ഷോ കാണിക്കാൻ ഞാൻ കുക്ക് ചെയ്യണം, പ്രതീക്ഷിച്ചത് പോലൊരു വിജയിയെ അല്ല അവിടെ കണ്ടത്, മകൻ പറഞ്ഞത്..; നടി രംഭ!

അഭിനയ മികവുകൊണ്ടും അഴകുകൊണ്ടും അഭ്രപാളികളിൽ വിസ്മയം തീർത്ത താരസുന്ദരിയാണ് നടി രംഭ. 2010ൽ ശ്രീലങ്കൻ വംശജനും കനേഡിയൻ ബിസിനസുകാരനുമായ ഇന്ദ്രകുമാർ പത്മനാതനുമായുള്ള വിവാഹം കഴിഞ്ഞശേഷം സിനിമയും അഭിനയവും നടി ഉപേക്ഷിച്ചു. എന്നാൽ അടുത്തിടെയായി റിയാലിറ്റി ഷോകളിൽ മെന്ററായെല്ലാം നടി സജീവമാണ്. കാനഡയിലാണ് കുടുംബസമേതം താരം സെറ്റിലായിരിക്കുന്നത്.

കാനഡ ടോറന്റോയിലാണ് ഞങ്ങൾ താമസിക്കുന്നത്. ശ്രീലങ്കൻ ഫാമിലിയാണ് എന്റെ ഭർത്താവ്. ഒരു യുദ്ധഭൂമിയിൽ നിന്നും കാനഡയിൽ എത്തി സ്ക്രാച്ചിൽ നിന്നും തുടങ്ങിയാണ് ഇന്ന് കാണുന്നതെല്ലാം അദ്ദേഹം സമ്പാദിച്ചത്. അദ്ദേഹത്തിന്റെ ജീവിത കഥ കേൾക്കുമ്പോഴാണ് ഞാൻ എത്ര അനു​ഗ്രഹീതയാണെന്ന് എനിക്ക് തോന്നാറുള്ളത്.

Rambha Vijay

ആളുകൾ മരിച്ച് വീഴുന്നത് കണ്ടിട്ടുണ്ട് അദ്ദേഹം. അങ്ങനെ നോക്കുമ്പോൾ എല്ലാ സൗഭാ​ഗ്യങ്ങളും ദൈവം എനിക്ക് തന്നിട്ടുണ്ടെന്ന് പറയേണ്ടി വരും. അദ്ദേഹം മനോഹരമായ ജീവിതമാണ് എനിക്ക് സമ്പാദിച്ചത്. ഭാര്യ, മക്കൾ കുടുംബം എന്നതിനോടെല്ലാം വളരെ അധികം സ്നേഹം അദ്ദേഹത്തിനുണ്ട്. പോസിറ്റീവ് സൈഡ് മാത്രമല്ല നെ​ഗറ്റീവ് സൈഡുമുണ്ട്. അത് കൂടി കൂട്ടിച്ചേർക്കട്ടെ.

ഞാൻ കുക്ക് ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന് ദേഷ്യം വരും. പക്ഷെ എനിക്ക് കോഫിപോലുള്ളവയൊക്കെ ഇട്ട് തരാൻ പുള്ളി ശ്രമിക്കാറുണ്ട്. എപ്പോഴും ഞാൻ തന്നെ ഭക്ഷണം തയ്യാറാക്കണമെന്ന വാശി അദ്ദേഹത്തിന് ഇല്ല. പക്ഷെ വേണ്ടപ്പെട്ടവർ ആരെങ്കിലും വന്നാൽ എന്റെ ഭാര്യ എനിക്ക് വേണ്ടി കുക്ക് ചെയ്യുന്നുവെന്ന് അവരെ കാണിച്ച് ഷോ ഓഫ് ചെയ്യണം അത്രമാത്രം.

അതുകൊണ്ട് തന്നെ അത്തരം സന്ദർഭങ്ങളിൽ ‍ഞാൻ മനപൂർവം കുക്ക് ചെയ്യാതിരിക്കും. എല്ലാം പെട്ടന്ന് മറക്കുന്നയാളാണ് ഞാൻ. പക്ഷെ പുള്ളി എല്ലാം ഓർത്ത് വെയ്ക്കും. എന്നെ സ്ക്രീനിൽ കാണുന്നത് അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. എന്റെ ഏത് പ്രോ​ഗ്രാം വന്നാലും താൽപര്യത്തോടെ കാണും ഭർത്താവിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കിട്ട് രംഭ പറഞ്ഞു.

നടിയുടെ വിവാഹം തിരുപ്പതിയിൽ ആയിരുന്നു. അമ്മയുടെ നേർച്ചയായിരുന്നു തിരുപ്പതിയിൽ വെച്ച് തന്നെ വിവാഹം നടക്കണമെന്നത്. വിജയിയെ കാണാൻ കുടുംബസമേതം പോയ അനുഭവവും അടുത്തിടെ നൽകിയ അഭിമുഖത്തിൽ താരം പങ്കുവെച്ചു. വിജയിക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ മകൻ ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും നടി പറയുന്നു. എല്ലാ വെള്ളിയാഴ്ചയും കുട്ടികൾക്ക് ഞാൻ തമിഴ് സിനിമ കാണിച്ച് കൊടുക്കാറുണ്ട്.

Rambha Vijay

തമിഴ്നാടിനെ അറിയാനും കൾച്ചർ മനസിലാക്കാനും ഭാഷ പഠിക്കാനും എല്ലാം വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെ ഒരു ദിവസം അവർക്ക് കാണാനായി ലിയോ സിനിമ ഇട്ട് കൊടുത്തു. അതിലെ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ മകൻ ‍ഡാൻസ് ചെയ്യാൻ തുടങ്ങും. പാട്ടിനേക്കാളും അതിലെ ഹീറോയെയാണ് ഇഷ്ടപ്പെട്ടതെന്ന് അവൻ പറയാറുണ്ട്. അമ്മ വിജയിക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് എന്റെ ഭർത്താവ് മകന് പറഞ്ഞ് കൊടുത്തു. അവന് ആദ്യം വിശ്വാസമായിരുന്നില്ല.

ഒരു ഫാൻ ബോയിയെ കണ്ട പ്രതീതിയായിരുന്നു എനിക്ക്. അങ്ങനെയാണ് ഞാൻ കുടുംബസമേതം പോയി അദ്ദേഹത്തെ കാണുന്നത്. അനുവാദം ചോദിക്കാൻ വിളിച്ചപ്പോൾ നിറഞ്ഞ മനസോടെ അദ്ദേഹം ഞങ്ങളോട് വന്നോളാൻ പറഞ്ഞു. പുതിയ അപ്പാർട്ട്മെന്റിൽ പോയാണ് കണ്ടത്. വിജയിയെ കണ്ടതും മകൻ അമ്പരന്ന് നിന്നു.

അവൻ പ്രതീക്ഷിച്ചത് ലിയോ കോസ്റ്റ്യൂമിൽ നിൽക്കുന്ന വിജയിയെയാണ്. പക്ഷെ വിജയ് വളരെ സിംപിൾ ലുക്കിലായിരുന്നു. എന്റെ മോനെ വിജയ് എടുത്തു. ഒരുപാട് നേരം ചിലവഴിച്ചു. വിജയിയെ കണ്ട് തിരിച്ച് വന്നശേഷം എന്റെ ഫ്രണ്ടാണ് വിജയ് എന്നാണ് മകൻ പറയാറ് എന്നും നടി പറഞ്ഞു.

Read more about: rambha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X