പറഞ്ഞതെല്ലാം കള്ളം! കല്യാണം കഴിഞ്ഞപ്പോള്‍ രവി മോഹന്‍ ചെയ്തത്! ആര്‍തിയുടെ അമ്മയുടെ വാക്കുകള്‍ വൈറല്‍

വിവാഹ ജീവിതത്തില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് രവി മോഹന്‍ തുറന്നുപറഞ്ഞിരുന്നു. പ്രണയ വിവാഹത്തിലൂടെ ഒന്നിച്ചവരായിരുന്നു രവി മോഹനും ആര്‍തിയും. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും രംഗത്ത് വന്നത്. മക്കളടക്കം ഇക്കാര്യത്തില്‍ വിഷമം അനുഭവിക്കുന്നുണ്ടെന്നായിരുന്നു ആര്‍തി പറഞ്ഞത്. അദ്ദേഹം മറ്റൊരു ബന്ധത്തിലേക്ക് പോയതായും, തന്നെയും മക്കളെയും തിരിഞ്ഞ് നോക്കാറേയില്ലെന്നും ആര്‍തി പറഞ്ഞിരുന്നു. ഇരുവരുടെയും പോസ്റ്റുകളും, കമന്റുകളുമെല്ലാം അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗായിക കെനിഷ ഫ്രാന്‍സിസും, രവി മോഹനും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഞങ്ങളുടെത് സൗഹൃദം മാത്രമാണെന്നും, താന്‍ കാരണമല്ല അവര്‍ പിരിയുന്നതെന്നും കെനിഷ വ്യക്തമാക്കിയിരുന്നു. ഇതോടെയായിരുന്നു രൂക്ഷമായ സൈബര്‍ ആക്രമണം ഗായികയ്ക്ക് നേരിടേണ്ടി വന്നത്.

16 വയസുള്ള മകനാണ്, അവനിന്ന് പരീക്ഷയായിരുന്നു...; രവിയുടെ ആരോപണത്തിനെ പിന്നാലെ ഭാര്യാമാതാവ്
16 വയസുള്ള മകനാണ്, അവനിന്ന് പരീക്ഷയായിരുന്നു...; രവിയുടെ ആരോപണത്തിനെ പിന്നാലെ ഭാര്യാമാതാവ്

ചെന്നൈ ഉപേക്ഷിച്ച് പോവുകയാണെന്നും, രവി മോഹനുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞും കെനിഷ എത്തിയിരുന്നു. അതിന് പിന്നാലെയായി വാര്‍ത്താസമ്മേളനത്തിലൂടെ താന്‍ അനുഭവിച്ച കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുകയായിരുന്നു രവി മോഹന്‍. നിര്‍മ്മാതാവായ സുജാത വിജയകുമാറിന്റെ മകളാണ് ആര്‍തി. കൈ ഞരന്ന് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചത്. ആ ഭീഷണിയെ തുടര്‍ന്നാണ് വിവാഹത്തിന് സമ്മതം അറിയിച്ചത്. അവര്‍ക്ക് വേണ്ടിയിരുന്നത് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്ന ഒരാളെയായിരുന്നു. അവരായിരുന്നു എല്ലാം തീരുമാനിച്ചത്. സിനിമകളില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം എങ്ങനെ ചെലവാക്കണമെന്ന് തീരുമാനിക്കുന്നത് വരെ അവരായിരുന്നു എന്നും രവി മോഹന്‍ പറഞ്ഞിരുന്നു.

Sujatha Vijayakumar  s raection goes viral
Photo Credit: Aarti Ravi / Instagram

അവന്‍ പറഞ്ഞതെല്ലാം കള്ളം. 2008 ല്‍ വികടന്‍ മാഗസിന് നല്‍കിയൊരു അഭിമുഖത്തില്‍ എല്ലം വിശദീകരിച്ചതാണ്. അത് തപ്പിയെടുത്ത് ഞാന്‍ വരും. അതിലുണ്ട് എല്ലാം. ആരാണ് ഞരമ്പ് മുറിക്കുമെന്ന് പറഞ്ഞതും, ബ്ലാക്ക്‌മെയില്‍ ചെയ്ത് വിവാഹത്തിലേക്ക് പോയതെന്നും അതിലുണ്ട്. ആവശ്യത്തിന് പണം ചെലവഴിക്കാനാവുന്നില്ല എന്ന കാര്യത്തില്‍ കോടതിയില്‍ നിന്നുമാണ് വ്യക്തത വരേണ്ടത്. വിവാഹം കഴിഞ്ഞാല്‍ ജോയന്റ് അക്കൗണ്ട് എടുക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്റേത്, നിന്റേത് എന്നൊരു വേര്‍തിരിവ് അവിടെയില്ലല്ലോ. എല്ലാം ഒന്നിച്ച് ചെയ്യേണ്ടതല്ലേ. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിന് പരിധിയുണ്ട്. ഇത് കോടതിയുടെ പരിഗണനയിലുള്ള കാര്യമാണ്. നിയമത്തില്‍ എനിക്ക് വിശ്വാസമുണ്ട്. എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയാനൊരു സമയം വരും. അന്ന് ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാം.

അടിമുതല്‍ അഹങ്കാരം! ആരോടും ഒത്തുപോവില്ല! സ്വന്തം വീട്ടില്‍ നില്‍ക്കാത്തതിന് കാരണം
അടിമുതല്‍ അഹങ്കാരം! ആരോടും ഒത്തുപോവില്ല! സ്വന്തം വീട്ടില്‍ നില്‍ക്കാത്തതിന് കാരണം

എന്റെ കൊച്ചുമകന്‍ പത്താം ക്ലാസ് പരീക്ഷ എഴുതുകയാണ്. ഈ പ്രശ്‌നങ്ങളെല്ലാം അവനെയും ബാധിക്കുന്നുണ്ട്. ഈ ചെറുപ്രായത്തില്‍ അത്രയും സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. അതുംകൂടി കണക്കിലെടുത്താണ് താന്‍ പലതും പറയാതെയിരിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. മക്കളെ കാണാനോ, അവര്‍ക്ക് ചെലവിന് കൊടുക്കാനോ പോലും രവി മോഹന്‍ തയ്യാറല്ലെന്ന് ആര്‍തി നേരത്തെ ആരോപിച്ചിരുന്നു. മക്കളുടെ ഫീസ് വരെ കൊടുക്കുന്നത് താനാണെന്നും, അവരെ കാണാന്‍ ശ്രമിച്ചപ്പോള്‍ കാണിക്കാതെയിരുന്നതാണ് അവര്‍ എന്നായിരുന്നു രവി മോഹന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

മരുമകനായല്ല, മകനായാണ് രവിയെ താന്‍ പരിഗണിച്ചിരുന്നതെന്ന് നേരത്തെ സുജാത പറഞ്ഞിരുന്നു. കൊച്ചുമക്കളോടൊപ്പം മകളും, മകനും സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കുടുംബ ജീവിതത്തെ ബാധിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. അത്തരം വിഷയങ്ങളൊന്നും ചര്‍ച്ചയാവാതെ നോക്കിയതുമാണ്. മകളെയും കുടുംബത്തെയും ഉപേക്ഷിച്ച് മറ്റൊരു ബന്ധത്തിലേക്ക് അദ്ദേഹം പോയെന്ന് തോന്നിയപ്പോഴാണ് താന്‍ ഇടപെട്ടതെന്നും അവര്‍ മുന്‍പ് പറഞ്ഞിരുന്നു.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X