വീട്ടില്‍ കയറ്റാതിരിക്കില്ല! മക്കളെ തള്ളിക്കളയില്ല! കിച്ചുവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രേണുവിന്റെ മറുപടി
കൊല്ലം സുധിയുടെ മൂത്ത മകനായ കിച്ചു നടത്തിയ തുറന്നുപറച്ചിലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. അച്ഛന്റെ വിവാഹത്തെക്കുറിച്ചും, രേണുവിന്റെ വീട്ടിലെ ജീവിതത്തെക്കുറിച്ചും, ഇപ്പോഴത്തെ ലൈഫിനെക്കുറിച്ചുമൊക്കെയായിരുന്നു കിച്ചു സംസാരിച്ചത്. ജീവിതത്തിലെ ഒറ്റപ്പെടലുകളില്‍ നിന്നും രക്ഷ നേടാനായി ഇടയില്‍ ലഹരിയുടെ വഴിയെ വരെ സഞ്ചരിച്ചിരുന്നു. അത് ശാശ്വതമല്ലെന്ന് മനസിലാക്കി സ്വയം തിരിച്ച് വന്നതിനെക്കുറിച്ചും കിച്ചു വിശദമായി സംസാരിച്ചിരുന്നു.
തുടക്ക കാലത്ത് രേണുവുമായി നല്ല അടുപ്പമുണ്ടായിരുന്നു. കൊല്ലത്തെ വീട്ടില്‍ നിന്നും കോട്ടയത്തേക്ക് പോയത് മുതല്‍ അത്ര നല്ല അനുഭവങ്ങളിലൂടെയല്ല കടന്നുപോയത്. ആ വീട്ടിലുള്ളവരുടെ ചെലവുകള്‍ മുഴുവനും നോക്കിയിരുന്നത് അച്ഛനായിരുന്നു. ഒരു മുറിയില്‍, കംപ്യൂട്ടറുമായി കഴിഞ്ഞിരുന്ന തന്നോട് ആകെ സംസാരിക്കുന്നത് അച്ഛന്‍ മാത്രമാണെന്നായിരുന്നു കിച്ചു പറഞ്ഞത്. റിയാക്ഷന്‍ വീഡിയോ ചെയ്യുന്നവരെല്ലാം ഈ വിഷയം ഏറ്റെടുത്തിരുന്നു.

ഉദ്ഘാടനങ്ങളൊക്കെയായി വിദേശത്തായിരുന്ന രേണു ഇടയ്ക്കിടെ തനിക്ക് പറയാനുള്ള കാര്യങ്ങളും പറയുന്നുണ്ടായിരുന്നു. അഭിമുഖങ്ങളിലെല്ലാം പറഞ്ഞത് ആവര്‍ത്തിക്കുകയായിരുന്നു അവര്‍. കിച്ചുവിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. അവന് ഇപ്പോഴും കാശ് അയച്ച് കൊടുക്കുന്നുണ്ട്. തെളിവായി സ്‌ക്രീന്‍ഷോട്ടും കാണിച്ചിരുന്നു. പൈസയായിരുന്നില്ല അവന്റെ വിഷയം.
കുട്ടിക്കാലം മുതല്‍ അവനെ നോക്കാനോ, കെയര്‍ ചെയ്യാനോ ആരുമില്ലായിരുന്നു. പ്രസവിച്ച അമ്മ മറ്റൊരാളോടൊപ്പം പോയതും, പിന്നെ വന്നവരാരും തന്നെ നോക്കിയില്ലെന്നും കിച്ചു പറഞ്ഞിരുന്നു. അന്നത്തെ അനുഭവങ്ങള്‍ നല്‍കിയ ട്രോമ ഇപ്പോഴും തന്നെ വിട്ടുപോയിട്ടില്ല. ആളുകളോട് ഇടപെടാനും മിണ്ടാനുമൊക്കെ പേടിയായിരുന്നു. കോട്ടയത്തേക്ക് തിരിച്ച് പോയപ്പോള്‍ കൂട്ടുകാരാണ് തന്നെ മനസിലാക്കി, മാറ്റിയെടുത്തതെന്നും കിച്ചു പറഞ്ഞിരുന്നു.
വിദേശത്തെ പരിപാടികളൊക്കെ കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തിയിരിക്കുകയാണ് രേണു. എന്റെ നല്ല പെട്ടി അവിടെയായിപ്പോയി. അത് കൊണ്ടുവരാന്‍ പറ്റിയില്ല. സുധിച്ചേട്ടന്റെ പൊട്ടിയ പെട്ടിയാണ് ഇത്. ഓര്‍മ്മയ്ക്കായുള്ളതാണ് ഇത്, ഇതെനിക്ക് കളയാനാവില്ല. പുതിയ പെട്ടിയും, സാധനങ്ങളും കളയേണ്ടി വന്നതില്‍ വിഷമമുണ്ടെന്നായിരുന്നു രേണു പറഞ്ഞത്. നമ്മള്‍ ചെയ്യേണ്ടതെല്ലാം ചെയ്യണമല്ലോ. എന്റെ കടമ അതാണ്. ചെയ്തിട്ടുമുണ്ട്. 22 വയസായ കുട്ടി, സ്വന്തമായ അഭിപ്രായങ്ങളും, കാര്യങ്ങളുമൊക്കെ പറയാറായതാണ്. പറയട്ടെ, എനിക്കെന്തായാലും സുധിച്ചേട്ടന്റെ മക്കള്‍ സ്വന്തം മക്കള്‍ തന്നെയാണ്. ഞാനൊരിക്കലും തള്ളിക്കളഞ്ഞിട്ടില്ല. തള്ളിക്കളയത്തുമില്ല. അവന്റെ വീട്ടില്‍ ഞാനെന്തിനാണ് അവനെ കയറ്റായിരിക്കുന്നത്.
അതിന്റെ ആവശ്യമില്ല. ഇതാണ് പറഞ്ഞത് മാനിപ്പുലേറ്റ് ചെയ്താല്‍ റീച്ച് കിട്ടും. ഇപ്പോള്‍ ഭയങ്കര ട്രെന്‍ഡിംഗില്‍ നില്‍ക്കുകയല്ലേ വിവാദം. എല്ലാവരും രേണു സുധിയെ എടുത്തിട്ട് അലക്കുകയാണല്ലോ. വ്‌ളോഗേഴ്‌സിന്റെ പേരൊന്നും ഞാന്‍ പറയുന്നില്ല. ഞാന്‍ അതൊന്നും കാണാറ് പോലുമില്ല. അവരൊക്കെ, ഇതിന്റെ പുറകില്‍ കളിച്ചിട്ടുള്ളവരെ നമുക്കറിയാം. അവളെ ഞാന്‍ നേരിട്ട് പോലും കണ്ടിട്ടില്ല. കാല് വയ്യ, നേരെ നടക്കാന്‍ പോലും പറ്റാത്ത വ്യക്തിയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മൂന്നോ നാലോ ഭര്‍ത്താക്കന്‍മാരൊക്കെയുണ്ടായിരുന്നു. വിധവയൊന്നുമല്ല, വിധവയാണെന്നൊക്കെയാണ് പറയുന്നതെന്നായിരുന്നു വ്‌ളോഗര്‍മാരിലൊരാളെക്കുറിച്ച് രേണു പറഞ്ഞത്.


Click it and Unblock the Notifications
















