നവവധുവായി ചേര്‍ന്ന് നിന്നപ്പോള്‍! എല്ലാത്തിന്റെയും തുടക്കം ഇതിലൂടെ! വീണ്ടും വിവാദ ചിത്രങ്ങളുമായി രേണു സുധി

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇന്ന് ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. അഭിനയവും, പാട്ടും, ഡാന്‍സുമൊക്കെ നേരത്തെ തന്നെ ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു. ചേട്ടനുണ്ടായിരുന്നപ്പോള്‍ അവസരങ്ങള്‍ വന്നെങ്കിലും അതൊന്നും വേണ്ടെന്ന നിലപാടായിരുന്നു. ഇന്ന് എനിക്ക് ജീവിക്കണം, എന്റെ കുടുംബത്തെയും നോക്കണം. അറിയാവുന്നൊരു ജോലി ഇതുമാത്രമേയുള്ളൂ. അഭിനയത്തിന്റെ ബാലപാഠങ്ങളൊക്കെ പഠിച്ച് വരുന്നേയുള്ളൂ. സംവിധായകന്‍ പറയുന്നത് പോലെ ചെയ്യാറുണ്ട്. ആല്‍ബങ്ങളിലാണ് കൂടുതലും അവസരങ്ങള്‍ വരുന്നത്. അതുപോലെ ഉദ്ഘാടനങ്ങള്‍ക്കായും വിളിക്കാറുണ്ട്. ഇതിനകം നിരവധി തവണ യുഎഇയിലേക്കും പോയിട്ടുണ്ട് രേണു. ആഗ്രഹിച്ചത് പോലെയൊരു യുകെ ട്രിപ്പ് ഇനി വരാനുണ്ടെന്നും നേരത്തെ അവര്‍ പറഞ്ഞിരുന്നു. പിന്തുണയ്‌ക്കൊപ്പം തന്നെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട് രേണുവിന്.

എന്റെ ജോലിയും ചെയ്ത മുന്നോട്ട് പോവുകയാണ് ഞാന്‍. ആരേയും ഉപദ്രവിക്കാനോ, മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാനോ, ഒന്നിനും പോവുന്നില്ല. എന്നാലും എന്തൊക്കെ പഴികളാണ് കേള്‍ക്കേണ്ടി വരുന്നത്. ക്യാമറയ്ക്ക് മുന്നിലാണ് ഉമ്മ വെച്ച് അഭിനയിക്കുന്നത്. അത് ഷൂട്ട് ചെയ്യുന്നതാണ്. ഒരുപാട് പേരുടെ മുന്നില്‍ വെച്ചാണ് അത്തരം രംഗങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ തുറന്നുപറഞ്ഞിരുന്നു. സെലിബ്രിറ്റികളെല്ലാം ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുന്നതേ ഞാനും ചെയ്യുന്നുള്ളൂ. എന്നാലും എല്ലാത്തിനും പഴി കേള്‍ക്കേണ്ടി വരുന്നുണ്ട്. സിനിമയിലെ ചുംബന രംഗങ്ങള്‍ കാണുമ്പോഴൊന്നും ഇത്രയധികം വിമര്‍ശനങ്ങള്‍ വരാറില്ലല്ലോയെന്നും രേണു ചോദിച്ചിരുന്നു.

Renu Sudhi about her photo shoot
Photo Credit: Renu Sudhi / Instagram

അടുത്തിടെയായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രേഷ്മ പി തങ്കച്ചന്‍ എന്ന് പേര് മാറ്റിയത്. നേരത്തെ രേണു സുധിയെന്നായിരുന്നു പേര് കൊടുത്തിരുന്നത്. സുധിയുടെ ഫോട്ടോ ആയിരുന്നു പ്രൊഫൈലില്‍. പേര് മാറ്റിയപ്പോഴായിരുന്നു തന്റെ ഫോട്ടോ ഡിപി ആക്കിയത്. വിവാഹത്തിന് മുന്നോടിയായിട്ടാണോ ഈ മാറ്റം എന്നായിരുന്നു ചോദ്യങ്ങള്‍. ഇനിയൊരു വിവാഹം വേണ്ട എന്ന തീരുമാനമൊന്നുമില്ല. ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. നല്ലൊരു കൂട്ട് ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നിയ നിമിഷങ്ങളൊക്കെയുണ്ടായിട്ടുണ്ട്. തന്നെയും മോനെയും, കുടുംബത്തെയും നോക്കുന്നൊരാള്‍ വന്നാല്‍ വിവാഹം നടക്കും. മുസ്ലീം യുവാവുമായി രേണു പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. അങ്ങനെയെങ്കില്‍ അങ്ങനെ എന്നായിരുന്നു രേണു അന്ന് പ്രതികരിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ ഉപയോഗിച്ചപ്പോഴും വിവാദങ്ങളായിരുന്നു. സെലിബ്രിറ്റികളൊക്കെ ചെയ്യുന്ന കാര്യമേ ഞാനും ചെയ്തിട്ടുളളൂ. എന്നാലും കുറ്റമാണ്. തുടക്കത്തില്‍ 45 രൂപയായിരുന്നുവെങ്കിലും, പിന്നീടത് വര്‍ധിപ്പിക്കുകയായിരുന്നു. എക്‌സ്‌ക്ലൂസീവായി ഇടുന്ന കണ്ടന്റുകള്‍ വരെ സ്‌ക്രീന്‍ഷോട്ടിലൂടെയായി പ്രചരിപ്പിക്കുന്നുണ്ട് ചിലര്‍. എന്തിനാണ് എന്നോട് മാത്രം ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാവുന്നില്ലെന്നുമായിരുന്നു രേണു ഇതേക്കുറിച്ച് പറഞ്ഞത്.

ഇപ്പോഴിതാ തന്റെ ആദ്യകാല ഫോട്ടോഷൂട്ടിലെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് രേണു. എന്റെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച ഫോട്ടോസ് എന്നായിരുന്നു രേണു എഴുതിയത്. ഡോക്ടര്‍ മനു ഗോപിനാഥനൊപ്പമുള്ള ചിത്രങ്ങള്‍ അന്ന് വന്‍ചര്‍ച്ചയായിരുന്നു. നവവധുവായി രേണുവിനെ കണ്ടതോടെ ഇവര്‍ വിവാഹിതരായോ, ഇതെപ്പോഴായിരുന്നു, ഇത്ര പെട്ടെന്ന് മറ്റൊരു വിവാഹം തുടങ്ങി ചോദ്യങ്ങളേറെയായിരുന്നു. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയായിരുന്നു അതൊരു ഫോട്ടോ ഷൂട്ടാണെന്ന് വിശദീകരിച്ച് രേണുവും ഡോക്ടറും എത്തിയത്.

രേണു സുധി, താങ്കളോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ എനിക്കും ഒരുപാട് സന്തോഷം. ഒരുപാട് ഉയരങ്ങൾ കീഴടക്കുന്നത് കാണുമ്പോൾ താങ്കളുടെ കഷ്ടപ്പാടിനും ജോലിയോടുള്ള ആത്മാർത്ഥതക്കും ഈശ്വരൻ തരുന്ന സൗഭാഗ്യമായാണ് ഞാൻ അതിനെ നോക്കി കാണുന്നത്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്നായിരുന്നു പോസ്റ്റിന് താഴെയായി ഡോക്ടർ കമന്റ് ചെയ്തത്. അടുത്ത വർക്ക് നോക്കിക്കോളൂ എന്നായിരുന്നു രേണുവിന്റെ മറുപടി.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X