അസുഖവും ആയുർവേദ ട്രീറ്റ്മെന്റും 52 കിലോ ഭാരവും, എല്ലാ സൗഭാ​ഗ്യങ്ങളുമുണ്ടെങ്കിലും ​ഹാപ്പിയല്ല; രഞ്ജിനി

ഒരുപാട് പേരുടെ ജീവിതവും ആത്മവിശ്വാസവും തകർത്ത ഒന്നാണ് ബോഡി ഷെയ്മിങ്. ഇത്തരമൊരു കാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതം പലരും മനസിലാക്കുന്നില്ല എന്നതിനാലാണ് സോഷ്യൽമീഡിയ വഴി ബോഡി ഷെയ്മിങ് വ്യാപകമായി നടക്കാൻ കാരണം. അടുത്തിടെ കാൻ റെഡ് കാർപ്പറ്റിൽ എത്തിയപ്പോൾ നടി ഐശ്വര്യ റായിയ്ക്കും ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിരുന്നു. ആ സംഭവം ശ്രദ്ധയിൽപ്പെട്ട രഞ്ജിനി ഹരി​ദാസ് തന്റെ ജീവിതാനുഭവങ്ങളുമായി ചേർത്ത് ബോഡി ഷെയ്മിങിനെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ.

രാവിലെ ആരും വിളിക്കാനില്ലാതെ എണീക്കേണ്ട അവസ്ഥയുണ്ടായാൽ, എന്നെ മനസിലാക്കുന്നവർ കുറയുന്നു...: ഉർവശി
രാവിലെ ആരും വിളിക്കാനില്ലാതെ എണീക്കേണ്ട അവസ്ഥയുണ്ടായാൽ, എന്നെ മനസിലാക്കുന്നവർ കുറയുന്നു...: ഉർവശി

ഫിൽട്ടറിടാതെ ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്യാൻ നമുക്ക് ആർക്കും പറ്റാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നുവെന്ന് രഞ്ജിനി പറയുന്നു. ഞാൻ സംസാരിക്കാൻ പോകുന്നത് ബോഡി ഷെയ്മിങിനെ കുറിച്ചാണ്. കാനിൽ ഐശ്വര്യയെ കാണാതായപ്പോൾ എന്തുകൊണ്ട് താരം വന്നില്ല എന്നതിനെ പറ്റിയായിരുന്നു ചർച്ച.

Ranjini Haridas

അവസാനം അവർ വന്നപ്പോൾ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാളായ അവരെ നമ്മൾ ബോഡി ഷെയിമിങ് നടത്തി. ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നൊക്കെയാണ് ഒരു സമയത്ത് അവരെ നമ്മൾ വിശേഷിപ്പിച്ചിരുന്നത്. അതേയാളെ തന്നെയാണ് ഇന്ന് നമ്മൾ ബോഡി ഷെയിം ചെയ്തതും. അത് കണ്ടപ്പോൾ ശരിക്കും ദേഷ്യം വന്നു. ജിമ്മിൽ ചത്ത് വർക്കൗട്ട് ചെയ്ത് ബോഡി ഷെയ്പ്പ് ചെയ്ത് പുറത്തിറങ്ങിയാലും ചിലർ വന്ന് അയ്യോ തടിവെച്ചല്ലോയെന്ന് പറയും.

എനിക്ക് ഏറ്റവും ദേഷ്യമുള്ള കാര്യം അതാണ്. അവർ എന്നെ താരമ്യപ്പെടുത്തുന്നത് 2007 സ്റ്റാർ സിങറിലെ അസുഖവും പിടിച്ച് ആയുർവേദ ട്രീറ്റ്മെന്റും കഴിഞ്ഞ് കോലമായി നിന്ന 52 കിലോയുള്ള രഞ്ജിനി ഹരിദാസുമായിട്ടാണ്. എങ്ങനെ പറ്റും?. അതൊരിക്കലും സാധ്യമാകില്ല. മരിച്ച വീട്ടിൽ പോയാലും കല്യാണത്തിന് പോയാലുമെ‌ല്ലാം ഇത് തന്നെയാണ് കേൾക്കേണ്ടി വരുന്നത്. തടി കുറവാണല്ലോ, തടി കൂടുതലാണല്ലോ തുടങ്ങി പലതുമുണ്ട്. ഇതിന് ഒരു അവസാനമില്ല.

ശബ്ദം നഷ്ടപ്പെട്ടു, ഇടത് കയ്യുടെ സ്വാധീനം കുറഞ്ഞു, മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം; ജുവൽ മേരി പറയുന്നു!
ശബ്ദം നഷ്ടപ്പെട്ടു, ഇടത് കയ്യുടെ സ്വാധീനം കുറഞ്ഞു, മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം; ജുവൽ മേരി പറയുന്നു!

ഇതിൽ നിന്ന് രക്ഷപ്പെടാമെന്ന് വിചാരിച്ചാൽ അതും പറ്റില്ല. വീട്ടിൽ വന്ന് കഴിയുമ്പോൾ നമ്മൾ നമ്മളോട് തന്നെ പറയും. എന്റെ ലൈഫിൽ‌ എന്നെ ഏറ്റവും കൂടുതൽ ബോഡി ഷെയിം ചെയ്തയാൾ ഞാൻ തന്നെയാണ്. എന്തുകൊണ്ടാണെന്ന് വെച്ചാൽ ചെറുപ്പം മുതൽ എന്റെ മനസ് കണ്ടീഷൻഡായിപ്പോയി. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരും ബോഡി ഷെയ്മിങ് നേരിടുന്നുണ്ട്. ബോഡി ഷെയ്മിങിന് പിന്നിലെ ഒരു കാരണം സിനിമയും പരസ്യങ്ങളുമെല്ലാം തന്നെയാണ്.

