ഭർത്താവ് വന്നിട്ടാണോ പരിപാടി?, ഞാൻ അത് കൂട്ടി വായിച്ചതാ; ശ്വേതയോട് ദ്വയാർത്ഥം പ്രയോഗിച്ച പിഷാരടിക്ക് വിമർശനം!
മലയാള സിനിമ താരങ്ങളുടെ സംഘടനയായ എഎംഎംഎയിലെ ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരും അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സംഘടനയുടെ മുൻ പ്രസിഡന്റ് ശ്വേത മേനോനെതിരെ കടുത്ത വിമർശനങ്ങളുമായി സംഘടനയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഇതിനിടെ പ്രശ്ന പരിഹാരത്തിനായി നടനും എംഎൽഎയുമായ രമേഷ് പിഷാരടി സംഘടനയുടെ മുൻ പ്രസിഡന്റ് നടി ശ്വേത മേനോനുമായി നടത്തിയ സ്വകാര്യ ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ പ്രതികരിച്ച് രമേഷ് പിഷാരടിയും രംഗത്ത് എത്തിയിരുന്നു. പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ താൻ ശ്വേത മേനോൻ, അൻസിബ ഹസൻ, ടിനി ടോം, മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ എന്നിവരുമായി മണിക്കൂറുകളോളം സംസാരിച്ചിരുന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

അത്തരത്തിൽ നടത്തിയ അനുരഞ്ജന സംഭാഷണങ്ങളിൽ ഒന്ന് മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് മാധ്യമങ്ങൾ പറയുന്നതുപോലെ ഒരു ഓഡിയോ ലീക്ക് അല്ല മറിച്ച് ബോധപൂർവ്വം ചെയ്ത ഒരു റിലീസാണ്. ലീക്കും റിലീസും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആ ഓഡിയോയുടെ ക്വാളിറ്റിയും ഫോൺ ടോണും ശ്രദ്ധിച്ചാൽ അത് എവിടെ നിന്നാണ് പുറത്തുവിട്ടതെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കുമെന്നുമാണ് രമേഷ് പിഷാരടി പുതിയ വിവാദത്തിൽ പ്രതികരിച്ച് പറഞ്ഞത്.
അത് കൂടാതെ ഫോൺ സംഭാഷണത്തിലെ ഒരു പ്രസ്തുത ഭാഗവും സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നുണ്ട്. ശ്വേതയോട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽമീഡിയ രമേഷ് പിഷാരടിയെ വിമർശിക്കുന്നത്.
ആ പുറത്ത് വന്ന ഫോൺ കോളിലെ ചർച്ചയായ സംഭാഷണ ശകലം ഇങ്ങനെയാണ്....
പിഷാരടി: എവിടെയാണ് ഇപ്പോൾ?
ശ്വേത മേനോൻ: ഞാൻ ക്രൗൺ പ്ലാസയിൽ
പിഷാരടി: എന്താണ് പരിപാടി?
ശ്വേത മേനോൻ: എന്റെ ഭർത്താവ് ഇന്ന് വൈകുന്നേരം വരും. അതുകൊണ്ട് ഞാൻ ഇവിടെ വന്നതാണ്
പിഷാരടി: അത്രയേയുള്ളു... (ചിരിക്കുന്നു). ഞാൻ നിങ്ങളോട് ക്രൗൺ പ്ലാസയിൽ എന്താണ് പരിപാടിയെന്ന് ചോദിച്ചപ്പോൾ വൈകീട്ട് ഭർത്താവ് വരുമെന്നാണ് പറഞ്ഞത്...
ശ്വേത മേനോൻ: അങ്ങനെയല്ല ബോംബെയിൽ നിന്ന് മൂപ്പര് വരും എന്നാണ് ഞാൻ പറഞ്ഞത്.
രമേഷ് പിഷാരടി വീണ്ടും ചിരിക്കുന്നു
പിഷാരടി: അതാണ് ഞാൻ ചോദിച്ചത് മൂപ്പര് വന്നിട്ടാണോ പരിപാടിയെന്ന്.
ശ്വേത മേനോൻ: ഓ ആ പരിപാടി... അങ്ങനെയൊന്നുമല്ല ഉദ്ദേശിച്ചത്.
പിഷാരടി: അല്ലന്നേ ഞാൻ അതൊന്ന് കൂട്ടിവായിച്ചതാ... ഞാൻ നിങ്ങളോട് ചോദിച്ചു... എന്താണ് ഇന്ന് പരിപാടിയെന്ന്. വൈകീട്ട് ഭർത്താവ് വരുമെന്ന് നിങ്ങൾ പറഞ്ഞു. അത്രയേയുള്ളു...
ശ്വേത മേനോൻ: പിഷു ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ ഒരു വ്യക്തിയാണ്. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്നവും. എനിക്ക് ഇങ്ങനെയുള്ള ഒരു കാര്യവും അറിയില്ല. അതാണ്.
പിഷാരടി: നമുക്ക് ശരിയാക്കാം... ഭർത്താവ് വന്നുപോട്ടെ. എല്ലാം ശരിയാകും ഞാൻ നോക്കിക്കോളാം...

ഈ സംഭാഷണ ശകലമാണ് പിഷാരടിക്ക് സോഷ്യൽമീഡിയയിൽ വിമർശനം വാങ്ങി കൊടുക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ നിന്നും മുമ്പ് വിവാദങ്ങളിലും കേസുകളിലും ഉൾപ്പെട്ടിട്ടുള്ള പല യുവനേതാക്കളുമായി ചേർത്താണ് രമേഷ് പിഷാരടിയെ സോഷ്യൽമീഡിയ വിമർശിക്കുന്നത്. ദ്വയാർത്ഥ പ്രയോഗമാണെന്ന് മനസിലായശേഷവും മാന്യമായി മറുപടി പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ച ശ്വേതയ്ക്ക് അഭിനന്ദനങ്ങളെന്നും ചിലർ കുറിച്ചു. സംഘടനയുടെ നന്മ മാത്രം ആഗ്രഹിച്ചുകൊണ്ട് തനിക്ക് വ്യക്തിപരമായി വലിയ സൗഹൃദമുണ്ടായിരുന്ന ഒരാളോട് നടത്തിയ സ്വകാര്യ സംഭാഷണം ഇത്തരത്തിൽ പുറത്തുവിട്ടത് തന്നെ വ്യക്തിപരമായി ഏറെ വേദനിപ്പിച്ചുവെന്നും പിഷാരടി പറഞ്ഞിരുന്നു.


Click it and Unblock the Notifications


