ഇപ്പോഴും ശോഭന അത് പറഞ്ഞ് ചിരിക്കുമെന്ന് രാധിക ശരത്കുമാർ ഓർത്തു.

Shobana  Radhika Sarathkumar

അഭിനയവും നൃത്തവുമായി തിരക്കുകളിലാണ് ശോഭന. മകൾ അനന്തനാരായണി സ്കൂളിൽ പഠിക്കുന്നു. മകളെക്കുറിച്ച് ചില അഭിമുഖങ്ങളിൽ ശോഭന സംസാരിച്ചിട്ടുണ്ട്. മകൾ വലുതായ ശേഷം പാരന്റിം​ഗിൽ വ്യത്യാസമുണ്ട്. പേടിച്ചിട്ടാണ് സംസാരിക്കുന്നത്. അല്ലെങ്കിൽ ഒരു പൊട്ടത്തെറി ഉണ്ടാകും. അപ്പോൾ ഞാൻ മോളേ, എല്ലാം ഓക്കെയല്ലേ എന്ന് ചോദിക്കും. പാരന്റിം​ഗ് നല്ല രീതിയിൽ പോകുന്നെന്നും ശോഭന ഒരിക്കൽ പറയുകയുണ്ടായി. മകളുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ എടുക്കാൻ ശ്രമിച്ചയാളെക്കുറിച്ചും ശോഭന അന്ന് സംസാരിച്ചു.

എന്റെ മോൾ ഒരു ഭരതനാട്യം പ്രോ​ഗ്രാമിന് പോയി. തിരിച്ച് വന്നപ്പോൾ അവൾ പറയുന്നത്, അമ്മയ്ക്കറിയുമോ നമ്മൾക്കറിയാവുന്ന ആ സ്ത്രീ എന്റെ ഫോട്ടോ​ഗ്രാഫുകൾ സെെഡിലൂടെ എടുക്കുകയും ഷെയർ ചെയ്യുകയും ചെയ്തെന്നാണ്. ഉറപ്പാണോ മോളെ ഇങ്ങനെയൊന്നും പറയരുതെന്ന് ഞാൻ ചോദിച്ചു. ഉറപ്പായിരുന്നു. എന്റെ സ്റ്റുഡന്റും ഉണ്ടായിരുന്നു. അതെന്നെ ഇറിറ്റേറ്റ് ചെയ്തു. കാരണം അത് അന്യരായ ആളല്ല. നന്നായി അറിയുന്ന ആളാണ്. എനിക്ക് അത്ഭുതമാണ് അതെല്ലാമെന്ന് അന്ന് ശോഭന പറഞ്ഞു.

അനന്തനാരായണി ഡാൻസ് പെർഫോമൻസുകൾ ചെയ്യാറുണ്ടെങ്കിലും ശോഭന ഇതൊന്നും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. അടുത്ത കാലത്തായി സിനിമാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ശോഭന. മലയാളത്തിൽ തുടരും എന്ന സിനിമയിലാണ് നടിയെ അവസാനമായി കണ്ടത്. മോഹൻലാലിനൊപ്പം അഭിനയിച്ച ചിത്രം വലിയ ഹിറ്റായി.

തെലുങ്ക് ചിത്രം കൽക്കിയിലും ശോഭന ശ്രദ്ധേയ വേഷം ചെയ്തു. ബോളിവുഡ് ചിത്രം രാമായണയാണ് ഇനി വരാനുള്ള ശോഭനയുടെ സിനിമ. നൃത്തവേദികളിൽ ശോഭന സജീവമാണ്. അഭിനയ രം​ഗത്ത് നിന്നും മാറി നിന്ന കാലത്തും ശോഭന നൃത്ത വേദികളിൽ സജീവമായിരുന്നു. ഇന്ന് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശോഭന ശ്രദ്ധാലുവാണ്. പ്രാധാന്യമുള്ള വേഷങ്ങളേ നടി ചെയ്യാറുള്ളൂ.

Read more about: shobana radhika sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X