കാൻസർ റിപ്പോർട്ടുകൾ കണ്ടിട്ടും കിച്ചുവോ സുധി ചേട്ടന്റെ ബന്ധുക്കളോ വിളിച്ചില്ല, സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു!

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ എന്ന ടാ​ഗ് മാത്രമല്ല ബി​ഗ് ബോസ് താരം, നടി, മോഡൽ എന്നീ മേഖലകളിലും പ്രശസ്തയായി കഴിഞ്ഞു രേണു സുധി. വിദേശത്തും സ്വദേശത്തുമായി പ്രമോഷനും മറ്റുമായി തിരക്കിലുമാണ് താരം. അതിനിടയിലാണ് താരത്തിന് വിദേശത്ത് വെച്ച് കാൻസർ സ്ഥിരീകരിച്ചുവെന്നും നാട്ടിൽ വന്നശേഷം തുടർ ചികിത്സകൾക്ക് വിധേയയായി എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചത്. എന്നാൽ കാൻസറാണെന്ന റിപ്പോർട്ടുകളോട് ക‍ൃത്യമായി രേണു ഇതുവരേയും പ്രതികരിച്ചിട്ടില്ല.

കാൻസറാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിട്ടും അതിന്റെ സത്യാവസ്ഥ എന്താണെന്നോ തന്റെ അവസ്ഥ എന്താണെന്നോ അറിയാൻ സുധിയുടെ മൂത്ത മകൻ കിച്ചുവോ സുധിയുടെ ബന്ധുക്കളോ വിളിച്ചില്ലെന്ന് പരാതിപ്പെടുകയാണ് രേണു സുധി. തന്നെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവരോട് നന്ദിയുള്ളത് ഒരു കാര്യത്തിൽ മാത്രമാണെന്നും മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ രേണു പറ‍ഞ്ഞു.

Renu Sudhi

കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽമീഡിയ വഴി അറിഞ്ഞ് കാണും. പക്ഷെ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. വ്ലോ​ഗ് എടുക്കാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞാൽ തെറ്റാകും. കുട്ടിയെ കാണാൻ വേണ്ടി വന്നപ്പോൾ അവൻ വ്ലോ​ഗ് എടുത്തു.

നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു. അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. അതാണ് ഞാൻ പറഞ്ഞത് എന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവരെ മനസിലായിയെന്ന്. എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തിൽ നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു.

ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസിലായി. പിന്നെ കിച്ചു ഉദ്ഘാടകനായി പോയതിനെ കുറിച്ച് ചോ​ദിച്ചപ്പോൾ ഞാൻ കൈകൂപ്പിയാണ് പ്രതികരിച്ചത്. എന്നോട് അവൻ എന്ത് ചെയ്തോ അത് ഞാൻ തിരിച്ച് ചെയ്തു. എനിക്ക് എന്താ അത് പറ്റില്ലേ?. സൂപ്പറാണ് നന്നായി വരട്ടേ എന്നല്ലേ ഞാൻ കൈകൂപ്പി പറഞ്ഞുള്ളു. കിച്ചു അഴുക്കാണെന്നോ മോശം പ്രവൃത്തികളാണ് ചെയ്യുന്നതെന്നോ പറഞ്ഞില്ലല്ലോ.

എന്നോട് ചെയ്യുന്നതേ എനിക്കും ചെയ്യാൻ പറ്റുകയുള്ളു. ഞങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. റാസൽഖൈമയിൽ വെച്ച് എന്നെ ഒരിക്കൽ ഫോൺ വിളിച്ചു. അന്ന് ഞാൻ കിച്ചുവിന് പൈസയും ഇട്ടുകൊടുത്തു. പിന്നീടാണ് മിണ്ടാതെയായതും മറ്റ് പ്രശ്നങ്ങൾ ഉണ്ടായതും. ആരും മാനിപ്പുലേറ്റ് ചെയ്തത് അല്ലെന്നാണല്ലോ കിച്ചു പറയുന്നത് രേണു പറഞ്ഞു.

Renu Sudhi

സുധിയുടെ ചരമ വാർഷികത്തിൽ ചടങ്ങുകൾ വെയ്ക്കാത്തതിന് പിന്നിലെ കാരണവും രേണു പങ്കുവെച്ചു. എല്ലാവരും വരണമെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ക്ഷണിച്ചതിന് ഞാൻ കേട്ടു. അതുകൊണ്ട് ഇത്തവണ ക്ഷണിക്കുന്നില്ല ഒരു പരിപാടിയും നടത്തുന്നുമില്ല. പ്രാർത്ഥിക്കേണ്ടവർ പ്രാർത്ഥിക്കുക. എവിടെയായിരുന്നാലും സുധി ചേട്ടന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കട്ടേയെന്നാണ് എന്റെ പ്രാർത്ഥന. നാട്ടിൽ ഉണ്ടാവുമോയെന്ന് അറിയില്ല.

എവിടെയായിരുന്നാലും ഞാൻ പ്രാർത്ഥിക്കും. മൂന്നാമത്തെ വർഷമായതുകൊണ്ടാണ് ചടങ്ങുകൾ വേണ്ടെന്ന് വെച്ചത്. അത്തരം ചടങ്ങുകൾ രണ്ട് വർഷം കൊണ്ട് കഴി‍ഞ്ഞു. പിന്നെ ഒരു ആ​ഗ്രഹമുള്ളത് ഇവിടെ അടുത്തൊരു അനാഥാലയമുണ്ട്. അവിടെ ഭക്ഷണം കൊടുക്കണം റിതപ്പനേയും അതിൽ പങ്കെടുപ്പിക്കണം എന്നാണ്. ഞാൻ നാട്ടിൽ ഇല്ലെങ്കിൽ വീട്ടുകാരെ പറഞ്ഞ് ഏൽപ്പിക്കും. പ്രാർത്ഥിക്കാനേ എനിക്ക് പറ്റു.

അല്ലാതെ ഇവരൊക്കെ പറയുന്നതുപോലെ സുധി ചേട്ടനെ കുഴിയിൽ നിന്നും എടുത്തുകൊണ്ട് വരാനൊന്നും കഴിയില്ല. ഞാൻ സുധി ചേട്ടന്റെ കുഴിയിൽ പോയി ചാടണമെന്നാണ് ചിലർ പറയുന്നത്. എനിക്ക് അതിന് പറ്റില്ല. കുഞ്ഞ് കൊച്ചുള്ളതാണ്. മക്കൾ ഉള്ളവർക്ക് സതി ചെയ്യാൻ പറ്റില്ലല്ലോ എന്നും രേണു ചോദിക്കുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X