മോഡലിങ് ചെയ്യാൻ ക്ഷണം വന്നപ്പോൾ ഞാനൊക്കെ എങ്ങനെ മോഡലാകും എന്ന ചിന്തയാണ് ആദ്യം എനിക്ക് വന്നത്. മോഡലിങിലേക്ക് എത്തിയപ്പോഴാണ് എല്ലാവർക്കും മോഡലാകാൻ കഴിയുമെന്ന് എനിക്ക് മനസിലായത്. ഞാൻ വളരെ ലക്കിയാണ്. കാരണം ദൈവം എനിക്ക് എല്ലാം തന്നിട്ടുണ്ട്. ഹെൽത്തിയാണ്. ഹാപ്പിയാണ്. ജോലിയുണ്ട്. പരാതിപ്പെടാൻ ഒന്നുമില്ല. അടുത്തിടെ എന്റെ ഡോ​ഗിന് ഒരു സർജറിയുണ്ടായിരുന്നു. അവൻ അതിൽ നിന്നെല്ലാം മുക്തനായി തിരിച്ച് വന്നു. എനിക്ക് അമ്മയുണ്ട്.

Ranjini Haridas

എന്നെ സ്നേഹിക്കുന്നവർ ഒരുപാട് ചുറ്റിലുമുണ്ട് എന്നാലും ഞാൻ ഹാപ്പിയല്ല. കാരണം എന്റെ പഴയ വസ്ത്രങ്ങൾ എനിക്കപ്പോൾ കയറുന്നില്ല. വർഷങ്ങൾ പഴയക്കമുള്ള വസ്ത്രങ്ങൾ വരെ നമ്മുടെ കയ്യിലുണ്ടാകുമല്ലോ. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പിരീഡ്സാകുന്നത്. അതിനുശേഷം അൽപ്പം വണ്ണം വെച്ചു. ശരീരഭാരമുള്ളതിന്റെ പേരിൽ സഹപാഠി എന്നെ കളിയാക്കിയിട്ടുണ്ട്. ഇന്നും എനിക്ക് അത് ഓർമയുണ്ട്. ഉയരം കൂടുതലാണെന്നതിന്റെ പേരിൽ ഡാൻസിൽ നിന്ന് പോലും ഒഴിവാക്കിയിട്ടുണ്ട്.

എന്നെ കൊച്ചാക്കി പലരും സംസാരിക്കുന്നു പെരുമാറുന്നുവെന്ന് തോന്നിയപ്പോഴാണ് ഞാൻ പ്രതികരിച്ച് തുടങ്ങിയത്. ഫിൽട്ടറിടാതെ ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്യാൻ നമുക്ക് ആർക്കും പറ്റുന്നില്ല. എനിക്ക് അറിയാവുന്ന പല സുന്ദരന്മാരും സുന്ദരികളും പോലും അവരുടെ ഫോട്ടോ പോസ്റ്റ് ചെയ്യും മുമ്പ് ഫിൽറ്റർ ഉപയോ​ഗിക്കും. അത്രത്തോളം ബോഡി ഷെയ്മിങ് നമ്മുടെ എല്ലാവരുടേയും കോൺഫിഡൻസിനെ ബാധിച്ചിട്ടുണ്ട്.

നേരില്‍ കണ്ടാല്‍ ചെറിയ കുട്ടി! കേള്‍ക്കാന്‍ സന്തോഷം! അശ്വിന് വേണ്ടി ദിയ ചെയ്തത്! അപ്പച്ചിക്ക് ക്രെഡിറ്റും
നേരില്‍ കണ്ടാല്‍ ചെറിയ കുട്ടി! കേള്‍ക്കാന്‍ സന്തോഷം! അശ്വിന് വേണ്ടി ദിയ ചെയ്തത്! അപ്പച്ചിക്ക് ക്രെഡിറ്റും

ഇവർക്ക് എന്തിനാണ് ഫിൽറ്റർ എന്ന് വരെ ഞാൻ ആലോചിച്ചിട്ടുണ്ട്. ഒരു കോപ്പും അറിയാത്ത ചില ഇൻഫ്ലൂവൻസേഴ്സാണ് ഇപ്പോൾ ഫാഷൻ ക്രിട്ടിക്സ്. പ്ലാസ്റ്റിക്ക് സർജറി ചെയ്യാൻ കാശില്ലാത്തയാളല്ല ഐശ്വര്യ റായി. അവർ അവരായി ജീവിക്കാൻ ആ​ഗ്രഹിക്കുന്നതുകൊണ്ടാണ് നീ നീ ആയിരിക്കുക എന്ന പോയിന്റ് സ്വന്തം ജീവിതത്തിലൂടെ അവർ മുന്നോട്ട് വെയ്ക്കുന്നത്.

44 വയസൊന്നും ഒരു പ്രായമല്ല. 44 വയസുള്ള സ്ത്രീ ജീവിതം ആസ്വദിക്കുന്നത് പലർക്കും കാണാൻ താൽപര്യമില്ല. അസൂയയാണോ എന്താണെന്ന് അറിയില്ല. കിളവി, തള്ള, വയസി എന്നൊക്കെയാണ് കമന്റ് വരുന്നത്. മനപൂർവം തള്ളയാകാത്ത എന്നെ എന്തിന് തള്ളയെന്ന് വിളിക്കുന്നു?. ഇതൊരു അസുഖമാണെന്ന് തോന്നുന്നു എന്നും രഞ്ജിനി പറയുന്നു.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X