ഇത്രയധികം ഞാൻ വേദനിച്ചിട്ടില്ല, സ്വന്തം വീട്ടിൽ നിന്നാണ് ഞാനങ്ങനെ കേട്ടത്; അത് മാത്രം വേദനിപ്പിച്ചു: രഞ്ജിനി

രഞ്ജിനി ഹരിദാസ് അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുമായി തന്റെ യൂട്യബ് ചാനലിൽ നടത്തിയ സംഭാഷണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മൂവരും മനസ് തുറന്നാണ് സംസാരിക്കുന്നത്. സ്റ്റാർ സിം​ഗർ ഷോ മുതൽ അറിയാവുന്നവരാണ് രഞ്ജിനി ഹരിദാസിന് അമൃതയെയും അഭിരാമിയെയും. തന്റെ വിവാ​ഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും വർഷങ്ങളോളം കുറ്റപ്പെ‌ടുത്തലുകൾ നേരിടേണ്ടി വന്നതിനെക്കുറിച്ചും അമൃത സംസാരിക്കുന്നുണ്ട്. ഇതിനിടെ മറ്റ് ചില സംഭാഷണങ്ങളും നടന്നു.

ഇരുപത് വർഷം കഴിഞ്ഞാൽ എനിക്ക് നിങ്ങളെ പോലെ സംസാരിക്കാൻ പറ്റുമായിരിക്കും എന്ന് അമൃത സുരേഷ് പറഞ്ഞപ്പോൾ അതിലെനിക്ക് സംശയമുണ്ടെന്ന് രഞ്ജിനി ഹരിദാസ് മറുപടി നൽകി. ഞാനൊരിക്കലും ഇത്രയധികം വേദനിച്ചിട്ടില്ല. എനിക്കും വേദനകളുണ്ടായിട്ടുണ്ട്. പേഴ്സണൽ റിലേഷൻഷിപ്പിലെ എത്തിക്കൽ പ്രശ്നവും മറ്റുമായിട്ട്. ആൾക്കാരുടെ ചീത്തവിളി കാരണം ഇങ്ങനെ വിഷമിച്ചിട്ടില്ല. എന്റെ സ്വന്തം സ്വഭാവം കാരണം ഞാൻ വിഷമിച്ചിട്ടുണ്ട്. അല്ലാതെ സോഷ്യൽ മീഡിയ കമന്റുകൾ കാരണം വിഷമിച്ചിട്ടില്ലെന്ന് രഞ്ജിനി പറഞ്ഞു.

Ranjini Haridas

ജീവിതത്തിലെ പല ഘട്ടങ്ങളിലും താനുൾപ്പെടെയുള്ള സ്ത്രീകൾ പിഴ എന്ന ചീത്തപ്പേര് കേൾക്കേണ്ടി വന്നതിനെക്കുറിച്ചും അമൃത സംസാരിച്ചു. തന്റെ അനുഭവം രഞ്ജിനി ഹരിദാസ് പങ്കുവെച്ചു. പിഴയാണെന്ന് പറയുന്നത് വേദനിപ്പിച്ചത് ഒരിക്കൽ മാത്രമാണ്. എന്റെ വീട്ടിൽ നിന്നാണ് ഞാനാദ്യമായി അത് കേട്ടത്. ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന ആളാണങ്ങനെ പറഞ്ഞത്. എനിക്കന്ന് 13-14 വയസാണ്. ഞാൻ ഫോണിൽ രാത്രി 12 മണിക്ക് ഒരു ആൺകുട്ടിയോട് സംസാരിച്ചതാണ് അതിന് കാരണം. എല്ലാവരും ചെയ്യുന്ന കാര്യമല്ല. ക്രഷുകൾ ഉണ്ടാകുന്ന പ്രായം. വേദനയേക്കാൾ കൂടുതൽ എനിക്ക് ഞെട്ടലായിരുന്നു. ഞാൻ ഫോണിൽ ഒരാൺകുട്ടിയോട് സംസാരിച്ചതേയുള്ളൂ. വേറൊന്നും ചെയ്തില്ല. അവിടം മുതലാണ് ഞാൻ റിബലായത്. തുടർന്നും താൻ ഫോൺ വിളിച്ചെന്ന് രഞ്ജിനി ഹരിദാസ് ഓർത്തു.

ചോദിക്കാതെ വേണ്ടപ്പെട്ടവരുടെ ഉത്തരവാദിത്വങ്ങളെടുക്കുകയും സഹായിക്കുകയും ചെയ്യുന്ന പ്രവണത തനിക്കുണ്ടെന്നും അത് വേണ്ടതില്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും രഞ്ജിനി ഹരിദാസ് അമൃതയോടായി പറയുന്നുണ്ട്. അവർക്ക് നമ്മളുടെ സഹായമൊന്നും വേണ്ട. നമ്മുടെ വിചാരം എല്ലാവർക്കും നമ്മളുടെ സഹായം വേണമെന്നാണ്. നമുക്ക് എല്ലാവരെയും നോക്കണം. കൺട്രോൾ ഫ്രീക്ക്സ് ആണ്. എന്നാൽ പിന്നീട് തിരിഞ്ഞ് നിന്ന് ഞാൻ പറഞ്ഞോ ചെയ്യാൻ എന്ന് ചോദിക്കുമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

ഈയടുത്താണ് അമൃത സുരേഷിന്റെ പിഴ എന്ന ​ഗാനം പുറത്തിറങ്ങിയത്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും കുറ്റപ്പെ‌ടുത്തലുമാണ് ​ഗാനത്തിന്റെ പ്രമേയം. സ്ത്രീകൾ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ഒടുവിൽ പിഴയെന്ന അധിക്ഷേപം കേൾക്കേണ്ടി വരികയാണെന്ന് അമൃത സുരേഷ് പറയുന്നു. ഇതേക്കുറിച്ച് സംസാരിക്കവെയാണ് രഞ്ജിനി ഹരി​​​​ദാസും തന്റെ അനുഭവം പങ്കുവെച്ചത്. അമൃത തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളും പങ്കുവെച്ചു. വിവാഹം ബന്ധം 19 വയസിലായിരുന്നു. അന്ന് അനുഭവിച്ച ട്രോമകളെക്കുറിച്ചാണ് അമൃത സംസാരിച്ചത്.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X