പാർട്ടികൾ കുറഞ്ഞു, ഹോർമോണൽ ഷിഫ്റ്റ് വന്നു; വേദനകളുണ്ട്, നാൽപതുകളിലെ ബുദ്ധിമുട്ടികളെക്കുറിച്ച് രഞ്ജിനി ഹരിദാസ്
ജീവിതം ആഘോഷിക്കുന്നയാളാണ് രഞ്ജിനി ഹരിദാസ്. തന്റെ ഇരുപതുകളും മുപ്പതുകളും ഇഷ്ടാനുസരണം ആഘോഷിച്ചും ആഹ്ലാദിച്ചും ജീവിച്ചയാൾ. പല പെൺകുട്ടികൾക്കും ജീവിതത്തിൽ പ്രചോദനമാണ് രഞ്ജിനി. ഇന്ന് രഞ്ജിനി തന്റെ നാൽപതുകളിലാണ്. ഈ പ്രായത്തിൽ തനിക്ക് വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ രഞ്ജിനി. തന്റെ യൂട്യൂബ് ചാനലിൽ ഗായിക അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരോട് സംസാരിക്കുകയായിരുന്നു രഞ്ജിനി. ഇതിനിടെയാണ് പ്രായത്തിന്റെ വിഷയം വന്നത്.
മുപ്പതൊക്കെ എന്തൊരു ചെറുപ്പമാണെന്നോ. 43 എത്തുമ്പോൾ നല്ല രസമായിരിക്കും. എനിക്ക് ആകെയുള്ള പ്രശ്നം കുറച്ച് ഫിസിക്കൽ പെയിൻ ആണ്. 38-40 ആകുമ്പോൾ ഒരു ഹോർമോണൽ ഷിഫ്റ്റ് വരും. ആൾക്കാരെ കൊല്ലാൻ തോന്നും, ചിലർക്ക് ഡിപ്രഷൻ വരും. ബയോളജിക്കലി ആ ഘട്ടം വളരെ ബുദ്ധിമുട്ടാണെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. എനിക്ക് നേരത്തെ തന്നെ ജോയിന്റ്സ് വളരെ മോശമാണ്. ആ വേദന കുറേയുണ്ട്. നാൽപതാകുമ്പോൾ റിക്കവറി സമയം കൂടുതലാണ്.

ഞാൻ ഒരുപാട് പാർട്ടി ചെയ്യുന്ന ആളാണ്. അതൊക്കെ കൺട്രോൾ ചെയ്യണം. ഉറക്കം പ്രധാനമാകും. നേരത്തെ എന്തും കഴിക്കാമായിരുന്നു. ഇപ്പോൾ എന്ത് കഴിക്കുന്നു എന്നതിൽ ശ്രദ്ധ കൊടുക്കണം. പെരിമെനോപോസിലക്ക് കടക്കുന്ന ഘട്ടം. അടുത്ത അഞ്ച് പത്ത് വർഷത്തിനുള്ളിൽ പിരീയഡ്സ് നിൽക്കുന്ന സമയം. അവിടെയാണ് ഞാൻ. ചൂട് കൂടും. ബീച്ചിൽ പോകാൻ ഇഷ്ടമുള്ളയാളായിരുന്നു ഞാൻ. എന്നാലിപ്പോൾ തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമാണ് പോകാറെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
നേരത്തെയും രഞ്ജിനി പ്രായം തന്നിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് രഞ്ജിനി സംസാരിച്ചിട്ടുണ്ട്. നാൽപതിലേക്ക് കടക്കുമ്പോൾ പുരുഷനും സ്ത്രീയും കടന്ന് പോകുന്ന മാറ്റങ്ങളുണ്ട്. അതേക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഞാൻ നരകത്തിലൂടെയാണ് പോയത്. 38 നും നാൽപതിനും ഇടയിൽ. അതിനിടയിലായിരുന്നു റിലേഷൻഷിപ്പിലെ പ്രശ്നവും സഹോദരന്റെ കല്യാണവും. മിഡ് ലെെഫ് ക്രെെസിസ് എന്നാണ് ഞാൻ പറഞ്ഞത്. ഞാൻ ഒരു മസ്കുലിനായ വ്യക്തിയാണ്.
ഞാൻ വളരെ ചിൽ ആണ്. ആളുകൾ സഹായത്തിന് എന്റെയടുത്ത് വരും, എനിക്കാരുടെയും സഹായം വേണ്ടെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഈ പ്രായത്തിലേക്ക് കടന്നതോടെ എനിക്കെന്നിൽ കൺട്രോൾ നഷ്‌ടപ്പെട്ടെന്ന് തോന്നി. ഞാനങ്ങനെയാെരാളായിരുന്നില്ല. മനസിന്റെ സമാധാനമുണ്ടായിരുന്നു. അതാണ് എനിക്ക് ഏറ്റവും പ്രധാനം. ഹോർമോണൽ ഷിഫ്റ്റ് കാരണം മാനസികമായി പലതും എന്നെ ബാധിക്കാൻ തുടങ്ങി. ഇതിലും വലിയ പ്രശ്നങ്ങൾ ഞാൻ നേരിട്ടതാണ്.
അന്ന് എന്നെ ബാധിച്ചിട്ടില്ല. പിന്നെയെന്തിന് ഇപ്പോൾ. അതും ബാലിശമായ കാര്യങ്ങൾ. അത് പോലെ കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപാടുണ്ടായിട്ടുണ്ട്. അന്നെന്നെ അത് ബാധിച്ചില്ല. പിന്നെ ഇപ്പോൾ എങ്ങനെ ബാധിക്കുന്നെന്ന് ചിന്തിച്ചു. എന്റെ ഫയർ പോയത് പോലെ തോന്നി. പിന്നീട് വാട്ടർ ഫാസ്റ്റിംഗ് ആണ് തന്നെ പുതുജീവിതത്തിലേക്ക് കൊണ്ട് വന്നതെന്നും അന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു.


Click it and Unblock the Notifications















