കസ്റ്റംസ് മൂന്ന് മണിക്കൂർ പിടിച്ചുവെച്ചു, ശരീരവും ബാ​ഗും ഇഴകീറി പരിശോധന, ​ഗതികെട്ട് അസുഖ വിവരം വെളിപ്പെടുത്തി!

ചിലർ തെറ്റായ ഇൻഫോർമേഷൻ നൽകിയതിന്റെ പേരിൽ അസുഖ ബാധിതയായ തന്നെ കസ്റ്റംസ് എയർപോട്ടിൽ മൂന്ന് മണിക്കൂർ പിടിച്ചുവെച്ചുവെന്ന് രേണു സുധി. ശരീരവും ബാ​ഗും ഇഴകീറി പരിശോധന നട​ത്തിയെങ്കിലും തന്നിൽ നിന്നും അവർക്കൊന്നും കിട്ടിയില്ലെന്നും മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ രേണു സുധി പറഞ്ഞു. നിരന്തരം രേണു വി​ദേശ യാത്രകൾ നടത്തുന്നത് കള്ളകടത്തിന് വേണ്ടിയാണെന്ന തരത്തിൽ പ്രചരിച്ചിരുന്നു.

അതിന്റെ പരിണിത ഫലമാണ് ഇപ്രാവശ്യം വിദേശ യാത്ര കഴിഞ്ഞ് തിരികെ വന്നപ്പോൾ രേണു അനുഭവിച്ചത്. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... രോ​ഗം സ്ഥിരീകരിച്ചതുകൊണ്ട് തുടർ ചികിത്സയ്ക്കുവേണ്ടിയാണ് റാസൽഖൈമയിൽ നിന്നും ഞാൻ പെട്ടന്ന് തിരിച്ച് വന്നത്.

Renu Sudhi

എയർപോട്ടിൽ വന്നിറങ്ങിയതും കസ്റ്റംസ് എന്റെ പാസ്പോർട്ടും പെട്ടിയുമെല്ലാം മേടിച്ചു. ആദ്യമായാണ് അങ്ങനൊരു സംഭവം. എന്തോ ഇൻഫോർമേഷൻ കിട്ടിയതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്. ഇതുവരെ ഞാൻ തട്ടിപ്പും വെട്ടിപ്പും നടത്തിയിട്ടില്ല. ഒരുപാട് വിദേശ യാത്രകൾ ഇതിനോടകം ഞാൻ നടത്തി കഴിഞ്ഞു.

പക്ഷെ ഈ നിമിഷം വരെ ഒരു സോഡാ കുപ്പിയുടെ അടപ്പ് പോലും കള്ളത്തരത്തിൽ ഞാൻ കൊണ്ടുവന്നിട്ടില്ല. എനിക്ക് അസുഖമാണെന്നോ ക്ഷീണിച്ച അവസ്ഥയിലാണെന്നോ കസ്റ്റംസിന് അറിയില്ലല്ലോ. അവരുടെ ജോലി അവർ ചെയ്തു. ഞാൻ കുറ്റപ്പെടുത്തുന്നില്ല. ബോഡി ഫുൾ ചെക്ക് ചെയ്തു. ഒന്നും കിട്ടിയില്ല. ശേഷം ബാ​ഗ് പരിശോധിച്ചു. ഒരുപാട് ഉദ്യോ​ഗസ്ഥരുണ്ടായിരുന്നു. അരിച്ചുപെറുക്കിയായിരുന്നു പരിശോധന. അവസാനം അവർ എക്സറേ എടുക്കണമെന്ന് പറ‍ഞ്ഞു.

അപ്പോഴാണ് അസുഖ വിവരം ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. ആഹാരം കഴിച്ചിട്ടില്ലാതിരുന്നതുകൊണ്ട് എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ലായിരുന്നു. വെളുപ്പിനെയായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട പരിശോധന ആയിരുന്നു. ആശുപത്രിയിൽ പോകാൻ വേണ്ടി വന്ന വരവായിരുന്നു. ഞങ്ങളുടെ ജോലി ഞങ്ങൾ ചെയ്തു. നിങ്ങളുടെ കയ്യിൽ നിന്നും ഒന്നും കിട്ടിയില്ല. പൊക്കോളൂവെന്ന് അവർ പറഞ്ഞു. കാൻസറാണെന്ന് ഉദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തേണ്ട അവസ്ഥയായ‌തുകൊണ്ടാണ് പറഞ്ഞത്.

അവർ എന്റെ അവസ്ഥ കണ്ട് വെള്ളമൊക്കെ തന്നു. ഞാൻ ഒരു കള്ളത്തരവും ചെയ്തിട്ടില്ല ചെയ്യുകയുമില്ല. മറ്റൊരാളുടെ സാധനം എടുക്കാൻ എനിക്ക് പേടിയാണ്. അങ്ങനെയുള്ള ഞാൻ കള്ളത്തരം ചെയ്യില്ല. ഇന്നേവരെ ചെയ്തിട്ടില്ല. ഞാൻ പോയതും തിരിച്ച് വന്നതും ഇത്തവണ ഓൺലൈൻ മീഡിയോ അറിഞ്ഞില്ല.

Renu Sudhi

എന്നെ വേട്ടയാടുന്നവരുടെ വിചാരം ഞാൻ എന്തോ കള്ളത്തരത്തിന് പോയി എന്നാണ്. രണ്ട് ചെറിയ പ്രമോഷനുകൾക്ക് വേണ്ടിയായിരുന്നു ഇത്തവണ ബ​​ഹ്റൈനിൽ പോയത്. അത് ചെയ്ത് വൈകാതെ ഞാൻ തിരിച്ച് വന്നു. എല്ലാ തവണയും ഉദ്ഘാടനത്തിന് വേണ്ടിയാണ് പോകുന്നത്. ഇത്തവണ ഉദ്ഘാടനം ആയിരുന്നില്ല. അതാണ് മീഡിയയെ അറിയിക്കാതെ ഇരുന്നത്. കള്ളക്കടത്ത് നടത്തുന്നുവെന്നാണ് എന്നെ കുറിച്ച് പ്രചരിച്ചത്.

അതുകൊണ്ട് കൂടിയാണ് ഇത്തവണ വന്നതും പോയതും മീഡിയയെ അറിയിക്കാതെ ഇരുന്നത്. ഒന്നാമത് ശാരീരികമായും മാനസീകമായും തകർന്നിരിക്കുകയാണ്. എന്ത് അവസ്ഥ വന്നാലും കള്ളത്തരത്തിലൂടെ ഒന്നും നേടാൻ എനിക്ക് താൽപര്യമില്ലെന്നും രേണു സുധി പറഞ്ഞു. കാൻസർ തേർഡ് സ്റ്റേജിലാണ് രേണു. കീമോ അടക്കമുള്ള ചെയ്ത് തുടങ്ങി.

പതിനഞ്ചാം വയസിൽ ശരീരത്തിൽ വന്ന മുഴയാണ് വർഷങ്ങൾക്കിപ്പുറം കാൻസറായി മാറിയത്. രോ​ഗം വന്നശേഷവും അഭിനയവും പ്രമോഷനും ഉദ്ഘാടനവും റീലുകളും എല്ലാമായി രേണു സജീവമായിരുന്നു. ആറ് വയസുകാരനായ ഒരു മകൻ രേണുവിനുണ്ട്. തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താൻ യുട്യൂബിൽ സജീവമാകാൻ ഒരുങ്ങുകയാണ് രേണു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X