കാണാൻ താൽപര്യമില്ലായിരുന്നു, ഞാൻ കൂടുതലും സംസാരിച്ചത് ജയിൽ സൂപ്രണ്ടിനോട്; രഞ്ജിത്തിനോട് കാലം കണക്ക് ചോ​ദിച്ചു?

ഇക്കഴിഞ്ഞ മെയ്യിലാണ് യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായത്. സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നടിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയായിരുന്നു പരാതിക്കാരി. അറസ്റ്റിനുശേഷം രഞ്ജിത്തിന് എതിരെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ചില താരങ്ങളും അണിയറപ്രവർത്തകരും പ്രേക്ഷകരും പ്രതിഷേധിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു.

'രാജ്യം യുദ്ധ ഭീതിയിൽ, അവർ രേണുവിനെ കാശ് കൊടുത്ത് ഇറക്കി, തിരികെ പോയത് ചാർട്ടേഡ് വിമാനത്തിൽ, അന്ന് നടന്നത്'
'രാജ്യം യുദ്ധ ഭീതിയിൽ, അവർ രേണുവിനെ കാശ് കൊടുത്ത് ഇറക്കി, തിരികെ പോയത് ചാർട്ടേഡ് വിമാനത്തിൽ, അന്ന് നടന്നത്'

എന്നാൽ നടിയെ ആക്രമിച്ച കേസിന്റെ സമയത്ത് ദിലീപിന് എതിരെ ഉയർന്നത് പോലൊരു പ്രതിഷേധം ഉണ്ടായില്ലെന്നതും ചർച്ചയായിരുന്നു. രഞ്ജിത്ത് വിഷയത്തിൽ ഡബ്യുസിസി അടക്കം മൗനം പാലിക്കുകയായിരുന്നു.

Ranjith Dileep jail controversy

ഇപ്പോഴിതാ ദിലീപിനെ കുറിച്ച് രഞ്ജിത്ത് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ദിലീപിനെ കാണാൻ രഞ്ജിത്തും ജയിലിൽ പോയിരുന്നു. അന്ന് താൽപര്യത്തോടെ പോയതല്ലെന്നും മീഡിയയുടെ ചോ​ദ്യങ്ങൾക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി സുരേഷ് കൃഷ്ണയ്ക്കൊപ്പം ജയിലിനുള്ളിലേക്ക് കയറിയതാണെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ദിലീപിനെ ഞാൻ ജയിലിൽ പോയി കണ്ടിട്ടുണ്ട്. അത് നിഷേധിക്കേണ്ട കാര്യമൊന്നുമില്ല.

ഇയാളെ കുടുക്കിയതാണെന്ന് സിനിമയിലെ വലിയൊരു സംഘം വിശ്വസിച്ചിരുന്ന കാലത്ത് ഞാൻ കോഴിക്കോട് നിന്നും എറണാകുളത്തേക്ക് വരുമ്പോൾ എനിക്കൊപ്പം സുരേഷ് കൃഷ്ണ എന്ന നടനുണ്ടായിരുന്നു. യാത്രയ്ക്കിടെ തൃശൂർ കഴിഞ്ഞപ്പോൾ അയാൾ എന്നോട് പറഞ്ഞു... ചേട്ടാ എനിക്ക് ഒന്ന് ആലുവ സബ് ജയിലിൽ കയറണം.

ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ!
ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ!

ഒരു പത്ത് മിനിറ്റ് അതിന് വേണ്ടി അവിടെ ഒന്ന് സ്റ്റോപ്പ് ചെയ്യാമോയെന്ന്. ദിലീപിനെ കാണാനാണോയെന്ന് ചോദിച്ചപ്പോൾ അതേയെന്ന് അയാൾ പറഞ്ഞു. ചേട്ടൻ വരുന്നോയെന്ന് എന്നോട് ചോദിച്ചു. ഇല്ലെന്ന് ഞാൻ മറുപടി പറഞ്ഞു. എനിക്ക് വലിയൊരു ആത്മബന്ധം ദിലീപുമായി ഇല്ല. അതിനാലാണ് കാണാൻ കയറുന്നില്ലെന്ന് തീരുമാനിച്ചത്. ഞാൻ കാറിലിരിക്കാം സുരേഷ് പോയിട്ട് വായെന്ന് പറഞ്ഞു.

