കീമോയ്ക്കുശേഷം ശരീരമാകെ ചൂട്, സായ് ചെയ്തത് വലിയ ഉപകാരം, വല്ലാത്തൊരു അവസ്ഥയിലാണ്, എഴുന്നേൽക്കാൻ വയ്യ!
രേണു സുധി കാൻസർ രോഗം നീക്കം ചെയ്യാനുള്ള ചികിത്സ ആരംഭിച്ചത് അടുത്തിടെയാണ്. രോഗാവസ്ഥ സ്റ്റേജ് മൂന്ന് കഴിഞ്ഞ് നിൽക്കുന്നതുകൊണ്ട് തന്നെ രേണുവും വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ആറ് കീമോയും ഒരു സർജറിയും ചെയ്യേണ്ടതുണ്ട്. അതിൽ ഒരു രണ്ട് ദിവസം മുമ്പായിരുന്നു. നല്ലൊരു തുക കാൻസർ ചികിത്സയ്ക്ക് ആവശ്യമാണ്. കഴിഞ്ഞ ദിവസം മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ രേണുവിനെ സന്ദർശിച്ച് നല്ലൊരു തുക ചികിത്സയ്ക്കായി നൽകിയിരുന്നു.
അതിൽ നിന്നും കുറച്ച് പൈസയെടുത്ത് രേണു ചൂട് മാറാനായി റൂമിൽ ഒരു എസിയും ഫിറ്റ് ചെയ്തു. സായ് തനിക്ക് ചെയ്ത് തന്നത് വലിയൊരു ഉപകാരമാണെന്നാണ് മെയിൻ സ്ട്രീം വണ്ണിനോട് സംസാരിക്കവെ രേണു പറഞ്ഞത്. കീമോ എടുത്തു ആന്റി ബോഡി കുത്തിവെച്ചു.

അതിന്റെ ഒരു തളർച്ചയുണ്ട്. ക്ഷീണം കാരണം കിടക്കുകയാണ്. ശരീരം മുഴുവൻ ചൂട് അനുഭവപ്പെടുകയാണ്. സായ് കൃഷ്ണ വന്നതിൽ ഒരുപാട് സന്തോഷം. എന്നെ സാമ്പത്തികമായും സഹായിച്ചു. നല്ലൊരു തുക എനിക്ക് തന്നു. സായിയും ഭാര്യയും സിജോയും ഭാര്യയും കൂടിയാണ് വന്നത്. എനിക്ക് എഴുന്നേൽക്കാൻ പോലും വയ്യാതെ കിടക്കുകയായിരുന്നു. എനിക്ക് ചൂടാണെന്ന് മനസിലായതുകൊണ്ട് എസി വാങ്ങാനുള്ള പണവും തന്നു.
ചേച്ചിയും ചേട്ടനും പോയി എസി വാങ്ങി റൂമിൽ ഫിറ്റ് ചെയ്തു. ചൂടിന് ആശ്വാസമാണ്. സായ് വലിയൊരു ഉപകാരമാണ് എനിക്ക് ചെയ്തത്. വലിയൊരു തുകയാണ് എനിക്ക് തന്നത്. എത്രയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. ഒരിക്കലും ഞാൻ ആവശ്യപ്പെട്ടിട്ട് തന്നതല്ല. വേണ്ടപ്പെട്ടവരും സ്നേഹിക്കുന്നവരുമെല്ലാം എന്നെ സഹായിക്കുന്നുണ്ട്.
ശാരീരികമായി വല്ലാത്തൊരു അവസ്ഥയിലാണ്. എഴുന്നേൽക്കാൻ വയ്യ. നടുവൊക്കെ പൊട്ടുന്നതുപോലെയാണ് എന്നുമാണ് രേണു പറഞ്ഞത്. സഹോദരി ജോലി പോലും രാജിവെച്ച് രേണുവിനെ ശുശ്രൂഷിക്കുകയാണിപ്പോൾ. രേണു സബ്സ്ക്രിപ്ഷൻ തുടങ്ങിയതുമായി ബന്ധപ്പെട്ട് വന്ന വിമർശനങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ സായ് കൃഷ്ണ സംസാരിച്ചിരുന്നു. ഓരോരുത്തർക്കും പൈസയുണ്ടാക്കാൻ ഒരോ നാക്കാണ്.
