കൂടെ കിടക്കുമോയെന്ന് സംഗീത രംഗത്തെ പ്രശസ്തൻ, മുട്ടാവുന്ന എല്ലാ വാതിലും മുട്ടുമെന്ന് അയാൾ: രഞ്ജിനി
ആങ്കറിംഗ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രഞ്ജിനി ഹരിദാസ് ഈയടുത്ത കാലത്തായി തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും യൂട്യൂബ് ചാനലിലൂടെ തുറന്ന് സംസാരിക്കാറുണ്ട്. വിനോദമേഖലയിൽ നിന്നും തനിക്ക് നേരെ വന്ന മോശം സമീപനങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രഞ്ജിനിയിപ്പോൾ. പേരെടുത്ത് പറയുന്നില്ലെങ്കിലും ചില പ്രമുഖരെ രഞ്ജിനി ഹരിദാസ് പരാമർശിക്കുന്നുണ്ട്.
ഒരിക്കൽ സംഗീത രംഗത്തെ പ്രശ്സ്തനായ ആൾ എന്നോട് കൂടെ കിടക്കാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചു. താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ മുട്ടാവുന്ന എല്ലാ വാതിലും മുട്ടും തുറക്കുന്ന വാതിൽ തുറന്നാൽ കുഴപ്പമില്ലെന്ന് അയാൾ. ഓക്കെയാണ് പെർമിഷൻ ചോദിച്ച് എന്ത് കോപ്പ് വേണമെങ്കിലും ചെയ്തോ. പോകുന്നവർ പോട്ടെ, ഇല്ലാത്തവർ വേണ്ട. മോശമായി സമീപിച്ച മറ്റൊരാളുണ്ട്. ഒരു മോഡൽ കോർഡിനേറ്റർ. ഇദ്ദേഹം ഇങ്ങോട്ട് വിളിച്ച് ഉദ്ഘാടനമുണ്ട്, ചോദിക്കുന്ന ക്യാഷ് തരും, പക്ഷെ... എന്ന് അയാൾ. പക്ഷെ വർക്കാവില്ലെന്ന് ഞാൻ. കുറേ പേരൊക്കെ പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്ന് ഞാൻ. അങ്ങനെയുള്ള മോഡൽ കോർഡിനേറ്റേർസും ഷോ കേർഡിനേറ്റേർസുമുള്ള നാട്ടിലാണ് ഇന്നും നമ്മൾ ജീവിക്കുന്നത്. അവർ ചോയ്സ് ആർട്ടിസ്റ്റിന് ഇട്ട് കൊടുക്കുന്നു. അത് സങ്കടകരമാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

ഒരു നടൻ തനിക്കയച്ച മെസേജിനെക്കുറിച്ചും രഞ്ജിനി ഹരിദാസ് സംസാരിച്ചു. നമുക്കെല്ലാം അറിയാവുന്ന ഒരു ആക്ടർ. എന്റെ വളരെ നല്ല ഫ്രണ്ട് ആയിരുന്നു. ഒരു പ്രാവശ്യം ഞാൻ വളരെ അൺകംഫർട്ടബിൾ ആയി. എന്റെ സ്വഭാവം എല്ലാവർക്കും അറിയാം. ഞാൻ പൊതുവെ അങ്ങനെ ആക്സസബിൾ അല്ലാത്ത ആളാണ്. ഈ ആക്ടർ എനിക്ക് ഷർട്ട് ലെസ് ഫോട്ടോ അയച്ചു. തിരിച്ചൊരു ഫോട്ടോ അയക്കാൻ ആവശ്യപ്പെട്ടു. എന്തിന്? നിങ്ങൾക്കെന്താണ് കുഴപ്പമെന്ന് ഞാൻ ചോദിച്ചെന്നും രഞ്ജിനി ഹരിദാസ് ഓർത്തു.
കരിയറിലെ തുടക്ക കാലത്തുണ്ടായ അനുഭവങ്ങൾ പലതും രഞ്ജിനി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. കണ്ണൂരിൽ വെച്ചുണ്ടായ അനുഭവവും രഞ്ജിനി പങ്കുവെക്കുന്നുണ്ട്. കണ്ണൂരിൽ ഒരു ആഡ്. നല്ലൊരു പേയ്മെന്റ്. എല്ലാം വിളിച്ച് കൺഫോം ചെയ്തു. ഞങ്ങൾ പോയി ആഡൊക്കെ ഷൂട്ട് ചെയ്തു. ക്ലെെന്റ് വന്ന് സംസാരിച്ചു. പാക്കപ്പ് ചെയ്ത് പോകുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ നിന്നൂടെ എന്ന് അയാൾ. എന്റെ കൂടെ ഡ്രെെവർ ആഷിഖ് ഉണ്ട്. സ്റ്റാർ സിംഗർ തൊട്ട് അഞ്ചെട്ട് വർഷം അവനായിരുന്നു എന്റെ കൂടെ ഓൾ ഇൻ ഓൾ ആയി. റൂമിലേക്ക് പോയപ്പോൾ അയാൾ പേയ്മെന്റ് തരാൻ റൂമിലേക്ക് വന്നു. പേയ്മെന്റ് തന്ന ശേഷം ഇവിടെ നിൽക്കുന്നില്ലേ എന്ന് ചോദിച്ചു. അയാളുടെ കൂടെ കിടക്കണം എന്നായിരുന്നു ആവശ്യം. കോർഡിനേറ്റർ പറഞ്ഞെന്നാണ് അയാൾ പറയുന്നത്. ഞാനയാളെയും കൂട്ടി കോർഡിനേറ്ററുടെ അടുത്തെത്തി. ആഷിഖിനെയും വിളിച്ചു. ഹോട്ടലിന് പുറത്തായിരുന്നു ഞങ്ങൾ. താനാണോ ഇയാളോട് പറഞ്ഞത് ഞാനയാളുടെ കൂടെ കിടന്നുറങ്ങുമെന്ന് എന്ന് ഞാൻ ചോദിച്ചു. പറഞ്ഞിട്ടില്ലെന്ന് കോർഡിനേറ്റർ. രണ്ട് പേരും പരുങ്ങി. ഞാനത് മറക്കില്ലെന്നും രഞ്ജിനി ഓർത്തു.


Click it and Unblock the Notifications