അപ്പോഴാണ് അവിടെ ക്യാമറുമായി മീഡിയക്കാരായ ചെറുപ്പക്കാർ നിൽക്കുന്നത് കണ്ടത്. ഞാൻ കാറിൽ നിന്ന് ഇറങ്ങിയാൽ അവർ ഉടനെ മുന്നിലേക്ക് വരും. എന്താണ് പുറത്ത് നിൽക്കുന്നത് എന്നത് അടക്കം പലതരം ചോദ്യങ്ങൾ വരും. മീഡിയയെ നേരിടുക എന്നത് ചില്ലറ പണിയല്ല. ഇതിനേക്കാൾ നല്ലത് അകത്ത് സേഫായി കയറി ഇരിക്കുന്നതാണെന്ന് തോന്നി. അങ്ങനെയാണ് ഞാനും സുരേഷ് കൃഷ്ണയ്ക്കൊപ്പം പോകുന്നത്.

Ranjith Dileep jail controversy

ഞാൻ ജയിൽ സൂപ്രണ്ടിന്റെ റൂമിലായിരുന്നു. ദിലീപ് അവിടേക്ക് വന്നു. സുരേഷ് കൃഷ്ണയുമായി അയാൾ ഒരുപാട് നേരം സംസാരിച്ചു. എന്തൊക്കയോ തമാശയൊക്കെ പറഞ്ഞ് നിൽക്കുന്നത് കണ്ടു. ഞാൻ കൂടുതൽ സംസാരിച്ചത് സൂപ്രണ്ടുമായിട്ടാണ് എന്നാണ് രഞ്ജിത്ത് പറഞ്ഞത്. ഈ വീഡിയോ വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ദിലീപ് ആരാധകരായവർ രഞ്ജിത്തിന് നേരെ തിരിഞ്ഞു.

രഞ്ജിത്തിനോട് കാലം കണക്ക് ചോ​ദിച്ചു എന്നാണ് കമന്റുകൾ. ദിലീപിനിട്ട് പണിത സകല ടീമുകൾക്കും മറുപണി കിട്ടിക്കൊണ്ടിരിക്കുകയാണല്ലോ, ഇപ്പോൾ രഞ്ജിത്തിന് സൂപ്രണ്ടിനോട്‌ സംസാരിച്ച് സംസാരിച്ച് കൊതി തീർന്ന് കാണും, അന്ന് കയറാൻ മടി കാണിച്ചത് ഇപ്പോൾ കയറുമെന്ന് അറിയാവുന്നത് കൊണ്ടാണ്, ദിലീപിന് കുടുക്കാൻ കൂട്ടുനിന്നവരിൽ താനും ഉണ്ടാകും അല്ലേ.

ഗംഗയുടെ കൈപിടിച്ച് കൊടുത്തത് അമ്മ! ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വിവാഹം! വൈറലായി ചിത്രങ്ങള്‍
ഗംഗയുടെ കൈപിടിച്ച് കൊടുത്തത് അമ്മ! ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വിവാഹം! വൈറലായി ചിത്രങ്ങള്‍

അതുകൊണ്ട് അല്ലേ പോയി കാണാൻ വിഷമം തോന്നിയത്. എന്തായാലും രഞ്ജിത്തിന്റെ അഹങ്കാരവും തർക്കുത്തരങ്ങളും തീർന്നു എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളാണ് വീഡിയോയ്ക്ക് ഏറെയും ലഭിച്ചത്. അറസ്റ്റിലായശേഷം എറണാകുളം സബ് ജയിലിലായിരുന്നു രഞ്ജിത്ത്.

അടുത്തിടെയാണ് ജാമ്യം കിട്ടിയത്. ഉപാധികളോടെയാണ് ജാമ്യം. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ് പ്രോസിക്യൂഷൻ ഉന്നയിച്ച പ്രധാന വാദം. തന്നോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു രഞ്ജിത്തിന്റെ വാദം.

Read more about: ranjith dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X