അങ്ങനെയാണ് ഞാൻ വിചാരിക്കാറുള്ളത്. പണമുണ്ടാക്കുക എന്നത് ഒരു തരത്തിലുള്ള നാക്കാണ്. അത് എല്ലാ മനുഷ്യർക്കും ഒരുപോലെയാകണമെന്നില്ല. ചിലർ പഠിച്ച് ആ പഠിച്ചത് തന്നെ ജോലിയാക്കി മാറ്റും. എന്റെ ലൈഫ് നോക്കുകയാണെങ്കിൽ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ജോലിയാണ് ഞാൻ ചെയ്യുന്നത്. പക്ഷെ ഞാൻ പൈസയുണ്ടാക്കാൻ പഠിച്ചു. അത് കിട്ടാത്തവരുണ്ടാകും. അവർ ചിലപ്പോൾ നിരാശരാകും. അങ്ങനെ നടക്കുന്ന സമയത്ത് അവർക്ക് എവിടെയെങ്കിലും ഒരു ഇൻകം സോഷ്സ് തുറന്ന് കിട്ടും.

അപ്പോൾ അവർ അതിൽ പിടിക്കും. കാരണം അവർക്ക് ഭാവിയും ഇപ്പോഴത്തെ അവസ്ഥയുമൊക്കെ നോക്കണം. അതുപോലെ സബ്സ്ക്രിപ്ഷൻ... സബ്സ്ക്രിപ്ഷൻ എന്നത്‍ കാണാൻ താൽപര്യമുള്ളവർ മാത്രം കാണാൻ വേണ്ടിയുള്ളതാണ്. ഇപ്പോൾ നടക്കുന്നത് ഇതെല്ലാം കാണുകയും ചെയ്യും എന്നിട്ട് കുറ്റവും പറയും ലീക്കാക്കുകയും ചെയ്യും എന്നതാണ്. ആവശ്യക്കാരൻ കാശ് കൊടുത്ത് കണ്ടോളൂ എന്നതാണ് സബ്സ്ക്രിപ്ഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ. പബ്ലിക്ക് ന്യൂയിസൻസ് ഉണ്ടാക്കുന്നില്ലല്ലോ. അവർ പ്രൈവറ്റായിട്ടാണല്ലോ എല്ലാം ചെയ്യുന്നത്.
ഇൻസ്റ്റഗ്രാമിന്റെ പോളിസി അനുസരിച്ച് സബ്സ്ക്രിപ്ഷനിൽ ന്യൂഡിറ്റി ഇട്ടാൽ പോലും എടുത്ത് കളയും എന്നതാണ്. ക്ലീവേജോ നേവലോ കണ്ടാൽ മതിയോ?. അതോടെ തീരുമോ എല്ലാം..? ആളുകളുടെ ചിന്താഗതിയെ കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. എന്തോ അപരാധം ചെയ്തുവെന്ന രീതിയിലാണ് സബ്സ്ക്രിപ്ഷനെ നോക്കുന്നത്. അങ്ങനെയാണെങ്കിൽ പുണ്യ പുരാതന പുസ്തകങ്ങളിൽ എന്താണ് ഉള്ളത് എന്നൊന്ന് നോക്കുന്നത് നല്ലതായിരിക്കും.
ദേവദാസിമാർ എന്നതും ഈ സെറ്റപ്പ് തന്നെയാണല്ലോ. ഇവിടെയുള്ളവരുടെ ചിന്താഗതി മാറാൻ വളരെ ബുദ്ധിമുട്ടാണ്. കുറേ തലമുറകൾ മാറി വരണം. ആണുങ്ങളും സബ്സ്ക്രിപ്ഷൻ തുടങ്ങിയിട്ടുണ്ട്. അഭിഷേക് ശ്രീകുമാറിന് സബ്സ്ക്രിപ്ഷനുണ്ട്. അവനെ ആരും പുരുഷ വേശിയെന്ന് വിളിച്ച് ഞാൻ കണ്ടിട്ടില്ല. ആണുങ്ങളോട് ആരും പോക്ക് കേസെന്ന് പറയുന്നില്ലല്ലോ എന്നുമാണ് സായ് കൃഷ്ണ പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications


