'രാജ്യം യുദ്ധ ഭീതിയിൽ, അവർ രേണുവിനെ കാശ് കൊടുത്ത് ഇറക്കി, തിരികെ പോയത് ചാർട്ടേഡ് വിമാനത്തിൽ, അന്ന് നടന്നത്'
രേണു സുധിയുടെ ദുബായ് യാത്രകളെ കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചിട്ട് നാളുകൾ കുറച്ചായി. മലയാളികൾ നടത്തുന്ന ബാർ റെസ്റ്റോറന്റുകളുടെ പ്രമോഷനായി പോകുന്നുവെന്നാണ് ഇടയ്ക്കിടെയുള്ള ദുബായ് വിസിറ്റിനെ കുറിച്ച് ചോദിക്കുമ്പോൾ രേണു പറയാറുള്ളത്. ബിഗ് ബോസ് താരത്തിന്റെ ഇപ്പോഴത്തെ പ്രവൃത്തികളിൽ അസ്വാഭാവികതയുണ്ടെന്നും സ്വർണ കടത്ത് പോലുള്ളവയ്ക്ക് രേണു കാരിയറായി പ്രവർത്തിക്കുന്നുണ്ടോയെന്ന് താൻ സംശയിക്കുന്നതായും ആദ്യം തുറന്ന് പറഞ്ഞത് യുട്യൂബർ ഷെഫീന ബീവിയാണ്.
ഇപ്പോഴിതാ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്തും വിമാന സർവീസുകൾ നിർത്തിവെച്ച സാഹചര്യത്തിലും രേണു ദുബായിൽ വന്ന് പോയതിന് പിന്നിലെ കഥകൾ വെളിപ്പെടുത്തുകയാണ് രേണു പ്രമോഷൻ ചെയ്യുന്ന ബാർ റസ്റ്റോറന്റുകളുടെ ചരിത്രം അറിയാവുന്ന ഒരു സ്ത്രീ.

ഈ അഞ്ജാത സ്ത്രീയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ പുതിയ ഓഡിയോ ഷെഫീന തന്നെയാണ് സ്വന്തം യുട്യൂബ് ചാനൽ വഴി പുറത്ത് വിട്ടത്. ആ സ്ത്രീ ഷെഫീനയ്ക്ക് അയച്ച ഓഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്... അന്ന് ഇരുപത്തിയൊന്നാം തിയ്യതി മിസൈലും അലേർട്ടും എല്ലാമായി ദുബായ് ആകെ യുദ്ധ ഭീതിയിൽ നിൽക്കുമ്പോഴാണ് രേണുവിനെ കാശ് കൊടുത്ത് ചിലർ റാസൽഖൈമയിൽ കൊണ്ടുവന്നത്.
അത്രത്തോളം കാശ് രേണു വഴി സമ്പാദിക്കാം എന്ന് ഉറപ്പുള്ളതുകൊണ്ടാകുമല്ലോ അവർ അതിന് മുതിർന്നത്. നോമ്പിന്റെ സമയത്ത് ഡാൻസ് ബാർ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയില്ല. ദുബായ് ഗവൺമെന്റ് അനുവാദം നൽകിയിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് രേണു നാട്ടിൽ നിന്നും റാസൽഖൈമയിൽ വന്നത്. പന്ത്രണ്ട് ദിവസത്തേക്കാണ് രേണു വന്നത് തിരികെ പോകാൻ സമയം ആയപ്പോൾ ഫ്ലൈറ്റെല്ലാം കാൻസൽ.
എന്നിട്ടും ലക്ഷങ്ങൾ മുടക്കി രേണു ചാർട്ടഡ് ഫ്ലൈറ്റിൽ നാട്ടിലേക്ക് തിരികെ പോയി. അപ്പോൾ തന്നെ ഊഹിക്കാമല്ലോ രേണുവിനുള്ള പിടിപാട്. നാട്ടിൽ പോകാൻ രണ്ട് മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തയാളാണ് ഞാൻ. പക്ഷെ ഫ്ലൈറ്റെല്ലാം കാൻസലായതിനാൽ സാധിച്ചില്ല. പക്ഷെ രേണു മാത്രം തിരികെ പോയി. ദുബായ് മിനിസ്റ്ററിയിൽ വരെ പിടിയുള്ളതുകൊണ്ടാകും രേണുവിനെ കൊണ്ടുവന്നവർക്ക് അത് സാധിച്ചത്.
നാട്ടിലെത്തിയതിന്റെ പിറ്റേദിവസം ഷോർട്ട് ഫിലിം ഷൂട്ടിനായി രേണു താമരശ്ശേരിയിൽ പോയി. അവിടെ മുഴുവൻ സ്വർണകടത്തിന്റെ ആളുകളാണ്. ബഹ്റൈനിലേക്കും രേണു വന്നിരുന്നു. പതിനഞ്ച് ദിവസം രേണുവിനെ അവർ ഒരു ഫ്ലാറ്റിലാണ് താമസിപ്പിച്ചത്. ഇരുപത്തിയൊന്ന് മുതൽ രണ്ടാം തിയ്യതി വരെ എന്ന കരാറിലാണ് രേണു റാസൽഖൈമയിൽ വന്നത്. പക്ഷെ പല കസ്റ്റമേഴ്സും വന്നില്ല.

