ഇതും നീ തരണം ചെയ്യും! ചെയ്യണം! എന്റെ പ്രാർത്ഥന കൂടെയുണ്ട്! രേണുവിനെക്കുറിച്ച് രഞ്ജു
രേണു സുധിക്ക് അര്‍ബുദ രോഗമാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലാണെന്നുള്ള വിവരങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. വിദേശത്തെ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചതെന്നുള്ള വിവരങ്ങളും പ്രചരിച്ചിരുന്നു. വ്‌ളോഗേഴ്‌സെല്ലാം ഇതേക്കുറിച്ച് റിയാക്ഷന്‍ വീഡിയോ ചെയ്യുന്നുണ്ടായിരുന്നു. രേണുവിനെ ആശ്വസിപ്പിച്ച് ഒരുവിഭാഗം എത്തിയപ്പോള്‍, മറുവിഭാഗമാവട്ടെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചത്. റീച്ചിന് വേണ്ടിയാണോ ഇങ്ങനെ അഭിനയിക്കുന്നതെന്നായിരുന്നു ചോദ്യങ്ങള്‍. ശത്രുവിന് പോലും ഇങ്ങനെയൊരു അസുഖം വരരുതെന്നല്ലേ പ്രാര്‍ത്ഥിക്കേണ്ടത്, എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു ചോദ്യങ്ങള്‍.
അസുഖമാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയൊന്നും നല്‍കിയിരുന്നില്ല രേണു. കഴിഞ്ഞ ദിവസം ചേച്ചിക്കൊപ്പം ആശുപത്രിയില്‍ പോയപ്പോഴുള്ള വീഡിയോ പങ്കുവെച്ചതോടെയായിരുന്നു കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്. എന്റെ കുഞ്ഞിനെ ഓര്‍ത്തെങ്കിലും ദൈവം പെട്ടെന്ന് അസുഖം ഭേദമാക്കിത്തരട്ടെ എന്ന് രേണു കമന്റുകള്‍ക്കിടയില്‍ എഴുതിയിരുന്നു. ഇതോടെയായിരുന്നു അസുഖമാണെന്ന സ്ഥിരീകരണം വന്നത്. രേണുവിന്റെ അസുഖത്തെക്കുറിച്ച് ഫിറോസ് പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. ഇപ്പോഴിതാ രഞ്ജുരഞ്ജിമാറും കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

പ്രിയപ്പെട്ട രേണു, കേട്ടത് സത്യമാണോ എന്ന് ഞാൻ ഉറപ്പിക്കുന്നില്ല. എന്നാലും, ഇതിനപ്പുറം വേദന നീ നേരിട്ട് വന്നതല്ലേ. എന്തും എന്നോട് പറയുന്ന പോലെ ഇന്നും നീ ഈ കാര്യം എന്നോട് ഷെയർ ചെയ്തപ്പോൾ ചില മുഖങ്ങൾ എന്നിലൂടെ കടന്നു പോയി. നാം മനുഷ്യർ ഈ ഭൂമിയിലെ വളങ്ങൾ ആണെന്ന സത്യം തിരിച്ചറിയാതെ നിന്നെ കല്ലെറിഞ്ഞവരുടെ മുന്നിൽ നീ പിടിച്ചു നിന്നു. ഇതും നീ തരണം ചെയ്യും. ചെയ്യണം, എന്റെ പ്രാർത്ഥന എന്നും കൂടെ. ലവ് യൂ എന്നായിരുന്നു രഞ്ജു കുറിച്ചത്.
സെലിബ്രിറ്റികളെല്ലാം രേണുവിന് പിന്തുണ അറിയിച്ചെത്തിയിരുന്നു. പല പ്രതിസന്ധികളും നേരിട്ടല്ലേ ഇവിടെ വരെ എത്തിയത്. ഇതും ശക്തമായി തന്നെ നേരിടണം. എല്ലാ പ്രാര്‍ത്ഥനകളും, പിന്തുണയുമായി കൂടെയുണ്ടെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. അതേ സമയം തന്നെ രേണു തന്നെ അസുഖത്തെക്കുറിച്ച് കൂടുതലായി വെളിപ്പെടുത്തിയതോടെ ആരാധകരെല്ലാം സങ്കടത്തിലാണ്. 15ാം വയസ് മുതല്‍ ഒരു മുഴയുണ്ടായിരുന്നു മാറില്‍. വേദനയൊന്നും ഇല്ലാതെയിരുന്നതിനാല്‍ അതത്ര കാര്യമാക്കിയില്ല. ഇടയ്ക്ക് ഡോക്ടറെ കാണിച്ചപ്പോള്‍ ഭാവിയില്‍ കാന്‍സറായി വന്നേക്കാമെന്ന് പറഞ്ഞിരുന്നു. അന്നേ അത് സര്‍ജറിയിലൂടെ മാറ്റിയിരുന്നെങ്കില്‍ ഇത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നു.
അന്ന് അപ്പന്റിക്‌സിന്റെ സര്‍ജറി കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. നട്ടെല്ലിന് ഇഞ്ചക്ഷന്‍ വെച്ചതിനാല്‍ നടുവിന് നല്ല വേദനയായിരുന്നു. വീണ്ടുമൊരു സര്‍ജറി പേടിച്ചായിരുന്നു ചെയ്യാതെയിരുന്നത്. വേദനകളൊന്നുമില്ലാതെയായിരുന്നു കുറേക്കാലം. സുധിച്ചേട്ടനും അറിയുന്ന കാര്യമാണ് ഇത്. കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ ട്രീറ്റ്‌മെന്റിനൊന്നും പോയില്ല. ഇപ്പോള്‍ കൈയ്യിലേക്കും കൂടി കാന്‍സര്‍ വ്യാപിച്ചിരിക്കുകയാണ്. ഇനി വൈകാതെ കീമോ തുടങ്ങുമെന്നുമായിരുന്നു രേണു പറഞ്ഞത്. അസുഖ വിവരം വീട്ടുകാരോട് പോലും ആദ്യം പറഞ്ഞിരുന്നില്ല. അറിഞ്ഞാല്‍ അവര്‍ ജോലി ചെയ്യാന്‍ സമ്മതിക്കില്ല. സോഷ്യല്‍മീഡിയയില്‍ സബ്‌സ്‌ക്രിപ്ഷനൊക്കെ തുടങ്ങിയത് ചികിത്സ ലക്ഷ്യം വെച്ചാണ്. നല്ല പൈസ ആവശ്യമായി വരുമെന്ന് അറിയാമായിരുന്നു.


Click it and Unblock the Notifications