അച്ഛൻ മരിച്ചപ്പോൾ രഞ്ജിനിയെ അവർ മാറ്റി, ഒരിക്കലും മക്കളോടത് ചെയ്യരുത്; പിന്നീടുണ്ടായ പ്രശ്നങ്ങൾ: സുജാത ഹരിദാസ്

ആങ്കർ രഞ്ജിനി ഹരിദാസിന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടയാൾ അമ്മ സുജാ​ത ഹരിദാസാണ്. രഞ്ജിനിയുടെ ഏഴാം വയസിലാണ് പിതാവ് ഹരിദാസ് മരിക്കുന്നത്. ​ഹൃദയാഘാതമായിരുന്നു മരണ കാരണം. രഞ്ജിനിയുടെ യൂട്യൂബ് ചാനലിൽ സുജാത തന്റെ ഭർത്താവിന്റെ വിയോ​ഗത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

1991 ലാണ് അദ്ദേഹത്തിന് പ്രശ്നം വരുന്നത്. അതിന് മുമ്പ് പ്രകൃതി ചികിത്സയെല്ലാം കഴിഞ്ഞതാണ്. ജനുവരി ഒന്നാം തിയതി ഓഫീസിൽ പോയപ്പോൾ എന്തോ അസ്വസ്ഥത വന്നു. വീട്ടിൽ വന്ന് എന്നോട് പറഞ്ഞില്ല. മകൻ ശ്രീക്കുട്ടന് അന്ന് ഏഴ് മാസമാണ്. അതേപോലെ ഏഴാം തിയതിയും അദ്ദേഹത്തിന് അസ്വസ്ഥത വന്നു. ​എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ ​ഗ്യാസിന്റെ പ്രശ്നമാണന്ന് പറഞ്ഞു. ബാത്ത്റൂമിൽ പോയി. അപ്പോൾ ഛർദിച്ചിട്ടുണ്ട്. ഞാനറിഞ്ഞില്ല. കാപ്പി വേണം എന്ന് എന്നോട് പറഞ്ഞു.

Ranjini Haridas  Mother

കാപ്പി കുടിച്ചിട്ടും ശരിയാകുന്നില്ല. ആശുപത്രിയിൽ പോകാമെന്ന് ഞാൻ പറഞ്ഞു. അച്ഛനെ വിളിച്ച് വരുത്താമെന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് വലിയ താൽപര്യമില്ല. പക്ഷെ തീരെ സുഖമില്ല. അടുത്ത വീട്ടിൽ ഫോണുണ്ട്. നീ അവിടെ പോയി ഫോൺ ചെയ്യെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഒരു വീട്ടിൽ പോയി ചോദിക്കുന്നത് ഇഷ്ടമല്ല. അന്ന് മിൽമയുടെ അവിടെ ഫോണുണ്ട്. ഞാനവിടെ പോയി എന്റെ അച്ഛനെ വിളിച്ചു.

അവർ കാറുമായി വരാമെന്ന് പറഞ്ഞു. അച്ഛനും അമ്മയ്ക്കൂം ഇതൊന്നുമറിയാത്തത് കൊണ്ട് സീരിയസ്നെസ് ഇല്ല. എന്തോ പ്രശ്നമെന്നേ തോന്നിയുള്ളൂ. ഞാൻ അവരെ കാത്തിരിക്കുമ്പോൾ പെട്ടെന്ന് ഒരു ഓട്ടോ വന്നു. ശരിക്കും ഓട്ടോയിൽ കൊണ്ട് പോകരുത്. ഇളകുന്നത് പ്രശ്നമാണ്. പക്ഷെ എനിക്കത് അറിയില്ലായിരുന്നു. ആശുപത്രിയിലെത്തിയയുടെ മരിച്ചു. രഞ്ജിനി അന്ന് സ്കൂളിലാണ്.

എനിക്കന്ന് 30 വയസാണ്. എല്ലാവരും എന്നെ നോക്കുന്നു. പിന്നീടാണ് മരിച്ചെന്ന് ഞാനറിയുന്നത്. അദ്ദേഹം മരിച്ചയന്ന് രഞ്ജിനിയെ ആളുകൾ അടുത്ത വീട്ടിലാക്കി. എല്ലാവരും കൂടി ചെയ്തതാണത്. ഒരിക്കലും പിള്ളേരോട് അങ്ങനെ ചെയ്യരുത്. മരിച്ചെന്ന് അവർ അറിയണം. ആ ഫീലിം​ഗ്സ് അവർ അറിയണം. ഒരാൾ ഇല്ല എന്ന് അവരറിയണം. അതറിയാത്തതിന്റെ ട്രോമയും ഞാനുഭവിച്ചെന്നും രഞ്ജിനി ഹരിദാസിന്റെ അമ്മ പറഞ്ഞു.

ഇതേക്കുറിച്ച് രഞ്ജിനിയും സംസാരിച്ചു. വളരെ വിയർഡ് ആണത്. എനിക്കന്ന് ഏഴ് വയസാണ്. അച്ഛൻ മരിച്ചന്ന് ഞാൻ അപ്പുറത്ത് കളിച്ച് നടക്കുകയാണ്. അതെനിക്ക് ഇന്നും ഓർമയുണ്ട്. ഇന്നും എന്റെ ഓർമ അതാണ്. അവസാനം അച്ഛനെ എടുക്കുന്നതിന് മുമ്പ് എന്നെ അവിടെ കൊണ്ട് വന്ന് നമസ്കരിപ്പിച്ചെന്നും രഞ്ജിനി പറഞ്ഞു. പിന്നെ നിനക്ക് മായ പോലെയാണ്. അച്ഛനെ പിന്നെ നീ കാണുന്നില്ല. അതിന്റെ പ്രശ്നങ്ങൾ അനുഭവിച്ചെന്നും രഞ്ജിനിയെ അമ്മ ഓർമ്മിപ്പിച്ചു.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X