അതിനാൽ തന്നെ പൈസയുടെ പേരിൽ അടക്കം വലിയ വഴക്കുകൾ നടന്നു. രണ്ടാം തിയ്യതി നാട്ടിലേക്ക് തിരികെ പോകാൻ കഴിയില്ലെന്ന് അറിഞ്ഞപ്പോൾ മാനസീകരോഗികൾ പെരുമാറുന്നത് പോലെയായിരുന്നു രേണുവിന്റെ പ്രവൃത്തികൾ. പാപ്പിലോൺ, ചെമ്പരത്തി എന്നിവയുടെ ഉടമകളെ എപ്പോഴെങ്കിലും വെളിച്ചത്തോ വീഡിയോയിലോ കണ്ടിട്ടുണ്ടോ?. കാണാൻ കഴിയില്ല. അവർ വെളിച്ചത്ത് വരാറില്ല. അവിടെ നിരവധി സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. അവരും പുറത്ത് വരാറില്ല.
രേണുവിന്റെ വീഡിയോകൾ മാത്രമാണ് പുറത്ത് വരുന്നത്. ഡ്രഗ്സ് ബിസിനസാണ് കൂടുതൽ. പാവപ്പെട്ട പെൺകുട്ടികളെ നാട്ടിൽ നിന്നും ഇവിടെ കൊണ്ടുവന്ന് ഡ്രഗ്സ് കൊടുത്ത് അടിമകളാക്കും. അതിനുശേഷം അവർ എന്തും ചെയ്യാൻ തയ്യാറാകുന്ന അവസ്ഥയിലാകും. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെല്ലാം ഇപ്പോൾ ജാഗരൂകരാണ്. അവർ ചേച്ചിയെ ക്ലോസായി വാച്ച് ചെയ്യുന്നുണ്ട്. അതിനാൽ ശ്രദ്ധിക്കണം.
വിചാരിക്കുന്നത് പോലെ നിസാരമല്ല. ദുബായിൽ ബാറിന്റെയും സ്പായുടേയും പ്രമോഷനൊന്നും അനുവദിക്കില്ല. ഇതെല്ലാം നിയമവിരുദ്ധമാണ്. ഗോൾഡ് കാരിയേഴ്സാണ് കൂടുതൽ. രേണുവും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. മാത്രമല്ല രേണുവിന് ഒരു കാമുകനുണ്ട്. അയാളെ കാണാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് പോയത്. എല്ലാം വൈകാതെ പുറത്ത് വരുമെന്നും ഓഡിയോയിലൂടെ സ്ത്രീ പറയുന്നു. ഞാൻ ഭയന്ന് ജീവിക്കുകയല്ല.
ഇത്തരത്തിലുള്ള ആളുകളെ എക്സ്പോസ് ചെയ്യുക എന്നത് കാലാകാലങ്ങളായി ചെയ്യുന്നതാണ്. അതിന്റെ പേരിൽ എനിക്ക് വരുന്ന ഭീഷണികൾ, വെല്ലുവിളികൾ ഞാൻ സഹിക്കും. പലരുടേയും കള്ളത്തരങ്ങൾ പുറത്ത് കൊണ്ടുവരിക എന്നത് എന്റെ ദൗത്യമാണ്. ഞാൻ അത് ചെയ്തിട്ടുമുണ്ട്. ആരെയും പേടിച്ച് ഞാൻ മൂലയ്ക്ക് കയറി ഇരിക്കാറില്ല എന്ന് ഓഡിയോ പുറത്ത് വിട്ട് സംസാരിക്കവെ ഷെഫീനയും പറഞ്ഞു.


Click it and Unblock the Notifications


