ഭര്‍ത്താവിന്റെ അകാല വിയോഗം! നിഴലായി നിന്ന മകനും! കൊച്ചുമകളെയും നഷ്ടമായി! വലിയ വേദനയെക്കുറിച്ച് അന്ന് പറഞ്ഞത്

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് എസ് ജാനകി. ജീവിതത്തിന്റെ സമസ്തഭാവങ്ങളും ഹൃദയത്തോട് ചേര്‍ന്ന് നിര്‍ത്താവുന്ന രീതിയിലുള്ള പാട്ടുകളാണ് അവര്‍ ആലപിച്ചത്. പ്രിയപ്പെട്ടവരെല്ലാം ജാനകിയമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു. മാതൃഭൂമി ന്യൂസിലൂടെയായി രവി മേനോനും ജാനകിയമ്മയെക്കുറിച്ച് വാചാലനായിരുന്നു. പാട്ടുകളിലൂടെയായി ലോകം കീഴടക്കിയെങ്കിലും വേണ്ടത്ര അംഗീകാരങ്ങള്‍ അവര്‍ക്ക് നല്‍കിയില്ല എന്നായിരുന്നു സങ്കടം. വളരെ വൈകിയാണ് അവര്‍ക്ക് പത്മഭൂഷണ്‍ നല്‍കാന്‍ തീരുമാനിച്ചത്. വളരെയധികം വേദനയോടെയായി അവരത് നിരസിക്കുകയായിരുന്നു. എത്രയോ പ്രഗത്ഭരായിട്ടുള്ള ആളുകള്‍ക്ക് കിട്ടാത്ത ആ പുരസ്‌കാരം എനിക്കെന്തിനാണ്. എന്റെ പാട്ടുകള്‍ ആസ്വദിക്കുന്നവരുടെ സ്‌നേഹമാണ് എനിക്ക് ലഭിച്ചിട്ടുള്ള വലിയ ബഹുമതി എന്നായിരുന്നു അവര്‍ പറഞ്ഞത്.

അതുപോലെ തന്നെ ഇടക്കാലത്ത് അവരുടെ മരണ വാര്‍ത്തയും പ്രചരിച്ചിരുന്നു. ആരാണ് അതിന് പിന്നിലെന്നറിയില്ലെന്നറിയില്ല. അതൊരു ചടങ്ങ് പോലെ ഇടയ്ക്കിങ്ങനെ വന്നുകൊണ്ടിരിക്കും. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ തമാശരൂപേണയായി, ആറ് തവണയെങ്കിലും ഞാന്‍ മരിക്കും. കര്‍ണ്ണനെപ്പോലെയാണ് ഞാന്‍, ആറ് തവണ കര്‍ണ്ണന് മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്നിരുന്നു. അതുപോലെ ആറ് പുനര്‍ജന്മങ്ങള്‍ എനിക്കും ലഭിക്കും. തമാശയോടെയായിരുന്നു അന്നത് പറഞ്ഞത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അര്‍ഹിക്കുന്ന ബഹുമതികള്‍ നല്‍കുക എന്നാണ് ചെയ്യേണ്ടിയിരുന്നത്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും, കര്‍മ്മം കൊണ്ട് മലയാളിയായി മാറുകയായിരുന്നു അവര്‍. എല്ലാവരോടും സ്‌നേഹത്തോടെയാണ് ഇടപഴകിയത്.

Ravi Menon about S Janaki
Photo Credit: S Janaki / Facebook

വളരെ പ്ലസന്റായി, ചിരിച്ച മുഖത്തോടെയാണ് അവരെപ്പോഴും എല്ലാവരോടും ഇടപെട്ടിരുന്നത്. വളരെയധികം ആഘാതങ്ങളും, തിരിച്ചടികളും നേരിട്ട ജീവിതമായിരുന്നു അവരുടേത്. ആദ്യത്തേത് ഭര്‍ത്താവിന്റെ മരണമായിരുന്നു. സംഗീത ജീവിതത്തില്‍ ഏറ്റവും അധികം പങ്കാളിത്തം നല്‍കിയിട്ടുള്ളത് ഭര്‍ത്താവാണ്. അവരെ എപ്പോഴും റെക്കോര്‍ഡിംഗിനൊക്കെ കൊണ്ടുപോയിരുന്നത് ഭര്‍ത്താവായിരുന്നു. എല്ലായിടത്തും അനുഗമിക്കുമായിരുന്നു. ഗായികയെന്ന നിലയില്‍ ഭാര്യയെ പൂര്‍ണമായും പറക്കാന്‍ വിട്ട ആളായിരുന്നു അദ്ദേഹം. ഭര്‍ത്താവിന്റെ അകാല വിയോഗം അവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ശരിക്ക് പറഞ്ഞാല്‍ ഒരു ഏകാന്ത ജീവിതത്തിലേക്ക് പോവുകയായിരുന്നു. പാട്ട് വിട്ടാലോ എന്ന് വരെ അന്ന് അവര്‍ ആലോചിച്ചിരുന്നു.

മകനോടുള്ള സ്‌നേഹമാണ് അവരെ പിന്തിരിപ്പിച്ചത്. പിന്നീട് മകനായിരുന്നു വര്‍ഷങ്ങളോളം അമ്മയെ കൊണ്ടുനടന്നത്. മകന്റെ വേര്‍പാട് വലിയ ആഘാതമായിരുന്നു അവര്‍ക്ക്. അതിനിടയ്ക്ക് മകന്റെ മകളുടെ മരണം. അങ്ങനെ നിരവധി ആഘാതങ്ങള്‍ നേരിട്ട വ്യക്തിയാണ്. നമ്മള്‍ അവരോട് സംസാരിക്കുമ്പോള്‍ അതേക്കുറിച്ചൊന്നും പറയാറില്ല. അവരുടെ ദു:ഖം നമ്മളിലേക്ക് പകരാറില്ല. ജീവിതത്തെക്കുറിച്ച് വളരെ പോസിറ്റീവായാണ് അവര്‍ സംസാരിക്കാറുള്ളത്.

Read more about: s janaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X