ആറ് കീമോയും സർജറിയും, മരുന്നിന് വേണ്ടത് ലക്ഷങ്ങൾ, റിതപ്പൻ പൊട്ടിക്കരഞ്ഞു, കണ്ടീഷൻ അൽപം മോശമാണ്!
ആദ്യ കീമോ കഴിഞ്ഞ് വിശ്രമത്തിലാണ് രേണു സുധി. ഒരിക്കലും ഇങ്ങനൊരു ഘട്ടം തന്റെ ജീവിതത്തിൽ വരുമെന്ന് രേണു കരുതിയിരുന്നില്ല. അതിനാൽ തന്നെ മകന് വേണ്ടി ഇല്ലാത്ത ധൈര്യം സംഭരിച്ചാണ് രേണു ചികിത്സയ്ക്ക് വിധേയയായത്. ഇപ്പോഴിതാ അസുഖവുമായി ബന്ധപ്പെട്ടും ചികിത്സയുമായി ബന്ധപ്പെട്ടുമുള്ള അപ്ഡേഷനുകൾ പുതിയ വ്ലോഗിലൂടെ രേണുവും സഹോദരിയും പങ്കുവെച്ചു. എന്റെ ആദ്യത്തെ കീമോ ചെയ്യാൻ പോവുകയാണ്.
എന്നോട് പുറത്ത് നിൽക്കാൻ പറഞ്ഞിട്ട് എന്റെ ചേച്ചിയോടും ചേട്ടനോടുമാണ് ഡോക്ടർ സംസാരിച്ചത്. കോൺഫിഡൻഷലായ ഒരുപാട് കാര്യങ്ങൾ അവരോട് ഡോക്ടർ പറഞ്ഞു. അതൊന്നും ഇപ്പോഴും എനിക്ക് അറിയില്ല. അവർ എന്നോട് പറഞ്ഞിട്ടില്ല. എന്നെ മുറിക്കുള്ളിൽ ഇരുത്തിയിട്ടാണ് പപ്പയോടും അമ്മയോടും അവർ കാര്യങ്ങൾ പറഞ്ഞത്. എല്ലാവരും പ്രാർത്ഥിക്കണം.

കുറച്ച് സീരിയസ് കാര്യങ്ങൾ തന്നെയാണ്. അറിഞ്ഞത് വെച്ച് എന്റെ അവസ്ഥ അൽപം സീരിയസാണ് മോശമാണ്. കാൻസറിനെ ഭയന്നിരിക്കുന്നവർക്ക് മാതൃകയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ശരീരത്തിൽ മുഴ വന്നാൽ വെച്ചോണ്ടിരിക്കരുത്. എല്ലാത്തിനും ചികിത്സയുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ മരുന്നാണ് വാങ്ങിയിരിക്കുന്നത്. അതാണ് ഇന്ന് ഇൻഞ്ചക്ട് ചെയ്യാൻ പോകുന്നത്. പിന്നെ കീമോയുമുണ്ട്. ആന്റി ബോഡി ഇഞ്ചക്ട് ചെയ്യും.
മനകരുത്തുണ്ടെങ്കിൽ കാൻസറിനെ ജയിക്കാം. കീമോ ചെയ്തിട്ട് തിരിച്ച് വരുമ്പോൾ എങ്ങനെയാകുമെന്ന് അറിയില്ല. എല്ലാവരുടേയും പ്രാർത്ഥന വേണം. ഒരുപാട് പേർ എനിക്ക് വേണ്ടി വഴിപാട് കഴിപ്പിച്ചു എന്നൊക്കെ അറിയാൻ കഴിഞ്ഞു. റിതപ്പനെ ഓർത്ത് നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.
ഞാൻ അഹങ്കാരിയായിരിക്കാം അത്തരത്തിലുള്ള കമന്റുകളും കണ്ട് കാണും. അതൊന്നും വിലയ്ക്ക് എടുക്കാതെ എന്റെ റിതപ്പനെ ഓർത്ത് പ്രാർത്ഥിക്കണം. എനിക്ക് അസുഖമാണെന്ന് അറിഞ്ഞശേഷം അവൻ നല്ല വിഷമത്തിലാണ്. പൊട്ടിക്കരയാറുണ്ട്. പക്ഷെ എനിക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ. ഒരുപാട് പണം വേണം എന്റെ ചികിത്സയ്ക്കും മരുന്നിനുമായി. അതൊന്നും ഞാൻ കരുതിയിട്ടില്ല. കുറേ പ്രോഗ്രാമുകൾ മുടങ്ങിപ്പോയി. അതുപോലെ എന്റെ ചേച്ചി ജോലി രാജിവെച്ചു.
എന്നെ നോക്കാൻ വേണ്ടിയാണ് രാജിവെച്ചത്. അതാണ് എനിക്ക് വലിയ വിഷമമായത്. രക്ത ബന്ധത്തിലുള്ള ആരെങ്കിലും തന്നെ രോഗിയെ നോക്കണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്റെ ചേച്ചിയോടും ചേട്ടനോടും ഡോക്ടർ എന്താണ് പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇന്നലെ കീമോ തുടങ്ങേണ്ടതായിരുന്നു.

പക്ഷെ പുറത്ത് നിന്ന് ഒരു മരുന്ന് വരാനുള്ളതുകൊണ്ടും ബ്രെസ്റ്റിന് ക്ലിപ്പ് ഇടാനുള്ളതുകൊണ്ടും കീമോ ചെയ്യാൻ കഴിഞ്ഞില്ല. ഇങ്ങനെ ഇരിക്കുന്നെന്നേയുള്ളു. കണ്ടീഷൻ മോശമാണ്. ഗവ. മെഡിക്കൽ കോളേജാണ് ഇനി ഞാൻ എന്റെ തറവാടായി കാണുന്നത്. എത്ര വർഷം പോകുമെന്ന് അറിയില്ല. എത്ര വർഷം പോയാലും എന്റെ റിതപ്പന് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. അവന്റെ അമ്മ തിരിച്ച് വരാൻ പ്രാർത്ഥിക്കണം. പറ്റുന്ന രീതിയിൽ അപ്ഡേഷൻസ് തരാം.
എല്ലാം ദൈവത്തിന്റെ കയ്യിലാണ് എന്നും രേണു പറഞ്ഞു. മൂന്ന് ആഴ്ച കൂടുമ്പോൾ ഒരു കീമോവെച്ച് ആകെ ആറ് കീമോയാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ആറ് കീമോയ്ക്കുശേഷം സർജറിയാണ്. എല്ലാവരുടേയും പ്രാർത്ഥന വേണം. ആ പ്രാർത്ഥനയാണ് മുന്നോട്ട് അവളെ കൊണ്ടുപോകുന്നതെന്ന് രേണുവിന്റെ സഹോദരിയും പറഞ്ഞു.
ശരീരത്തിൽ വന്നൊരു മുഴ കൃത്യസമയത്ത് രേണു ചികിത്സിക്കാതിരുന്നതിനാലാണ് അത് കാൻസറായി മാറിയത്. തേർഡ് സ്റ്റേജ് കഴിഞ്ഞു. അതിനാൽ തന്നെ നൂതനമായ ചികിത്സകളാണ് രേണുവിന് നൽകുന്നത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു രേണു. ആറ് വയസുകാരനായ ഒരു മകനുണ്ട്.


Click it and Unblock the Notifications


