അവന്റെ നമ്പർ സേവ് അല്ല, സേഫായിട്ട് കൊണ്ടുപോയി തിരികെ കൊണ്ടുവരണം; കിച്ചു വിളിച്ചതിനെ കുറിച്ച് രേണു!
ലൈഫ് സ്റ്റോറി പറഞ്ഞശേഷം രേണു സുധിയുമായും അവരുടെ കുടുംബവുമായും അത്ര നല്ല ബന്ധത്തിലായിരുന്നില്ല കൊല്ലം സുധിയുടെ മൂത്തമകൻ കിച്ചു. രേണുവിനേയും കുടുംബത്തേയും കുറിച്ച് കിച്ചു ലൈഫ് സ്റ്റോറിയിൽ നടത്തിയ ചില തുറന്ന് പറച്ചിലുകൾ വൈറലാവുകയും രേണുവിനും കുടുംബത്തിനും വലിയ തിരിച്ചടിയാവുകയും സമൂഹത്തിൽ അവർക്കുണ്ടായിരുന്ന ഇമേജ് തകരുകയും ചെയ്തിരുന്നു. രേണുവിന്റെ സഹോദരി അടക്കം വീഡിയോ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ട് സമീപിച്ചെങ്കിലും കിച്ചു വഴങ്ങിയില്ല.
അതിനാൽ തന്നെ അനിയൻ റിതുലിനെ കാണാൻ കഴിഞ്ഞ ദിവസം കോട്ടയത്തെ രേണു താമസിക്കുന്ന വീട്ടിലേക്ക് തെല്ലൊരു ഭയത്തോടെയാണ് കിച്ചു പോയത്. അനിയനുമായി ഇടപഴകുന്നത് തുടക്കത്തിൽ രേണുവിന്റെ പിതാവ് വിലക്കിയെന്ന് കിച്ചു പറഞ്ഞിരുന്നു.

ശേഷം രേണുവിനോട് അനുവാദം വാങ്ങി അനിയനുമായി ചെറിയൊരു വൺഡെ ഔട്ടിങ് കിച്ചു നടത്തിയിരുന്നു. ഇപ്പോഴിതാ വൈറൽ വ്ലോഗിനെ കുറിച്ചും കിച്ചുവിനോട് ഇപ്പോൾ തനിക്കുള്ള സമീപനത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് രേണു സുധി. സഹോദരനെ കാണാൻ കിച്ചുവിന് അവകാശമുണ്ടെന്നും അത് താൻ ഒരിക്കലും തടയില്ലെന്നും രേണു പറഞ്ഞു. കിച്ചു എന്നെ ഒരു ഉച്ചയൊക്കെയായപ്പോൾ വിളിച്ചു. കിച്ചുവിന്റെ നമ്പർ സേവ് അല്ല.
പക്ഷെ കോൾ കണ്ടപ്പോൾ മനസിലായി. വാട്സ്ആപ്പിൽ മാത്രമെ സേവ് ആയുള്ളു. എന്താ കിച്ചു എന്ന് ഞാൻ ചോദിച്ചു. അമ്മ... ഞാൻ കുഞ്ഞിനേയും കൊണ്ട് ഒന്ന് പുറത്ത് പൊക്കോട്ടേയെന്ന് അവൻ ചോദിച്ചു. പൊയ്ക്കോളൂ... അവൻ നിന്റെ അനിയനല്ലേ. നീ കൊണ്ടുപൊയ്ക്കോളൂ. സേഫായിട്ട് കൊണ്ടുപോയി തിരികെ കൊണ്ടുവന്നാൽ മതിയെന്ന് പറഞ്ഞു.
അമ്മ എപ്പോഴാണ് വരികയെന്ന് അവൻ ചോദിച്ചു. ഞാൻ ഒരു പ്രമോഷന്റെ ഭാഗമായി നിൽക്കുകയാണ്. ഉച്ചകഴിഞ്ഞ് വരാമെന്ന് പറഞ്ഞു. ഓക്കെ അമ്മേയെന്ന് പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു. ദേഷ്യം എനിക്കില്ല. പകയും ദേഷ്യവും മനസിൽ വെക്കുന്നയാളുമല്ല ഞാൻ. എപ്പോഴും പറയുന്നത് പോലെ തന്നെ പ്രസവിച്ചിട്ടില്ലെങ്കിലും എന്റെ മകൻ തന്നെയാണ് കിച്ചു. എന്നെ അമ്മ എന്ന് അവൻ വിളിക്കുന്നുണ്ടെങ്കിൽ ഞാൻ എന്നും അവന്റെ അമ്മ തന്നെയായിരിക്കും.
റിഥപ്പൻ അവന്റെ അനിയനല്ലേ കിച്ചുവിന് എപ്പോൾ വേണമെങ്കിലും അവനെ കൊണ്ടുപോകാം എന്നാണ് രേണു പറഞ്ഞത്. രേണു വീട്ടിൽ ഇല്ലാത്തപ്പോൾ അവരുടെ മാതാപിതാക്കളാണ് റിതുലിനെ സംരക്ഷിക്കുന്നത്. ചെറിയ കുട്ടിയാണ് റിതുൽ എന്നതുകൊണ്ട് തന്നെ അച്ഛനില്ലാത്തതിന്റെ വിടവ് അവനെ അറിയിക്കാതിരിക്കാൻ വേണ്ടതെല്ലാം കിച്ചു ചെയ്യുന്നുണ്ട്.

വിവാദത്തിനുശേഷം കിച്ചുവിനോടുള്ള റിതുലിന്റെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട്. പഴയ അടുപ്പമൊന്നും കുഞ്ഞ് കിച്ചുവിനോട് കാണിക്കുന്നില്ല. അതിന് കാരണക്കാരി രേണുവും വീട്ടുകാരുമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. മുമ്പ് കിച്ചുവിനെ കണ്ടാൽ സ്നേഹം കൊണ്ട് മൂടിയിരുന്ന റിതുൽ ഇപ്പോൾ കിച്ചുവിന്റെ അടുത്തേക്ക് പോകാൻ പോലും മടിക്കുന്ന സ്ഥിതിയുണ്ട്.
അതേസമയം അഖിൽ മാരാർ പ്രസവത്തെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയിലും തന്റെ അഭിപ്രായം രേണു പങ്കുവെച്ചു. അഖിലും ആണുങ്ങളും കരുതുന്നത് പോലെ പ്രസവം അത്ര ഈസിയല്ലെന്ന് രേണു പറഞ്ഞു. അഖിൽ മാരാർ എന്താണ് ഉദ്ദേശിച്ചത്. ഞാനും ഒരു അമ്മയാണ്. ആണുങ്ങൾ കരുതുന്നത് പോലെയോ അഖിൽ മാരാർ പറഞ്ഞതുപോലെയോ അല്ല പ്രസവം.
അത് മനസിലാകണമെങ്കിൽ സ്ത്രീയാകണം. അഖിൽ മാരാർ പറഞ്ഞപോലെ പ്രസവം ഒന്നും ഉരലിലിട്ട് അരി ഇടിക്കുന്നത് പോലെ അത്ര ഈസിയല്ല എന്നാണ് രേണു പറഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായിരുന്നു രേണു.


Click it and Unblock the Notifications