പണമുണ്ടാക്കിയാൽ പോര, എങ്ങനെ കെെകാര്യം ചെയ്യണമെന്നറിയണം; കുട്ടികളില്ലാത്തതിന് കാരണം: രഞ്ജിനി ഹരിദാസ്

സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച് ആങ്കർ രഞ്ജിനി ഹരി​​​ദാസ്. പണം എങ്ങനെ കെെകാര്യം ചെയ്യണമെന്ന് പഠിക്കേണ്ടതുണ്ടെന്ന് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. പതിനാറും പതിനേഴും വയസിൽ ഞാനുണ്ടാക്കുന്ന കാശ് ഒരിക്കലും അമ്മ എടുത്തി‌ട്ടില്ല. അമ്മ ചോദിച്ചിരുന്നെങ്കിൽ ചെറിയ പ്രായമായത് കൊണ്ട് ഞാൻ ചിലപ്പോൾ കൊടുത്തേനെ. കൊടുത്തിരുന്നെങ്കിൽ ഇന്ന് എന്റെ ജീവിതം ഇങ്ങനെയായിരിക്കില്ലായിരുന്നു.

ഡിവോഴ്സിന് കാരണം വീട്ടുകാർക്ക് ഇന്നുമറിയില്ല, അവർ പരമാവധി ശ്രമിച്ചു; പക്ഷെ...: ​ഗൗതമി നായർ
ഡിവോഴ്സിന് കാരണം വീട്ടുകാർക്ക് ഇന്നുമറിയില്ല, അവർ പരമാവധി ശ്രമിച്ചു; പക്ഷെ...: ​ഗൗതമി നായർ

പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് കുട്ടികൾ കാശുണ്ടാക്കുമ്പോൾ മാതാപിതാക്കൾ കാശ് അവരുടെ കയ്യിൽ നിന്നും മാറ്റുകയാണ്. പണം സേവ് ചെയ്യുന്നതിനെക്കുറിച്ച് പഠിപ്പിക്കുകയാണ് വേണ്ട‌ത്. കുറേ ഇന്റർനാഷണൽ ആർട്ടിസ്റ്റുകൾക്ക് അവരുടെ മാതാപിതാക്കൾ കാരണവും കരാർ കാരണവും ഉണ്ടാക്കിയ കാശ് അവരിൽ നിന്നും നഷ്ടപ്പെട്ട് പോയിട്ടുണ്ട്.

Ranjini Haridas

അങ്ങനെയുള്ള കുറേ സംഭവങ്ങൾ ലോകത്തുണ്ട്. പണമുണ്ടാക്കുന്നതും പണത്തിന് മുകളിൽ നിയന്ത്രണമുണ്ടാകുന്നതും വ്യത്യസ്തമാണ്. നമ്മളുണ്ടാക്കുന്ന കാശ് നമുക്ക് തന്നെ ഉപയോ​ഗിക്കാനാകണം. ആ കൺ‌‌‌ട്രോൾ പോയാൽ പണമുണ്ടാക്കുന്നതിൽ കാര്യമില്ല. എങ്ങനെ ആ കൺട്രോൾ കൊണ്ട് വരുന്നതെന്നതാണ് ബുദ്ധിമുട്ട്. കൺട്രോൾ ചെയ്യുന്ന കാശ് എങ്ങനെ ഉപയോ​ഗിക്കുന്നു എന്നത് പ്രധാനമാണ്.

കാത്തുവിന് കൂട്ടായി ഒരാള്‍ വരുന്നു! പ്രഗ്നന്‍സി വാര്‍ത്ത പരസ്യമാക്കി പൊന്നുവും ഷെബിനും
കാത്തുവിന് കൂട്ടായി ഒരാള്‍ വരുന്നു! പ്രഗ്നന്‍സി വാര്‍ത്ത പരസ്യമാക്കി പൊന്നുവും ഷെബിനും

40 വയസായാൽ എനിക്ക് റിട്ടയർ ചെയ്യണമെന്നായിരുന്നു. വീട് വാങ്ങിച്ചു. സ്ഥലം വാങ്ങിച്ചു. ഉണ്ടാക്കുന്ന കാശിന്റെ ഒരു പങ്ക് സേവ് ചെയ്യണം. ഞാൻ പിശുക്കിയാണ്. വരുമാനത്തിന്റെ 80 ശതമാനം സേവ് ചെയ്യും. 20 ശതമാനം ചെലവഴിക്കും. അത്രയൊന്നും വേണ്ട. കുറച്ച് ജീവിക്കണം. ഒന്നും സേവ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ എല്ലാ മാസവും സ്വർണത്തിൽ നിക്ഷേപിക്കണം. പണ്ട് സ്വർണത്തെ പുച്ഛിച്ചയാളാണ് ഞാൻ. പണം സേവ് ചെയ്യുന്നത് നിങ്ങളുടെ ജീവിതം സേവ് ചെയ്യും.

നമ്മൾ നമ്മൾക്ക് വേണ്ടി പണമുണ്ടാക്കണം. നമ്മളിൽ ചെലവഴിക്കണം. ഭാവിയിലേക്ക് കരുതി വെക്കണം എന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ടാണ് എനിക്ക് കുട്ടികളില്ലാത്തത്. ഞാൻ നോക്കുന്ന രീതി അങ്ങനെയല്ല. അങ്ങനെ വിശ്വസിക്കുന്നവർ അങ്ങനെ മുന്നോട്ട് പോകണമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

More from Filmibeat

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X