ചത്തു പോകട്ടേയെന്ന് പ്രാർത്ഥന, ആദരാഞ്ജലി പോസ്റ്റുകൾ, ആ പിരിവ് നടത്തുന്നത് ഞാനല്ല; തട്ടിപ്പിനെ കുറിച്ച് രേണു!
തന്റെ അസുഖത്തിന്റെ പേരിൽ ചിലർ പണപിരിവ് നടത്തുന്നതായി അറിഞ്ഞുവെന്നും അതിൽ തനിക്ക് പങ്കില്ലെന്നും ആരോടും താൻ ചികിത്സയ്ക്ക് പണം പിരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രേണു സുധി. തന്റെ ആരാധകരിൽ ആരും തട്ടിപ്പിന് ഇരയാകാതെ ഇരിക്കാനാണ് രേണുവിന്റെ മുന്നറിയിപ്പ്. എല്ലാവർക്കും നമസ്കാരം... ഞാൻ രേണു സുധിയാണ്. നാളെ രാവിലെ ഒമ്പത് മണിയാകുമ്പോൾ എന്റെ കീമോ സ്റ്റാർട്ട് ചെയ്യും. എല്ലാവരും പ്രാർത്ഥിക്കണം.
ഞാൻ റിക്കവറായി വരാൻ പ്രാർത്ഥിക്കണം. എന്നെ ഓർത്തിട്ടല്ല എന്റെ റിതപ്പനെ ഓർത്ത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. അവൻ കുഞ്ഞാണ്. ഇപ്പോഴും ഞാൻ ചത്തുപോട്ടേയെന്ന് പറഞ്ഞ് കമന്റിടുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. അതിലും അധികം ആളുകൾ എന്നെ സ്നേഹിക്കുന്നുണ്ടല്ലോയെന്ന് ഓർത്ത് നന്ദി പറയുന്നു.

അസുഖം അറിഞ്ഞശേഷം ഒരുപാടുപേർ ആശ്വസിപ്പിക്കുന്നുണ്ട്. ഞാൻ ചോദിക്കാതെ തന്നെ സഹായങ്ങൾ അയക്കുന്നുണ്ട്. എന്റെ പേരിൽ എന്തോ ഒരു പിരിവ് ചിലർ നടത്തുന്നതായി ഞാൻ അറിഞ്ഞു. പക്ഷെ അതൊന്നും ഞാൻ അറിഞ്ഞിട്ടല്ല. എന്റെ സമ്മതത്തോടെയുമല്ല. എന്റെ അസുഖത്തിന് വേണ്ടി പിരിക്കണമെന്ന് ഞാൻ ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല.
എന്തെങ്കിലുമുണ്ടെങ്കിൽ എന്റെ മാനേജർ കരിഷ്മയെ കോൺടാക്ട് ചെയ്താൽ മതി അവൾ എന്ന അറിയിച്ചോളും. ആരോടും എനിക്ക് വേണ്ടി പിരിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എവിടെയെങ്കിലും പിരിക്കുന്നത് കണ്ടാൽ നിങ്ങൾ മനസിലാക്കണം അത് ഞാൻ അറിഞ്ഞുകൊണ്ട് അല്ലെന്ന്. ഒരിക്കലും ഞാൻ പിരിവ് ആവശ്യപ്പെടുന്ന വ്യക്തിയല്ല. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അവർ എന്നെ വന്ന് കാണുന്നതിൽ എനിക്ക് ഒരുപാട് സന്തോഷം.
എന്റെ അസുഖം ബ്രെസ്റ്റിൽ മാത്രമല്ല കക്ഷം, ഹാർട്ടിന്റെ മസിൽ എന്നീ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചികിത്സയ്ക്ക് നല്ല പൈസയാകും. അതിനാലാണ് സബ്സ്ക്രിബ്ഷനും യുട്യൂബ് ചാനലും മുന്നോട്ട് കൊണ്ടുപോകുന്നത്. സബ്സ്ക്രിബ്ഷൻ അതുപോലെ തന്നെ കിടപ്പുണ്ട്. ഞാൻ ഒന്നും ഇടുന്നില്ല. എല്ലാവർക്കും എന്റെ അവസ്ഥ അറിയാമല്ലോ.
ഞാൻ യുട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നതും അപ്ഡേഷനുകൾ തരുന്നതും എനിക്ക് പണം ആവശ്യമുള്ളതുകൊണ്ടാണ്. എനിക്ക് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. പൈസ ഉണ്ടെങ്കിലെ തുടർ ചികിത്സ സാധ്യമാകൂ. നല്ല പൈസയാകുമെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. എന്നാലും ചികിത്സയ്ക്ക് തികയുമോയെന്ന് അറിയില്ല. എന്റെ മാനേജർ കരിഷ്മയൊക്കെ കാണാൻ വന്നിരുന്നു.

എല്ലാവരുടേയും പേര് ഞാൻ പറയുന്നില്ല. ജീവിതത്തിലെ പ്രയാസ ഘട്ടത്തിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. സ്നേഹിക്കുന്നവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. കാണാൻ വരുന്നവരിൽ പലരും സന്തോഷത്തോടെ മരുന്ന് മേടിച്ചോളൂവെന്ന് പറഞ്ഞ് ചെറിയ സഹായം തരുന്നുണ്ട്. അതല്ലാതെ ആരോടും പിരിവ് നടത്താൻ ഞാൻ പറഞ്ഞിട്ടില്ല. വേറൊന്നും പറയാനില്ല. മുന്നോട്ട് പോകാൻ ധൈര്യം കിട്ടാൻ പ്രാർത്ഥിക്കുക. പിക് ലൈൻ ഇട്ടതിന്റെ വേദനയുണ്ട്.
മെഡിക്കൽ കോളേജിൽ ചിലവില്ലെന്ന് കരുതരുത്. നല്ല ചിലവുണ്ട്. മെഡിസിൻ, ട്യൂബ് തുടങ്ങി ഒരുപാട് കാര്യങ്ങൾ വേണം. പഴയപോലെ മിടുക്കി കുട്ടിയായി ഓടി നടക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അതുപോലെ എനിക്ക് വേണ്ടി പ്രാർത്ഥിച്ചില്ലെങ്കിലും ആദരാഞ്ജലി പോസ്റ്റുകൾ ഇടാതിരിക്കുക. എനിക്ക് ഒരു കുഞ്ഞ് മോനുണ്ട്. സ്നേഹിക്കുന്നവരുണ്ട്. അവർക്ക് അത് വിഷമമാകുമെന്നും രേണു പറഞ്ഞു.
ചികിത്സ ആരംഭിച്ചതുകൊണ്ട് പുതിയ വീഡിയോയിൽ അതിന്റെ അവശതയും ക്ഷീണവും രേണുവിൽ കാണാനുണ്ട്. ഉറപ്പായും സുഖം പ്രാപിക്കും. എപ്പോഴും പ്രാർത്ഥനകൾ കൂടെയുണ്ടാകും എന്നാണ് രേണുവിന് ലഭിച്ച പ്രതികരണങ്ങൾ.


Click it and Unblock the Notifications