എന്നെക്കൊണ്ട് അത് പറയിപ്പിക്കരുത്! ഏത് അമ്മ പറയും ഇങ്ങനെ! സ്വയം നന്നായിട്ട് മതി ഉപദേശം
രേണു സുധിയും കിച്ചുവും തമ്മിലുള്ള പ്രശ്‌നം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായിരുന്നു. നിരവധി പേരായിരുന്നു അതേക്കുറിച്ച് പ്രതികരിച്ചത്. ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. തന്നെ കാണാന്‍ കിച്ചു എത്തിയില്ലെന്നുള്ള സങ്കടം തുടക്കം മുതലേ രേണു പറയുന്നുണ്ടായിരുന്നു. അവനെ ഞാന്‍ മകനായി തന്നെയാണ് നോക്കിയത്. ഈയൊരു അവസ്ഥയില്‍ ഒത്തിരി പേര്‍ എന്നെ കാണാന്‍ വരുന്നുണ്ട്. എല്ലാം അറിഞ്ഞിട്ടും കിച്ചു വന്നില്ലെന്നായിരുന്നു രേണു പറഞ്ഞത്. വിഷമം ഉള്ളവരുടെ വിഷമം തീര്‍ക്കാനായി ഞാന്‍ പോവാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞ് കിച്ചു വീഡിയോ ചെയ്തിരുന്നു. അച്ഛന്റെ സഹോദരന്റെ ഭാര്യയും, മക്കളുമൊപ്പമായാണ് കിച്ചു പോയത്. കീമോ കഴിഞ്ഞതിന് ശേഷം വീണ്ടും വയ്യാതായോടെയായിരുന്നു രേണുവിനെ ഐസിയുവിലേക്ക് മാറ്റിയത്. വീട്ടില്‍ പോയി റിതപ്പനെ കണ്ട് തിരിച്ച് പോവുകയായിരുന്നു കിച്ചു.
സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയ സമയത്ത് ഗുഡ് എന്നായിരുന്നു കിച്ചു പറഞ്ഞത്. ഇനി മേലാല്‍ ചെയ്യരുതെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ നിര്‍ത്തിയേനെ. 150 രൂപയാണെന്ന് പറഞ്ഞപ്പോള്‍ താ എന്നായിരുന്നു രേണുവിനോട് കിച്ചു പറഞ്ഞത്. തന്റെ ചാറ്റ് കാണിച്ചതോടെയാണ് ഞാനും ഇതൊക്കെ കാണിക്കുന്നതെന്നും, ഇനിയെങ്കിലും എന്നെ വെറുതെ വിടൂ എന്നും രേണു പറഞ്ഞിരുന്നു. സബ്‌സ്‌ക്രിപ്ഷനൊക്കെ തുടങ്ങുന്നത് അവരവരുടെ കാര്യമാണ്. മോശം കണ്ടന്റുകള്‍ ചെയ്യാനാണ് ഇത് തുടങ്ങുന്നതെന്ന് കിച്ചു അറിഞ്ഞിരുന്നില്ലല്ലോ. രേണുവിന്റെ വീഡിയോ കണ്ട് ഒരുപാട് പേര്‍ പ്രതികരിച്ചിരുന്നു. നിങ്ങളൊക്കെ കാണുന്നത് കൊണ്ടല്ലേ, അവര്‍ കാണിക്കുന്നതെന്നായിരുന്നു അന്ന് ഞാന്‍ പറഞ്ഞത്.

നാളെ റിതപ്പനും ഇത് ബുദ്ധിമുട്ടാവുമെന്ന് കിച്ചു പറഞ്ഞപ്പോള്‍, നല്ലൊരു സംഖ്യ ഇതിലൂടെ വരുന്നുണ്ട്. അതുകൊണ്ട് നിര്‍ത്തേണ്ട കാര്യമില്ലെന്നായിരുന്നു രേണു പറഞ്ഞത്. ഇങ്ങനെയൊക്കെ കാണിച്ച ഒരാളെ ഞാന്‍ പിന്നെയും എങ്ങനെയാണ് പോയിട്ട് കാണുന്നതെന്ന് തരത്തിലാണ് കിച്ചു പറയുന്നത്. അവന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ അതാണ് ശരി. അത്രയും പൈസ വരുമ്പോള്‍ എങ്ങനെയാണ് നിര്‍ത്തുക. വലിയ എഫേര്‍ട്ടില്ലാതെ തന്നെ പൈസയുണ്ടാക്കാനുള്ള മാര്‍ഗാണ് സബ്‌സ്‌ക്രിപ്ഷന്‍. ശരീരം കാണിച്ചോ, മറ്റെന്തെങ്കിലും ചെയ്‌തോ കാശുണ്ടാക്കാം. എത്ര പൈസ വേണമെങ്കിലും ആളുകളില്‍ നിന്നും ഈടാക്കാം.
എനിക്കും, നിനക്കും അറിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്നെക്കൊണ്ട് അത് പറയിപ്പിക്കരുതെന്ന് ഏതൊരു അമ്മ പറയും. ഒരമ്മയും പറയില്ല. ഇത് കാണുന്ന അമ്മമാരോടാണ് ഞാന്‍ ചോദിക്കുന്നത്. എന്ത് സാഹചര്യവും വരട്ടെ, ഒരമ്മയും പറയില്ല. എല്ലാ കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടാവും. എന്ന് വിചാരിച്ച് അതെല്ലാം സോഷ്യല്‍മീഡിയയില്‍ ഇട്ടാല്‍ നിങ്ങള്‍ക്ക് ജീവിക്കണ്ടേ. നിങ്ങള്‍ നിങ്ങളുടെ ലൈഫുമായി മുന്നോട്ട് പോവുക. അവന്‍ അവന്റേതും. ഈ സമയത്ത് നിങ്ങള്‍ക്ക് വേണ്ടത് സമാധാനമാണ്. സോഷ്യല്‍മീഡിയ അത് തരില്ല, സമാധാനക്കേടേ തരുള്ളൂ. ഫോണൊക്കെ മാറ്റി വെച്ച് ഇവിടെ നിന്നും മാറിനിന്നാല്‍ പെട്ടെന്ന് തന്നെ റിക്കവറായി വരാം, അതാണ് നിങ്ങളോട് പറയാനുള്ളതെന്നായിരുന്നു ഹെലന്‍ ഓഫ് സ്പാര്‍ട്ട പറഞ്ഞത്.
നാട്ടുകാരെ നന്നാക്കാന്‍ നോക്കുമ്പോള്‍ സ്വയം നന്നാകാന്‍ നോക്ക്. മറ്റുള്ളവരെ കുറ്റം പറയുന്നത് നിര്‍ത്തി, ആദ്യം സ്വയം നന്നാവൂ. ചേച്ചി എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്, കുറേ നാള്‍ മുന്നേയോ. നീ ആദ്യം നന്നാവൂ, എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുന്നത്. വായില്‍ വരുന്നത് അതേപോലെ വിളിച്ച് പറയുന്ന ആളാണ് ഇപ്പോള്‍ രേണുവിനെ ഉപദേശിക്കുന്നത്, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ.


Click it and Unblock the Notifications