കരയുന്ന വീഡിയോ പങ്കുവെച്ച ശേഷം രേണു ചെയ്തത്, മെെൻഡ്സെറ്റ് മനസിലാകുന്നില്ല; രേണുവിനെതിരെ സായ് കൃഷ്ണ

കിച്ചുവിന്റെ തുറന്ന് പറച്ചിലുകൾക്ക് പിന്നാലെ രേണു സുധിക്ക് നേരെ വ്യാപക വിമർശനമാണ് വരുന്നത്. സ്വന്തം മകനെ പോലെയാണ് കിച്ചുവെന്ന് പല തവണ രേണു അഭിമുഖങ്ങളിൽ പറഞ്ഞതാണ്. എന്നാൽ രേണുവിനെയും വീട്ടുകാരെയും വെട്ടിലാക്കുന്നതാണ് കിച്ചുവിന്റെ ചില പരാമർശങ്ങൾ. തനിക്ക് സെെബർ ആക്രമണം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് രേണു പിന്നാലെ കരഞ്ഞ് കൊണ്ട് വീഡിയോ ചെയ്തു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ യൂട്യൂബർ സായ് കൃഷ്ണ.

ഇതിലും മോശമായ കാര്യങ്ങൾ രേണുവിനെതിരെ ആരോപണമായി വന്നിട്ടുണ്ടെന്ന് സായ് കൃഷ്ണ പറയുന്നു. ​ഗർഭം, അബോർഷൻ എന്നൊക്കെ പറഞ്ഞ് പല വൃത്തികേ‌ടുകളും പറഞ്ഞി‌ട്ടും പിടിച്ച് നിന്ന സ്ത്രീയാണ്. കിച്ചു വന്ന് ഇങ്ങനെ പറഞ്ഞപ്പോൾ ഇത്ര പൊള്ളാനുള്ള കാരണം എന്താണ്. കിച്ചു പറഞ്ഞത് കൊണ്ട് തെറിയേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് വന്നിട്ടുള്ളത്. കരയുന്ന വീഡിയോ പങ്കുവെച്ച് ശേഷം നിങ്ങൾ പങ്കുവെച്ച അടുത്ത സ്റ്റോറി സബ്സ്ക്രിപ്ഷനാണ്. നിങ്ങളു‌ടെ മെെൻഡ് സെറ്റ് എന്താണെന്ന് മനസിലാകുന്നില്ല. നിങ്ങളുടെ പല ഇമോഷനുകളും വെെരുദ്ധ്യമുള്ളതാണ്.

Renu Sudhi

ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവർക്ക് സോഷ്യൽ മീഡിയയിൽ വീഡിയോ പോലും പോസ്റ്റ് ചെയ്യാൻ തോന്നില്ല. തകർന്ന് തരിപ്പണമായിപ്പോകും. കിച്ചുവുമായി നിങ്ങൾ പ്രശ്നത്തിലാണോ എന്ന് ഈയടുത്ത് ചോദിച്ചപ്പോൾ കിച്ചു ഇപ്പോൾ എന്നെ വിളിച്ചേയുള്ളൂ എന്നാണ് രേണു പറഞ്ഞു. എല്ലാ മീഡിയക്കും രേണു കണ്ടന്റ് കൊടുക്കും. എന്റെ ലെെഫിൽ മീഡിയ ഓഡിറ്റിം​ഗ് കൂടുതലാണ്. ഞാനിതിന് നോ പറയണം. എനിക്കിപ്പോൾ വർക്കുണ്ട്. മീഡ‍ിയകൾക്ക് കണ്ടന്റ് കിട്ടാത്ത രീതിയിൽ മുന്നോട്ട് പോയാൽ നിങ്ങൾ ഇന്നത്തെ അവസ്ഥയിലെത്തില്ലായിരുന്നു. രേണു ഇങ്ങനെ ചെയ്യുന്നതിൽ കിച്ചുവിന് ബുദ്ധിമുട്ട് ഉണ്ടായിരിക്കും. രേണുവിൽ നിന്ന് പണം കിട്ടാതാകുമെന്ന് കരുതിയായിരിക്കും പറയാതിരുന്നതെന്നും സായ് കൃഷ്ണ പറഞ്ഞു.

ആ പയ്യൻ തന്നെ പറയുന്നുണ്ട് അവന്റെ ജീവിതത്തിലെ 20% പറഞ്ഞിട്ട് ഉള്ളു എന്ന്. ബാക്കി 80% പറഞ്ഞാലോ???. ഒന്ന് പറയാം ഇപ്പോഴാണ് ഇവർ നല്ലോണം അഭിനയിക്കുന്നത്, ഞാനും വിചാരിച്ചിരുന്നു ഇവൾ പാവമാണ് എന്ന് കിച്ചൂന്റെ വീഡിയോ കണ്ടപ്പോൾ അതിൽ തീരുമാനമായി, അവൻ 20% പറഞ്ഞപ്പോൾ തന്നെ ഇവൾ ഇതാണ് എങ്കിൽ ബാക്കി പറഞ്ഞാൽ, അവൾ ലാസ്റ്റ് കരഞ്ഞു മെഴുകുന്ന വീഡിയോയിൽ ആ ചെക്കനെ ഭീഷണിപ്പെടുത്തുന്നുണ്ട്. അവൾക്കും പറയാൻ ഉണ്ടെന്നും പറയിപ്പിക്കരുത് എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X