രോ​ഗം സാരമായി ബാധിച്ചിരിക്കുന്നുവെന്നാണ് പുതിയ മെഡിക്കൽ റിപ്പോർട്ട്, വേദനയും ഭയവും ഉള്ളിലൊതുക്കുന്ന സ്ത്രീ!

രേണു സുധിക്ക് വേണ്ടി പ്രാർത്ഥന സഹായം ആവശ്യപ്പെട്ട് ഫിറോസ് കെഎച്ച്ഡിഇസി രംഗത്ത്. കൊല്ലം സുധിയുടെ മക്കളായ കിച്ചുവിന്റെയും സഹോദരന്റെയും പേരിൽ വീട് വെച്ച് നൽകിയ സന്നദ്ധസംഘടനക്ക് നേതൃത്വം നൽകുന്നത് ഫിറോസാണ്. രേണുവിന് എതിരെ സോഷ്യൽമീഡിയയിൽ നിറയുന്ന പരിഹാസങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കണമെന്നും അത്ര ചെറുതല്ലാത്ത രോഗത്തോട് പൊരുതുകയാണ് രേണുവെന്നും ഫിറോസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

വിനയത്തിനപ്പുറം മറ്റൊരു മുഖമുണ്ട്, ദേഷ്യം വന്നാലുള്ള ഇന്ദ്രൻസ്; വിനയത്തെ കളിയാക്കുന്നവർ അറിയേണ്ടത്: രാജസേനൻ
വിനയത്തിനപ്പുറം മറ്റൊരു മുഖമുണ്ട്, ദേഷ്യം വന്നാലുള്ള ഇന്ദ്രൻസ്; വിനയത്തെ കളിയാക്കുന്നവർ അറിയേണ്ടത്: രാജസേനൻ

രേണുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. കുറിപ്പ് ഇങ്ങനെയാണ്... സുഹൃത്തുക്കളേ... രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്.

Firose KHDEC Renu Sudhi

അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസിൽ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവർ. ഇന്ന് ലഭിച്ച മെഡിക്കൽ റിപ്പോർട്ട് പ്രകാരം രോഗം കൂടുതൽ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജിൽ തുടർ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യർത്ഥനയുണ്ട്.

ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വീഡിയോകളും അവർ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെ. അവരുടെ ചില പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ ഞാൻ അടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്.

എല്ലാം കൊണ്ടും സമ്പന്നമായ ജീവിതം, 58ാം പിറന്നാൾ ദിനത്തിൽ കൃഷ്ണകുമാർ; മക്കളുടെ അഭിമാനമായ അച്ഛൻ
എല്ലാം കൊണ്ടും സമ്പന്നമായ ജീവിതം, 58ാം പിറന്നാൾ ദിനത്തിൽ കൃഷ്ണകുമാർ; മക്കളുടെ അഭിമാനമായ അച്ഛൻ

അതൊന്നും മനസിൽ വെച്ച് പ്രതികാരം ചെയ്യാനോ അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്. അവർക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷെ ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്.

ഇഷ്ടമില്ലെങ്കിൽ അവരുടെ വീഡിയോകൾ അവഗണിക്കാം. പക്ഷെ ദയവായി വേദനിപ്പിക്കരുത്. കഴിയുമെങ്കിൽ അവർക്ക്‌ വേണ്ടി പ്രാർത്ഥന നടത്തൂ. ചിലപ്പോൾ ഒരു നല്ല വാക്കും ഒരു പ്രാർത്ഥനയും മരുന്നുകളേക്കാൾ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തിൽ അവർ വിജയിക്കട്ടെ എന്നായിരുന്നു ഫിറോസിന്റെ കുറിപ്പ്.

Firose KHDEC

കുറച്ച് നാളുകൾക്ക് മുമ്പാണ് രേണുവിനെ സ്തനാർബുദമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ രേണു ഇന്നേവരെ അസുഖത്തെ കുറിച്ച് തുറന്ന് പറ‍ഞ്ഞിട്ടില്ല. കാൻസർ ഫോർത്ത് സ്റ്റേജിലാണ് രേണുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദുബായിൽ പ്രമോഷനായി പോയപ്പോൾ അവിടെ വെച്ച് നടന്ന പരിശോധനയിലാണത്രെ രോ​ഗം കണ്ടെത്തിയത്.

പിന്നീട് രേണു തുടർ ചികിത്സ നാട്ടിൽ ആരംഭിച്ചപ്പോൾ അതിന്റെ വിവരങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം സഹോദരിക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പം ആശുപത്രിയിൽ പോയതിന്റെ വീഡിയോ രേണു പങ്കുവെച്ചിരുന്നു. പാവം ചേച്ചി, ചേട്ടാപ്പി... ഹോസ്പിറ്റലില്‍ എനിക്ക് വേണ്ടി ക്യൂ നില്‍ക്കുന്നു ഡോക്ടറിനെ കാണാന്‍ എന്നായിരുന്നു രേണു വീഡിയോയ്ക്ക് തലക്കെട്ടായി കുറിച്ചത്.

രേണു ആശുപത്രിയില്‍! കൂട്ടായി ചേച്ചിയും! എന്റെ മോനെ ഓര്‍ത്ത് ദൈവം സുഖപ്പെടുത്തട്ടെ എന്ന് മറുപടി
രേണു ആശുപത്രിയില്‍! കൂട്ടായി ചേച്ചിയും! എന്റെ മോനെ ഓര്‍ത്ത് ദൈവം സുഖപ്പെടുത്തട്ടെ എന്ന് മറുപടി

ദൈവം സുഖപ്പെടുത്തട്ടെ എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ എന്റെ കുഞ്ഞിനെ ഓര്‍ത്ത് ദൈവം സുഖമാക്കട്ടെയെന്നായിരുന്നു രേണുവിന്റെ മറുപടി. തങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനകൾ കൂടെയുണ്ടെന്നും വേ​ഗം സുഖം പ്രാപിക്കട്ടേയെന്നുമാണ് ഏറെയും പേർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. അഭിനയരം​ഗത്തുള്ള നിരവധി പേർ രേണുവിനെ ആശ്വസിപ്പിച്ചും ധൈര്യം പകർന്നും എത്തിയിരുന്നു. സുധിയുമായുള്ള ദാമ്പത്യത്തിൽ രേണുവിന് ആറ് വയസുകാരനായ ഒരു മകനുണ്ട്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X