ആശങ്കപ്പെട്ടിരിക്കെ തമാശ, കണക്കിന് കൊടുത്ത് രഞ്ജിനി ഹരി​​ദാസ്; 'നിന്റെ മുഖം ഞാൻ മറക്കില്ല'

അഭിപ്രായങ്ങൾ തുറന്നടിക്കാൻ മടിയില്ലാത്ത വ്യക്തിയാണ് ആങ്കർ രഞ്ജിനി ഹരിദാസ്. എന്നും തന്റേതായ വ്യക്തിത്വം രഞ്ജിനി കാത്ത് സൂക്ഷിച്ചു. അതേസമയം പ്രശ്നക്കാരിയാണെന്ന ഇമേജുണ്ടാകാൻ രഞ്ജിനിയുടെ പ്രകൃതം കാരണമായിട്ടുണ്ട്. എന്നാൽ തന്റെ അഭിപ്രായങ്ങളിൽ രഞ്ജിനി ഉറച്ച് നിന്നു. പൊതുജനങ്ങളെ അഭിമുഖീകരിക്കേണ്ട കരിയറാണ് രഞ്ജിനിയുടേത്. ഏത് ആൾക്കൂട്ടത്തെയും മെെക്കിലൂടെ നിയന്ത്രിച്ച് ഷോകൾ വിജയിപ്പിക്കാൻ രഞ്ജിനിക്ക് പ്രത്യേക മിടുക്കുണ്ട്. ഇപ്പോഴിതാ കോഴിക്കോട് നടന്ന ഇവന്റിലുണ്ടായ സംഭവമാണിപ്പോൾ ചർച്ചയാകുന്നത്.

അതിര‌ടി എന്ന സിനിമയുടെ കോഴിക്കോട് നടന്ന ഇവന്റിൽ ആങ്കർ രഞ്ജിനി ഹരിദാസായിരുന്നു. ഷോ നടന്ന് കൊണ്ടിരിക്കെ കുട്ടികളെ കാണാനില്ലെന്ന അറിയിപ്പ് രഞ്ജിനി മെെക്കിലൂടെ നൽകി. ഇതിനെ കാണികളിൽ ചിലർ‍ പരിഹസിച്ചു. തുടരെ ഇത്തരം കമന്റുകൾ വന്നതോടെ രഞ്ജിനി പ്രതികരിച്ചു. എന്തുവാഡേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോൾ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്ത് പേർ ചാവുമ്പോൾ കിടന്ന് ചിരിക്കും. നിങ്ങൾ ഇത്രയും മനോഹരമായി നിൽക്കുമ്പോൾ ഇടയ്ക്ക് ഒരെണ്ണം. നിന്റെ മുഖം ഞാൻ മറക്കില്ല എന്ന് രഞ്ജിനി ഹരിദാസ് തുറന്നടിച്ചു.

Ranjini Haridas

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്. സംഭവ സ്ഥലത്തുണ്ടായിരുന്നവരുൾപ്പെടെ കമന്റുമായെത്തി. ഭൂമി പിളർന്ന് ഉള്ളിൽ പോയെങ്കിൽ എന്നാവും അവന്റെ ഉള്ളിൽ ഇപ്പോ, വേറെ ഒരു ആങ്കറിനും ഇല്ലാത്ത ധൈര്യം. പറയാൻ ഉള്ളത് മുഖത്ത് നോക്കി പറഞ്ഞു, സമ്പൂർണ സാക്ഷരത ഒള്ള മലയാളിയുടെ ഒരു ബോധം നോക്കണേ. അവിടെ ആ അനൗൺസ് ചെയ്ത കാര്യത്തിന്റെ ഗൗരവം പോലും മനസിലാകാതെ വലിയ ഫൺ ആണെന്ന് വിചാരിച്ച് ഓരോത്തന്മാരുടെ കാട്ടികൂട്ടലുകൾ എന്നിങ്ങനെ നിരവധി കമന്റുകളുണ്ട്.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X