പ്രായം പ്രശ്‌നമല്ല! 21 കാരനാണെങ്കിലും ഇഷ്ടമാണെങ്കില്‍ ഒന്നിക്കും! വിവാഹത്തെക്കുറിച്ച് രേണു സുധി പറഞ്ഞത്?
രേണു സുധിയുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാവാറുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് രേണു. വിശേഷങ്ങള്‍ ചോദിച്ചെത്തുന്നവരെ നിരാശപ്പെടുത്താറില്ല അവര്‍. അനാവശ്യമായി വിവാദങ്ങളൊന്നും ഉണ്ടാക്കാറില്ല. ഒന്നും പറഞ്ഞില്ലെങ്കിലും വിവാദമായി മാറുന്ന സാഹചര്യമാണ്. അടുത്തിടെയായിരുന്നു സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത്. വെരിഫിക്കേഷനായി പേര് മാറ്റിയപ്പോള്‍ മുതല്‍ വിമര്‍ശനങ്ങളായിരുന്നു. പേരിലെ സുധി നിലവില്‍ ഒഴിവാക്കിയിട്ടില്ല. വിവാഹം കഴിഞ്ഞാല്‍ അത് മാറ്റും എന്ന് രേണു വ്യക്തമാക്കിയിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ ഇപ്പോള്‍ മൂവായിരത്തി അഞ്ഞൂറിന് മേലെയായി. അതുകൊണ്ട് തന്നെ സാമ്പത്തികമായി നല്ല അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അന്‍പത് ലക്ഷമൊക്കെ കിട്ടിത്തുടങ്ങിയോ എന്ന് ചോദിച്ചപ്പോള്‍ അതൊന്നും ആയില്ല, ആയാലും പറയത്തില്ലെന്നായിരുന്നു രേണുവിന്റെ മറുപടി.
വീഡിയോ ഒക്കെ സബ്‌സ്‌ക്രിപ്ഷനൊക്കെയാണെങ്കിലും എല്ലാവര്‍ക്കും കാണാന്‍ പറ്റുന്നുണ്ടല്ലോ. എങ്ങനെയാണെന്നറിയില്ല. ഓരോന്ന് ലീക്കാവുന്നുണ്ടല്ലോ എന്നും രേണു ചോദ്യം ചോദിച്ചവരോട് പറയുന്നുണ്ടായിരുന്നു. കാറിന്റെ മൈലേജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സൂപ്പര്‍ മൈലേജ്. പക്ഷേ, മൈലേജ് എന്താണെന്ന് എന്നോട് ചോദിക്കരുതെന്നായിരുന്നു മറുപടി. കിച്ചുവിന്റെ കാറില്‍ കയറിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടല്ലോ എന്നായിരുന്നു റിപ്ലേ. മൈലേജൊക്കെ അവനല്ലേ അറിയുള്ളൂ. ഞാന്‍ എങ്ങനെ അറിയാനാണെന്നുമായിരുന്നു പറഞ്ഞത്. കിച്ചുവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേരത്തെ കൃത്യമായ മറുപടി നല്‍കാറുണ്ടായിരുന്നു രേണു. സുധിയുടെ ജീവിതത്തിലേക്ക് രേണു വന്നതും, രേണുവിന്റെ വീട്ടിലെ ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള കിച്ചുവിന്റെ തുറന്നുപറച്ചില്‍ നേരത്തെ വൈറലായിരുന്നു.

അവിടെയാരും തന്നോട് സംസാരിക്കാറില്ലായിരുന്നു. ഒരു റൂമില്‍ അടച്ച് പൂട്ടിയത് പോലെയായിരുന്നു. അച്ഛന്‍ വന്നാല്‍ ഫുഡ് എടുത്ത് തരും. അല്ലാതെ പുറത്തേക്കൊന്നും പോവാറില്ലായിരുന്നു. ആ ടൈമിലാണ് ലഹരിയൊക്കെ ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് അത് തെറ്റാണെന്ന് മനസിലാക്കിയതോടെയാണ് നിര്‍ത്തിയത്. നിലവില്‍ സുധിയുടെ വീട്ടിലാണ് കിച്ചു. ഇടയ്ക്ക് റിതപ്പനെ കാണാനായി എത്താറുണ്ട്. കിച്ചുവിനെ മൂത്ത മകനായാണ് കാണുന്നത്. സുധിച്ചേട്ടന്റെ മക്കള്‍ എന്റെയും മക്കളാണ്. അങ്ങനെ തള്ളിക്കളയാനൊന്നും പറ്റില്ലല്ലോ എന്നും രേണു വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള പ്രതികരണമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥി അഭിയുടെ ഭാര്യയുടെ വളകാപ്പിനെത്തിയപ്പോഴായിരുന്നു രേണു പ്രതികരിച്ചത്. പയ്യന് 21 വയസാണെങ്കിലും, എനിക്കും ആ പയ്യനും ഇഷ്ടമാണെങ്കില്‍ കല്യാണം കഴിച്ചിരിക്കും. 21 ആണ് ഇപ്പോള്‍ വിവാഹ പ്രായം എന്ന് പറഞ്ഞപ്പോള്‍ അതെ, എനിക്ക് 34, പയ്യന് 21. എനിക്കിഷ്ടമാണോ, അവനിഷ്ടമാണോ എന്നതാണ് പ്രധാന കാര്യം എന്നും രേണു പറഞ്ഞിരുന്നു. അതിന്റെ തെളിവാണല്ലോ ഹനാന്‍ പറഞ്ഞത്, സുധി മരിച്ചപ്പോള്‍ തൊട്ട് കേള്‍ക്കുന്നതാണ് 34, ഇപ്പോഴും അത് തന്നെ, തുടങ്ങി രേണുവിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെയുള്ളത്.


Click it and Unblock the Notifications