കോടികൾ വാരിക്കൂട്ടാമെന്ന് കരുതി, അജിത്തിന് തെറ്റി, മാനേജർ നിർമാതാക്കളുടെ വാതിലിൽ മുട്ടുന്ന അവസ്ഥ: ബിസ്മി

കോടികളുടെ ബിസിനസ് നടക്കുന്ന സിനിമാ മേഖലയാണ് കോളിവുഡ്. തമിഴ് സിനിമകളുടെ പ്രൊഡക്ഷൻ ചെലവ് മോളിവുഡിനേക്കാൾ വളരെ കൂടുതലാണ്. താരങ്ങളുടെ പ്രതിഫലവും അമ്പരപ്പിക്കുന്നതാണ്. തമിഴിലെ സൂപ്പർസ്റ്റാറുകൾ നിലവിൽ വാങ്ങുന്ന പ്രതിഫലമാണിപ്പോൾ ചർച്ചയാകുന്നത്. നടൻ വിജയ് ആണ് പ്രതിഫലത്തിൽ മുന്നിൽ. 200 കോടിക്ക് മുകളിലാണ് വിജയ് വാങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം ജനനായകൻ എന്ന സിനിമയ്ക്ക് 275 കോടി രൂപയാണ് വിജയ് വാങ്ങിയത്. 270 കോടി രൂപ വാങ്ങുന്ന രജിനികാന്താണ് തൊട്ടുപിന്നിൽ.

എത്ര സ്നേഹത്തോടെ കഴിഞ്ഞവരാണ്; വിജയുടെ മക്കൾക്കെന്തെങ്കിലും കൊടുത്താൽ അവർ അമ്മയെ നോക്കും...
എത്ര സ്നേഹത്തോടെ കഴിഞ്ഞവരാണ്; വിജയുടെ മക്കൾക്കെന്തെങ്കിലും കൊടുത്താൽ അവർ അമ്മയെ നോക്കും...

100-150 കോടിക്കിടയിലാണ് കമൽ ഹാസന്റെ ശമ്പളം. കൽക്കി 2898 എഡി എന്ന സിനിമയിൽ 20 ദിവസത്തെ ഷൂട്ടിന് 150 കോടി രൂപയാണ് കമൽ ഹാസൻ വാങ്ങിയത്. 105-120 കോടി രൂപയാണ് അജിത്ത് വാങ്ങുന്ന പ്രതിഫലം. എന്നാൽ അജിത്തിനെ വെച്ച് സിനിമ നിർമിക്കാൻ നിർമാതാക്കൾ തയ്യാറാകുന്നില്ല എന്നാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറയുന്നത്.

Ajith

അജിത്തിന്റെ അടുത്ത സിനിമ നിർമ്മിക്കാൻ ഒരു നിർമാതാക്കളും മുന്നോട്ട് വന്നിട്ടില്ല. അതാണ് സത്യം. കാരണം 185 കോടി രൂപയാണ് ഇവർ ചോദിക്കുന്ന പ്രതിഫലം. ആദിക് രവിചന്ദർ പറഞ്ഞ കഥയിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന് 25 കോടി ശമ്പളം വേണ്ടി വരും.280 കോടിയാണ് ആകെ ബഡ്ജറ്റാകുക. എന്നാൽ അത്രയും ബിസിനസ് അജിത്തിലൂടെ നിർമാതാക്കൾക്ക് ലഭിക്കില്ല.
ഇതിനാൽ എല്ലാ പ്രൊഡക്ഷൻ കമ്പനിയും പിന്മാറുന്നു. പ്രൊഡ്യൂസറെ കിട്ടാത്ത സാഹചര്യമാണിപ്പോൾ. തന്റെ റേസിം​ഗിന്റെ ഡോക്യുമെന്ററി ഷൂട്ട് ചെയ്യുന്നു. അത് ഫീച്ചർ ഫിലിം ആക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബിസ്മി പറയുന്നു.

ആരുടേയും ജീവിതത്തില്‍ ഭാരമാവാന്‍ ഉദ്ദേശമില്ല! ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസം! ഗൗരി ആദ്യം പറഞ്ഞത്‌
ആരുടേയും ജീവിതത്തില്‍ ഭാരമാവാന്‍ ഉദ്ദേശമില്ല! ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസം! ഗൗരി ആദ്യം പറഞ്ഞത്‌

അജിത്ത് എത്ര വലിയ നടനാണ്. അജിത്തിന്റെ വീടിന് മുന്നിൽ പ്രൊഡ്യൂസർമാർ ക്യൂ നിൽക്കേണ്ടതാണ്. എന്നാൽ അജിത്തിന്റെ മാനേജർ ഓരോ കമ്പനിയുടെയും കതക് തട്ടി സാറുടെ കോൾ ഷീറ്റ് ഫ്രീയാണ്, നിങ്ങൾ അദ്ദേഹത്തെ വെച്ച് സിനിമയെടുക്കൂ എന്ന് പറയുന്ന സാഹചര്യമാണിപ്പോൾ. കാരണം അജിത്ത് ആവശ്യപ്പെടുന്ന ഉയർന്ന പ്രതിഫലമാണെന്നും ബിസ്മി പറഞ്ഞു.

എന്നാൽ അജിത്തും വിജയുമെല്ലാം ഇതെന്ത് ഭാവിച്ചാണെന്നാണ് നിർമാതാക്കളുടെ ആശങ്ക. ഈ താരങ്ങളെ വെച്ച് സിനിമയെടുക്കുമ്പോൾ ആകെ നിർമാണച്ചെലവിന്റെ ഭൂരിഭാ​ഗവും പോകുന്നത് താരങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ്. വലിയ താരങ്ങളാക്കി മാറ്റിയ സിനിമാ മേഖലയോട് യാതൊരു പ്രതിബന്ധതയും ഇവർ കാണിക്കുന്നില്ലെന്ന് വാദമുണ്ട്. തെലുങ്കിലും കന്നഡയിലും ബോളിവുഡിലുമെല്ലാം താരങ്ങൾ വലിയ പ്രതിഫലം വാങ്ങുന്നുണ്ടെങ്കിലും തങ്ങളുടെ ഇൻഡസ്ട്രിക്കും ഇന്ത്യയൊലൊട്ടും ശ്രദ്ധ നേടിക്കൊ‌ടുക്കുന്ന സിനിമകളാണ് ഇവർ എടുക്കുന്നത്.

എന്നാൽ അജിത്തിനോ വിജയ്ക്കോ അതിന് കഴിയുന്നില്ല. ആരാധകരെ തൃപ്തിപ്പെടുത്തുന്ന പടം എന്നതിനപ്പുറം ഒരു ആക്ടറെന്ന നിലയിൽ ഒരു പരീക്ഷണത്തിനോ റിക്സിനോ ഇവർ തയ്യാറാകുന്നില്ല. ചെറിയ സിനിമകൾ ഇവർ പണം മുടക്കി നിർമ്മിക്കുന്നുമില്ല. അജിത്തിന് റേസിം​ഗിനും വിജയ്ക്ക് രാഷ്ട്രീയത്തിലുമാണ് ഇപ്പോൾ ശ്രദ്ധ. സിനിമാ രം​ഗത്തെ പണം നേടാനുള്ള ഒരു വഴിയായി മാത്രം ഈ താരങ്ങൾ കാണുന്നെന്നും വാ​ദ​മുണ്ട്.

More from Filmibeat

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X