പേരുപോലും പറയുന്നില്ല! കിച്ചുവിനോട് കലിതുള്ളി രേണു! എന്റെ മോനെ നല്ലരീതിയില്‍ നോക്കിക്കോളാം എന്ന് മറുപടി

സോഷ്യല്‍മീഡിയയില്‍ സജീവമാണ് രേണുവും കിച്ചുവും. ഇന്‍സ്റ്റഗ്രാമിലും, യൂട്യൂബ് ചാനലിലൂടെയുമായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് ഇരുവരും. കഴിഞ്ഞ ദിവസമായിരുന്നു കിച്ചു സ്വന്തമായി ബിസിനസ് തുടങ്ങിയത്. കാലങ്ങളായി ആഗ്രഹിച്ച കാര്യമായിരുന്നു. ഇപ്പോഴാണ് സഫലമായത്. പതിവുപോലെ തന്നെ സുഹൃത്തുക്കളും, സുധിയുടെ വീട്ടുകാരും കിച്ചുവിന് പിന്തുണ അറിയിച്ചിരുന്നു. നല്ലതാണ്, ഇതൊരു നല്ല തുടക്കമാവട്ടെ എന്നായിരുന്നു അച്ഛമ്മ പറഞ്ഞത്. അതുപോലെ തന്നെ മറ്റൊരു ഷോപ്പ് ഉദ്ഘാടനത്തിനും കിച്ചുവിന് ക്ഷണം ലഭിച്ചിരുന്നു. ഇതാദ്യത്തെയാണ്. ഇനിയങ്ങോട്ട് ഇഷ്ടം പോലെ അവസരങ്ങളുണ്ടാവട്ടെ എന്നായിരുന്നു കമന്റുകള്‍. തന്റെ പഠനത്തെക്കുറിച്ചും, സഹോദരനെക്കുറിച്ചും, രേണുവിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് കിച്ചു മറുപടി നല്‍കിയിരുന്നു.

അനിയത്തിയായാണ് കാണുന്നത്! ഭാര്യ പോയോ എന്നറിയണം! ഷിയാസിനെക്കുറിച്ച് ചോദിച്ചവരോട് അനുമോള്‍ പറഞ്ഞത്
അനിയത്തിയായാണ് കാണുന്നത്! ഭാര്യ പോയോ എന്നറിയണം! ഷിയാസിനെക്കുറിച്ച് ചോദിച്ചവരോട് അനുമോള്‍ പറഞ്ഞത്

അഭിനയത്തില്‍ താല്‍പര്യമുണ്ട്. സിനിമയിലൊക്കെ മുഖം കാണിക്കമെന്നുണ്ട്. റീല്‍സും, കൊളാബും, ഫോട്ടോ ഷൂട്ടുമൊക്കെ ചെയ്യാനിഷ്ടമാണെന്നും കിച്ചു പറഞ്ഞിരുന്നു. കാണുമ്പോള്‍ ചമ്മലൊക്കെയാണെന്ന് തോന്നുമെങ്കിലും അടുത്തറിയുന്നവര്‍ക്കറിയാം, അങ്ങനെയേ അല്ലെന്ന്്. കിച്ചുവിന്റെ വീഡിയോകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. രേണുവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ വിളിക്കാറൊന്നുമില്ലെന്നായിരുന്നു കിച്ചു പറഞ്ഞത്. ഇടയ്ക്ക് റിതപ്പനെ കാണാനായി പോയിരുന്നു. അതിന് ശേഷം പിന്നെ കോണ്ടാക്‌റ്റൊന്നുമില്ല എന്നായിരുന്നു കിച്ചു പറഞ്ഞത്. ഇപ്പോഴിതാ കിച്ചുവിന്റെ വീഡിയോയുടെ താഴെ വന്ന കമന്റിന് മറുപടിയുമായെത്തിയിരിക്കുകയാണ് രേണു.

