തെറ്റുപറ്റിപ്പോയി! ക്ഷമിക്കണം! ആ തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നു! ഇമോഷണലായി രവി മോഹന്റെ വാക്കുകള്‍
പ്രണയ വിവാഹമായിരുന്നു രവി മോഹന്റേത്. അഭിനേത്രിയായ ആര്‍തി രവിയെ ആയിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്. രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്ക്. സന്തോഷകരമായ കുടുംബ ജീവിതമാണ് തന്റേത് എന്ന് ആര്‍തി പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയ പോസ്റ്റുകളിലെല്ലാം കണ്ടത് സന്തുഷ്ടമായ കുടുംബ ജീവിതമായിരുന്നു. ഇടക്കാലത്തായിരുന്നു ആര്‍തിയുമായി പിരിയുകയാണെന്ന് രവി മോഹന്‍ പ്രഖ്യാപിച്ചത്. കുടുംബ ജീവിതത്തില്‍ പൊരുത്തക്കേടുകളാണെന്നും, മാനസികമായി വലിയ ബുദ്ധിമുട്ടിലാണെന്നും, സാമ്പത്തികമായി ഒന്നും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നിര്‍മ്മാതാവ് കൂടിയായ ഭാര്യമാതാവ് സിനിമ കാര്യങ്ങളില്‍ വരെ ഇടപെടലുകള്‍ നടത്തിയതായും അദ്ദേഹം ആരോപിച്ചിരുന്നു. വിവാഹമോചനം കിട്ടുന്നത് വരെ അഭിനയം നിര്‍ത്തിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. ആ തീരുമാനത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രവി മോഹന്‍ ഇപ്പോള്‍. ജെഎഫ്ഡബ്ലു അവാര്‍ഡ് ദാന ചടങ്ങിലെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ പറഞ്ഞതില്‍ ക്ഷമ ചോദിക്കുന്നു. സിനിമ ഫീല്‍ഡിലുള്ളവര്‍ തന്നെയാണ് എന്നോട് ഈ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് പറഞ്ഞത്. അന്ന് ഞാന്‍ കുറച്ച് ഇമോഷണലായി സംസാരിച്ചു. ഇപ്പോള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. സിനിമയിലെത്തി 23 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എനിക്ക് 46 വയസായി. പകുതി വര്‍ഷവും ഞാന്‍ ചെലവഴിച്ചത് സിനിമയിലായിരുന്നു. ഇടയ്ക്ക് എന്റെ ഭാഗത്ത് നിന്നും വന്ന ചെറിയൊരു തെറ്റ് നിങ്ങളെയെല്ലാം വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു. പേഴ്‌സണല്‍ ലൈഫും, പ്രൊഫഷണല്‍ ലൈഫും, രണ്ടും ഫിഫ്റ്റി ഫിഫറ്റിയായിരുന്നു. പേഴ്‌സണല്‍ ലൈഫിലെ ഒരു കാര്യത്തില്‍ ഞാന്‍ കുറച്ച് ഇമോഷണലായിപ്പോയി.

നീ എന്ത് പറഞ്ഞാലും ഞങ്ങള്‍ അംഗീകരിക്കും. പക്ഷേ, സിനിമയില്‍ നിന്നും മാറുകയാണെന്ന് പറയരുതെന്ന് എന്നോട് പറഞ്ഞിരുന്നു. അവര്‍ പറഞ്ഞ് ഞാന്‍ വേദവാക്യമായി കാണുന്നു. തീര്‍ച്ചയായും ഞാന്‍ തിരിച്ച് വരും. നിങ്ങളുടെ സന്തോഷോ, കുമാരനോ, ദുര്‍വനോ, പൊന്നിയിന്‍ സെല്‍വനോ ആയി ഞാന്‍ തിരികെ വരും എന്നായിരുന്നു രവി പറഞ്ഞത്. അങ്ങനെ പറഞ്ഞതിന് ശേഷം ഒരുപാട് പേര്‍ മെന്റല്‍ ഹെല്‍ത്തിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന് ഞാന്‍ ഈ വേദിയില്‍ ഇത്രയും സന്തോഷത്തോടെ നില്‍ക്കുന്നതിന് കാരണം നിങ്ങളാണ്. എന്റെ ഫാന്‍സ്. എന്തൊക്കെ സംഭവിച്ചാലും നിങ്ങള്‍ എന്നോടൊപ്പമുണ്ടാവുമെന്ന് എനിക്കറിയാം. ഈ സ്‌നേഹവും, ദയയും എന്നോട് കാണിക്കുന്നതിന് ഒത്തിരിയൊത്തിരി നന്ദി എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
എനിക്ക് പ്രചോദനമാണ് ഫാന്‍സ്. അവരുടെ സ്‌നേഹമാണ് എന്നെ വളര്‍ത്തിയത്. എന്റെ പേര് കൈയ്യില്‍ പച്ച കുത്തിയതൊക്കെ കണ്ടിരുന്നു. മനസില്‍ മതി സ്‌നേഹം, ശരീരത്തില്‍ ഒന്നും കാണിക്കരുത്. അമ്മയുടെയോ, അപ്പയുടെയോ, മക്കളുടെയോ പേര് കുത്തിക്കോളൂ. എന്റെ പേര് എന്നും മനസില്‍ വെച്ചാല്‍ മതി എന്നുമാണ് അവരോട് ഞാന്‍ പറഞ്ഞത്. സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ ആരാധകരുമായി സംവദിക്കാറുണ്ട്. കാണാന്‍ വരുന്നവരോടെല്ലാം സംസാരിക്കുകയും, ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. അപ്പ എന്റെ ഗുരു കൂടിയാണ്. ഞാന്‍ ഡൗണായിരിക്കുമ്പോഴെല്ലാം എന്നെ ഓക്കെയാക്കിയത് അപ്പയാണ്. എന്റെ എല്ലാമാണ് അപ്പ.
2009ലായിരുന്നു രവി മോഹനും ആര്‍തിയും വിവാഹിതരാവുന്നത്. 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു വിവാഹമോചനം ആവശ്യപ്പെട്ട് രവി മോഹന്‍ രംഗത്ത് വന്നത്. ഗായിക കെനിഷ ഫ്രാന്‍സിസുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ തളര്‍ന്നുനിന്ന സമയത്ത് ആശ്വസിപ്പിച്ചത് കെനിഷയായിരുന്നു. പൊതുപരിപാടികളിലും, ചടങ്ങുകളിലുമെല്ലാം ഇരുവരും ഒന്നിച്ചെത്തിയിരുന്നു. അന്നത്തെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു. അടുത്തിടെയായിരുന്നു രവി മോഹനുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്ന് കെനിഷ പറഞ്ഞിരുന്നു. അതിന് പിന്നാലെയായിരുന്നു വാര്‍ത്താസമ്മേളനത്തിലൂടെയായി അദ്ദേഹം വികാരഭരിതനായി സംസാരിച്ചത്.


Click it and Unblock the Notifications