ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം, വന്നില്ലെങ്കിലും കുഴപ്പമില്ല; രേണു

കാൻസറാണെന്ന് രേണു സുധി പുറം ലോകത്തോട് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. തേർഡ് സ്റ്റേജ് കഴിയാറായി. സ്തനത്തിലുണ്ടായ മുഴയാണ് കാൻസറായി മാറിയത്. കൃത്യ സമയത്ത് ചികിത്സ തേടിയില്ല എന്നതുകൊണ്ട് തന്നെ അത് കയ്യിലൂടെ ഹൃദയത്തിന്റെ മസിലിലേക്കും ശ്വാസകോശത്തിലേക്കും വ്യാപിച്ച് കഴിഞ്ഞു. അൽപം മോശം അവസ്ഥയിലാണ് ശരീരം എന്നതുകൊണ്ട് തന്നെ കീമ അടക്കമുള്ള ചികിത്സകൾ ആരംഭിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ വീട് വെക്കാനായി ഭൂമി നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവയലിനെ കുറിച്ച് രേണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു സമയത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സോഷ്യൽമീഡിയ വഴി രേണു ബിഷപ്പിനെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. രേണു മാപ്പ് പറഞ്ഞ് അദ്ദേഹവുമായി കുറച്ച് ദിവസം മുമ്പാണ് രമ്യതയിലായത്.

Renu Sudhi

ഇനി മുതൽ ഞാൻ കമന്റ്സ് നോക്കുകയില്ല. മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രമെ ഈ സമയത്ത് എനിക്ക് ചെയ്യാൻ പാടുള്ളു. ആശുപത്രിയിൽ പോയി ട്രീറ്റ്മെന്റ് ചെയ്യാൻ പോവുകയാണ്. എനിക്ക് മുന്നോട്ട് ജീവിക്കണം. ഞാൻ തന്നെയാണ് പപ്പയോട് പറഞ്ഞത് സുധി ചേട്ടന്റെ ആണ്ട് ദിവസം പ്രാർത്ഥന ചൊല്ലാൻ തിരുമേനിയെ വിളിക്കണമെന്ന്. ഞങ്ങൾ വിളിച്ചു അദ്ദേഹം വന്നു.

ഇന്നും അദ്ദേഹം വന്നു എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ അനു​ഗ്രഹമായി അതിനെ കാണുന്നു. അസുഖ വിവരം അറിഞ്ഞ് തന്നെയാണ് അദ്ദേഹം വന്നത്. ഞങ്ങൾ പറഞ്ഞു. ഞാൻ ചെയ്ത് പോയതിനെല്ലാം അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. അന്നത്തെ സിറ്റുവേഷൻ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കയോ പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് തന്നെ എന്റെ പ്രവൃത്തികൾ അദ്ദേഹത്തിന് വേദനയായി മാറിയെങ്കിൽ അതിന് ഞാൻ ക്ഷമയും ചോ​ദിച്ചു. ദൈവീകമായ സന്തോഷമാണ് അദ്ദേഹം വന്നപ്പോൾ അനുഭവപ്പെട്ടത്. അ​ദ്ദേഹത്തിന് വലിയൊരു മനസുണ്ട്. അതുകൊണ്ടാണ് അദ്ദേഹം വന്നത്. സഹാചര്യം കൊണ്ടാണ് അന്ന് എന്തൊക്കയോ അദ്ദേ​ഹത്തെ പറയേണ്ടി വന്നത്.

നമസ്കാരിക്കാൻ പോയപ്പോൾ അദ്ദേഹം സമ്മതിച്ചില്ല എന്നും രേണു പറയുന്നു. സുധിയുടെ മൂത്ത മകൻ കിച്ചു വിളിച്ചിരുന്നുവോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രേണുവിന്റെ മറുപടി. അന്ന് കിച്ചു ലൈഫ് സ്റ്റോറി വെളിപ്പെടുത്തിയശേഷം കിച്ചുവും രേണുവും കുടുംബവും അകൽച്ചയിലാണ്. വിരളമായി അനിയൻ റിതുലിനെ കാണാൻ വേണ്ടി മാത്രമാണ് കിച്ചു സുധിലയത്തിലേക്ക് പോകാറുള്ളത്.

Renu Sudhi

ഞാൻ തന്നെ അസുഖ വിവരത്തെ കുറിച്ച് തുറന്ന് പറഞ്ഞതുകൊണ്ട് കിച്ചു എന്നെ കാണാൻ വരുമെന്നാണ് എന്റെ വിശ്വാസം. ഈ വിഷയത്തെ കുറിച്ച് കൂടുതൽ ഞാൻ പറയുന്നില്ല. ആ വിഷയത്തെ കുറിച്ച് സംസാരിച്ചാൽ വേറൊരു ഇമോഷണൽ ലെവലിലേക്ക് കാര്യങ്ങൾ പോകും. കിച്ചു അവന്റെ ഇഷ്ടം പോലെ എന്തെങ്കിലും ചെയ്തോട്ടെ. അവൻ വന്നാലും കുഴപ്പമില്ല വന്നില്ലെങ്കിലും കുഴപ്പമില്ല. പരാതിപ്പെടാൻ എനിക്ക് താൽപര്യമില്ല.

വാർത്ത അറിഞ്ഞശേഷം ഒരുപാട് പേർ വിളിച്ച് ധൈര്യം തരുന്നുണ്ട്. ഡോക്ടഴേസിനെ ദൈവത്തെപ്പോലെ ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ച് കാലം ഷൂട്ട്, പ്രമോഷൻ, ഉദ്ഘാടനം എന്നിവയിൽ നിന്നെല്ലാം ബ്രേക്ക് എടുക്കുകയാണ്. കുറേ ഓടിയില്ലേ?. ഇനി കുറച്ച് റെസ്റ്റ് എടുക്കട്ടെ. ഉറക്കമില്ലാതെ ഞാൻ ഒരുപാട് ഓടി. വിശ്രമിച്ച് ഇരിക്കട്ടെ എന്നും രേണു സുധി പറയുന്നു.

ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്തുക എന്നതാണ് രേണുവിന് മുന്നിലുള്ള ഏറ്റവും വലിയ കടമ്പ. അതിനായി യുട്യൂബ് വീഡിയോകൾ പോലുള്ള വ ചെയ്യാനുള്ള ഒരുക്കത്തിലാണ് താരം. സുധിയെ വിവാ​ഹം ചെയ്യുന്നതിനും മുമ്പ് തന്നെ രേണുവിന്റെ ശരീരത്തിലുണ്ടായിരുന്ന മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X