തൊട്ടടുത്ത് കണ്ടാലും പരസ്പരം മുഖത്തോട് മുഖം നോക്കാൻ പറ്റാത്ത അവസ്ഥ, ചെറിയ ഈഗോയിൽ തുടങ്ങിയ പ്രശ്നം!
ട്വന്റി ട്വന്റ് ക്ലൈമാക്സ് ഷൂട്ടിങ് അനുഭവം പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായി പറഞ്ഞുവെന്നതിന്റെ പേരിൽ നടൻ ജയറാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രോൾ ചെയ്യപ്പെടുന്നുണ്ട്. ഒപ്പം നടന്റെ വ്യക്തിത്വത്തെ കുറിച്ചും ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്. അവസരവാദി, അതിവിനയം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഏറെയും ട്രോളുകൾ താരത്തിന് ലഭിക്കുന്നത്. ഒപ്പം സംവിധായകൻ രാജസേനനുമായുള്ള നടന്റെ അകൽച്ചയും വീണ്ടും ചർച്ച വിഷയമായി മാറിയിട്ടുണ്ട്.
ജയറാം അവസരവാദിയാണെന്ന് രാജസേനൻ പറഞ്ഞുവെന്ന തരത്തിലും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി സാക്ഷാൽ രാജസേനൻ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. തങ്ങൾക്കിടയിൽ അകൽച്ച സംഭവിക്കാനുള്ള കാരണവും സംവിധായകൻ വെളിപ്പെടുത്തി. രാജസേനന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

ജയറാമിന്റെ എന്ത് കാര്യം പറഞ്ഞ് വന്നാലും അവസാനം അറിയാതെ അതിൽ എന്റെ പേരും വരും. അത് എങ്ങനെയൊക്കയോ കയറി വരുന്നുണ്ട്. ഇപ്പോൾ തന്നെ ഞാനൊരു പോസ്റ്റ് കണ്ടു. രണ്ട്, മൂന്ന് ദിവസമായിട്ടുണ്ട് ആ പോസ്റ്റ്. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്... അല്ലെങ്കിലും രാജസേനൻ പണ്ടേ പറഞ്ഞിട്ടുണ്ട് ജയറാം അവസരവാദിയാണെന്ന്.
പക്ഷെ അങ്ങനൊരു സ്റ്റേറ്റ്മെന്റ് ഞാൻ എങ്ങും പറഞ്ഞിട്ടില്ല. അങ്ങനൊരു സ്റ്റേറ്റ്മെന്റ് പറയാനുള്ള പ്രശ്നങ്ങൾ എനിക്ക് ജയറാമുമായി ഇല്ല. ഒന്നാമത് എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം ഞങ്ങൾ തമ്മിൽ വൻ വഴക്ക് ഉണ്ടായിട്ടില്ല. അടിച്ച് പിരിഞ്ഞതുമല്ല. ഞങ്ങൾ അങ്ങനെയങ്ങ് പിണങ്ങിയിട്ടുമില്ല. ഇതൊരു തരം ഈഗോ പ്രശ്നത്തിൽ അങ്ങ് മാറിപ്പോയതാണ്. അപ്പോൾ കൂടെ നിന്ന ചിലർ അതിനെ പ്രമോട്ട് ചെയ്ത് വലുതാക്കി കൊണ്ടുപോയി.
പിന്നെ അറിയാല്ലോ മീഡിയാസ്... ഞങ്ങൾ തമ്മിലുള്ള അകൽച്ച തുടങ്ങിയ സമയത്ത് സോഷ്യൽമീഡിയ ഇത്രയും പവർഫുള്ളല്ല. അന്ന് ഇന്നത്തെപ്പോലെ സോഷ്യൽമീഡിയ അത്രയും പവർഫുള്ളായിരുന്നുവെങ്കിൽ ഒരുപക്ഷെ ഇതിന്റെ റിയാലിറ്റി ജനങ്ങൾക്ക് അറിയാൻ സാധിക്കുമായിരുന്നു.
ഇത് പക്ഷെ വേറെ പല കഥകൾ ഉണ്ടാക്കിയുണ്ടാക്കി ഇവിടെ കൊണ്ടുവന്ന് എത്തിച്ചു. ഇപ്പോൾ തൊട്ടടുത്ത് കണ്ടാലും പരസ്പരം മുഖത്തോട് മുഖം നോക്കാൻ പറ്റാത്ത രീതിയിൽ കൊണ്ടുവന്ന് എത്തിച്ചു. സത്യം പറഞ്ഞാൽ ഞങ്ങൾക്കിടയിൽ മറ്റ് പ്രശ്നങ്ങളും യാതൊരു വിധ വഴക്കായിട്ടുള്ള പ്രശ്നങ്ങളും ഒന്നുമില്ല. ചെറിയ ഈഗോയിൽ തുടങ്ങിയതാണ്. ഈഗോ അവിടെ തന്നെ ഇപ്പോഴും നിൽപ്പുണ്ട്. അതുകൊണ്ടാണല്ലോ സംസാരിക്കാത്തതുമൊക്കെ. ഇത്രയേയുള്ളു.

