ആകെയുള്ള ബന്ധം ഭർത്താവായിരുന്നു, അദ്ദേഹത്തിന്റെ മരണത്തോടെ എല്ലാം അവസാനിച്ചു; വെറുപ്പ് സുധിയുടെ അമ്മയോടും?
രേണു സുധിക്ക് സ്റ്റേജ് 2 ബ്രെസ്റ്റ് കാൻസർ സ്ഥിരീകരിച്ചുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം മുതൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ദുബായിൽ വെച്ചുള്ള പരിശോധനയിലാണ് കണ്ടെത്തിയതെന്നും കേരളത്തിൽ തിരിച്ചെത്തിയശേഷം തുടർ പരിശോധനകളും ചികിത്സകളും താരം ആരംഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ രേണു ഇക്കാര്യങ്ങളൊന്നും എവിടേയും സമ്മതിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. അതേസമയം അങ്ങനൊരു അസുഖം ബാധിച്ചിട്ടുണ്ടെങ്കിൽ രേഖകളും റിപ്പോർട്ടുകളും രേണു കാണിക്കണം എങ്കിൽ മാത്രമെ വിശ്വസിക്കാൻ കഴിയൂ.
അല്ലാത്ത പക്ഷം വിശ്വസിക്കാൻ കഴിയില്ലെന്ന് കുറിച്ചവരുമുണ്ട്. ഇന്നലെ വൈകീട്ട് ലൈവിൽ എത്തിയപ്പോഴും ആളുകളുടെ ചോദ്യത്തോട് താൻ സുഖമായി ഇരിക്കുന്നുവെന്നായിരുന്നു രേണുവിന്റെ മറുപടി. ലൈവിൽ വന്ന് അശ്ലീലവും ചീത്തയും കമന്റായി കുറിച്ചവർക്കും രേണു കണക്കിന് കൊടുത്തു.

വഴിയെ പോകുമ്പോൾ നമ്മൾ കാണുന്ന ചില നായകളെ പോലെയാണ് കമന്റ് ബോക്സിൽ വരുന്ന ചിലർ. പിന്നെ എന്റെ പേര് പറഞ്ഞാൽ തന്നെ ഭയങ്കര റീച്ചാണല്ലോ. അതുകൊണ്ടാണ് ഇത്തരം ആളുകൾ നിന്ന് കുരയ്ക്കുന്നത്. അതിന് മറുപടി പറയാൻ പോയാൽ നമ്മളും അവരും തമ്മിൽ വ്യത്യാസം ഇല്ലാതെയാകും. അതുകൊണ്ട് അവ ശ്രദ്ധിക്കാതിരിക്കുന്നതാകും നല്ലത്. ഇനി മുന്നോട്ടുള്ള ആറ്റിറ്റ്യൂഡ് അതാകും. നമ്മൾ വലിയ സെലിബ്രിറ്റിയല്ലേ.
അപ്പോൾ പിന്നെ എന്തിനാണ് ഇത്തരക്കാർക്ക് റിപ്ലെ കൊടുക്കുന്നത്. ഇപ്പോൾ ഞാൻ ഇന്റർവ്യു ഒന്നും കൊടുക്കാറില്ല. എനിക്ക് നല്ല തിരക്കാണ്. ഷൂട്ടും കാര്യങ്ങളുമുണ്ട്. നാളെ ഷൂട്ടുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് ഡേറ്റില്ല. ഷൂട്ടിന് വേണ്ടി ഞാൻ ഓട്ടമാണ്. ഡേറ്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. എങ്കിലും ശ്രമിക്കാമെന്ന് പറഞ്ഞാണ് രേണു സംസാരിച്ച് തുടങ്ങിയത്.
നിങ്ങളുടെ പ്രാർത്ഥനയിൽ എന്നേയും എപ്പോഴും ഓർക്കുക. ഇതുവരെ എനിക്ക് സുഖമാണെന്നും രേണു പറഞ്ഞു. ഒപ്പം കൊല്ലം സുധിയുടെ കുടുംബവുമായും മകൻ കിച്ചുവുമായും ഇപ്പോഴുള്ള ബന്ധം എങ്ങനെയാണെന്നുള്ള ചോദ്യത്തിനും അതേ ലൈവിൽ രേണു മറുപടി നൽകി. കൊല്ലവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ആകെയുള്ള ബന്ധം ഭർത്താവായിരുന്നു. അദ്ദേഹം മരിച്ചശേഷം ഒരു ബന്ധവുമില്ല. അതുപോലെ കിച്ചുവുമായും ഇപ്പോൾ കോൺടാക്ടില്ലെന്നും രേണു പറഞ്ഞു.
ജീവിത കഥ വെളിപ്പെടുത്തുന്നതിന് ഇടയിൽ രേണുവിനേയും അവരുടെ കുടുംബത്തേയും കുറിച്ച് ചില കാര്യങ്ങൾ കിച്ചു പറഞ്ഞിരുന്നു. അത് വൈറലാവുകയും ചർച്ചയാവുകയും ചെയ്തതോടെയാണ് കിച്ചുവിൽ നിന്നും രേണു അകന്നത്. ഗ്ലൂട്ടാത്തിയോണൊന്നും എടുക്കുന്നില്ല. അത് കഴിഞ്ഞു. സിനിമയിലേക്ക് ഓഫർ വന്നാൽ ചെയ്യും. എനിക്ക് സുഖമാണ്.

നന്നായി മുന്നോട്ട് പോകുന്നു. ഷൂട്ടിന്റെ തിരക്കുകളുണ്ട്. ഡേറ്റ് ഇല്ല. കല്യാണത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇതുവരെയായിട്ടും ഒരു തീരുമാനമായിട്ടില്ല. നല്ലൊരു ആലോചന വന്നാൽ പ്രൊസീഡ് ചെയ്യാം എന്ന തീരുമാനത്തിലാണെന്നും രേണു പറഞ്ഞു. രേണുവിന്റെ മകൻ റിതുലിനെ ലൈവിന്റെ ഭാഗമാക്കാമോയെന്നും ചോദ്യം വന്നിരുന്നു. റിഥപ്പൻ ഇവിടെ എനിക്കൊപ്പമുണ്ട്.
പക്ഷെ മോശം കമന്റിടുന്നവർ നിരവധി എന്റെ ലൈവ് കാണുന്നതുകൊണ്ട് അവനെ കാണിക്കുന്നില്ലെന്നും രേണു പറഞ്ഞു. അസുഖവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഗോസിപ്പുകളോട് പ്രതികരിക്കാനാണ് രേണു വന്നതെന്നാണ് ഫോളോവേഴ്സ് കരുതിയതെങ്കിലും വെറുതെ ലൈവ് വന്നതാണ് എന്ന് പറയുകയല്ലാതെ അക്കാര്യത്തെ കുറിച്ച് രേണു സംസാരിച്ചതേയില്ല. താരത്തിന് ബ്രെസ്റ്റ് കാൻസറാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ദുബായിൽ ബ്യൂട്ടി ട്രീറ്റ്മെന്റിന് വിധേയമായപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഈ വരുന്ന ജൂണിൽ കൊല്ലം സുധിയുടെ വേർപാട് സംഭവിച്ചിട്ട് മൂന്ന് വർഷം തികയും. വാഹനാപകടത്തിലാണ് സുധിക്ക് ജീവൻ നഷ്ടമായത്.


Click it and Unblock the Notifications