Renu Sudhi  reply to Kichu
Photo Credit: Renu Sudhi / Instagram

ഒരു കമന്റിന് പ്രതികരിക്കാനായി വന്നതാണ്. എന്റെ വീഡിയോയ്ക്കകത്തല്ല. കൊല്ലം സുധിച്ചേട്ടന്റെ മൂത്ത മകന്റെ വീഡിയോയുടെ താഴെയാണ് കമന്റ് വന്നത്. മോനേ, രേണുവിന്റെ കൈയ്യില്‍ നിന്നും സുധിച്ചേട്ടന്റെ ഇളയ മകനെ നീ രക്ഷിച്ചെടുക്കടാ എന്നായിരുന്നു കമന്റ്. ഞാനൊരു കാര്യം ചോദിച്ചോട്ടെ, ഈ കമന്റിടുന്ന മിടുക്കന്‍മാരും, മിടുക്കികളും എന്തിയേ. ഇപ്പോള്‍ സ്‌കൂള്‍ തുറക്കാന്‍ പോവുകയാണ്. കുഞ്ഞിന് ബാഗ് ഞാന്‍ തന്നെ വേണ്ടേ മേടിച്ച് കൊടുക്കാന്‍. പിന്നെ എങ്ങനെയാണ്. മോനെ നിനക്ക് കിട്ടുന്ന പൈസയില്‍ നിന്നും അവന് എന്തെങ്കിലും മേടിച്ച് കൊടുക്ക് എന്ന് കമന്റ് ചെയ്യാത്തതെന്താണ്. അതൊന്നും പറയുന്നില്ലല്ലോ. അപ്പോള്‍ ഞാനല്ലേ എന്റെ കുഞ്ഞിനെ നോക്കുന്നത്. ഞാന്‍ നോക്കിക്കോളാം. വൃത്തിയായിട്ട് നോക്കിക്കോളാം എന്നായിരുന്നു രേണു പറഞ്ഞത്.

എല്ലാം നോക്കുന്നത് ആന്റണി! ഈ തീരുമാനത്തിന് പിന്നിലും അദ്ദേഹം! അന്ന് മോഹന്‍ലാല്‍ പറഞ്ഞത്
എല്ലാം നോക്കുന്നത് ആന്റണി! ഈ തീരുമാനത്തിന് പിന്നിലും അദ്ദേഹം! അന്ന് മോഹന്‍ലാല്‍ പറഞ്ഞത്

സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയതിന് ശേഷമായി രേണു പോസ്റ്റ് ചെയ്ത വീഡിയോകള്‍ വളരെ മോശമായിരുന്നു എന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. ചുണ്ട് പൊട്ടിയത് കാണിച്ച് കൊടുത്തതാണ്. അല്ലാതെ വേറൊരു കാര്യവും ചെയ്തിട്ടില്ലെന്നായിരുന്നു രേണു പറഞ്ഞത്. ഈ വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്റമ്മോ ഒന്നും പറയാനില്ല എന്നായിരുന്നു കിച്ചുവിന്റെ പ്രതികരണം. രേണുവിന്റെ പോക്ക് ശരിയല്ലെന്ന തരത്തില്‍ നേരത്തെയും കിച്ചു പ്രതികരിച്ചിരുന്നു. മൈക്കുമായി വരുന്നവരോട് അമ്മയെക്കുറിച്ചാണ് ചോദിക്കുന്നത്. രണ്ടാമതായി വന്നതാണെങ്കിലും, അമ്മ എന്ന് തന്നെയായിരുന്നു കുട്ടിക്കാലത്ത് കിച്ചു അവരെ വിളിച്ചത്. ഒരു മകനെന്ന നിലയില്‍ അവന് ഇതേ പറയാനാവൂയെന്നായിരുന്നു വ്‌ളോഗേഴ്‌സിന്റെ പ്രതികരണം.

സുധിയുടെ വിയോഗ ശേഷം കൊല്ലത്താണ് കിച്ചു കൂടുതലും നില്‍ക്കുന്നത്. പഠിക്കാനുള്ള സൗകര്യത്തിനായി മാറിയതാണ്. ഇടയ്ക്ക് കോട്ടയെത്തെ വീട്ടിലേക്ക് പോവാറുണ്ട്. അടുത്തിടെ പോയപ്പോഴാണ് വീഡിയോ എടുത്തതെന്നും കിച്ചു വ്യക്തമാക്കിയിരുന്നു. രേണുവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്നപ്പോള്‍ താന്‍ അനുഭവിച്ച ട്രോമയെക്കുറിച്ച് കിച്ചു വ്‌ളോഗിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇനിയങ്ങോട്ട് പലരുടെയും സമീപനം മാറുമായിരിക്കും. അതൊന്നും വിഷയമല്ല, അനുഭവിച്ച കാര്യങ്ങള്‍ പറയണം എന്ന് തോന്നിയെന്നായിരുന്നു കിച്ചു പറഞ്ഞത്. അതിന് ശേഷമായിരുന്നു രേണു കിച്ചുവിനോട് അകല്‍ച്ച കാണിച്ച് തുടങ്ങിയത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X