അതിനുള്ളിൽ വേറെ ഒന്നുമില്ല. ഇപ്പോൾ പ്രചരിക്കുന്ന പല സ്റ്റേറ്റ്മെന്റുകളും എന്റേതല്ല. ഫെയ്ക്കാണ്. പലതും ക്രിയേറ്റഡാണ് എന്നും രാജസേനൻ പറഞ്ഞു. ജയറാമിനെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചത് രാജസേനൻ സിനിമകളാണ്. അവയിൽ മിക്കതും ഇപ്പോഴും മലയാളികൾ ആവർത്തിച്ച് കാണുന്നവയുമാണ്.
ജയറാമിന്റെ കുടുംബവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് പോലും രാജസേനന് ക്ഷണം ഉണ്ടായിരുന്നില്ല. നടന്റെ രണ്ട് മക്കളും ഒരു സമയത്ത് രാജസേനന് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഞങ്ങൾ ഒരുമിച്ച് പതിനാറ് സിനിമകൾ ചെയ്തിട്ടുണ്ട്. ജയറാമിന്റെ മക്കളെന്ന് പറഞ്ഞാൽ ജനിച്ച സമയം മുതൽ ഞങ്ങൾ എടുത്ത് താലോലിക്കുകയൊക്കെ ചെയ്തവരാണ്. ഞാനും എന്റെ ഭാര്യയുമൊക്കെ അവരെ ഒരുപാട് താലോലിച്ചിട്ടുണ്ട്. അവർ ഉയരങ്ങളിലേക്ക് പോവുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.
ഇപ്പോൾ കാളിദാസ് സിനിമകളൊക്കെ ചെയ്യുന്നത് കാണുമ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നാറുണ്ട്. അവൻ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രമൊക്കെ ചെയ്യുന്ന സമയത്ത് എന്തൊരു ആഹ്ലാദമായിരുന്നു ഞങ്ങൾക്ക്. അത് കഴിഞ്ഞ് സംസ്ഥാന അവാർഡൊക്കെ കിട്ടി.
നല്ല മിടുക്കനായിട്ടൊക്കെ വന്നില്ലേ. പിന്നെ മനുഷ്യനല്ലേ എവിടെയെങ്കിലും ചില സൗന്ദര്യ പിണക്കമൊക്കെ വരാം. ജയറാമിന്റെ മകളുടെ കല്യാണത്തിന് ഞാൻ വന്നില്ല എന്നത് സത്യം തന്നെയാണ് എന്നാണ് മുമ്പൊരിക്കൽ ജയറാമിന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കവെ രാജസേനൻ പറഞ്ഞത്.


Click it and Unblock the Notifications


