ഒരുമിച്ച് കോഫി... ഡ്രൈവ്, ഉദ്ദേശിച്ചത് അത്രമാത്രം, എല്ലാ സെലിബ്രിറ്റികളും പറയുന്നത്; ചാറ്റിനെ കുറിച്ച് രേണു!

അടുത്തിടെ രേണു സുധിയുടേത് എന്ന പേരിൽ‌ ചില ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ ലീക്കായിരുന്നു. ഡയറക്ടായി മീറ്റ് ചെയ്യാൻ എത്ര രൂപയാണെന്ന് ഒരാൾ ചോദിക്കുന്നതും മാനേജറുമായി സംസാരിക്കൂവെന്ന് രേണു മറുപടി നൽകുന്നതുമെല്ലാം ലീക്കായ ചാറ്റിന്റെ സ്ക്രീൻഷോട്ടിൽ ഉണ്ടായിരുന്നു. നല്ല ഉദ്ദേശത്തോടെയല്ല ആ വ്യക്തിയുമായി രേണു ചാറ്റ് ചെയ്തതെന്നാണ് പുറത്ത് വിട്ട ചാറ്റ് ഒറിജിനലാണെന്നും ഇതിനേക്കാൾ വലുത് തന്റെ കയ്യിലുണ്ടെന്നും പറഞ്ഞ് ഷെഫീന ബീവി പറഞ്ഞത്.

എന്നാൽ മീറ്റ് ചെയ്യാമെന്ന് പറഞ്ഞതിന് മറ്റ് അർത്ഥങ്ങളോ ഉദ്ദേശമോ ഇല്ലെന്ന് പറയുകയാണിപ്പോൾ രേണു സു‌ധി. വൈറലായത് തന്റെ ചാറ്റാണോയെന്ന് പോലും അറിയില്ലെന്നും എഐ ആകാൻ സാധ്യതയുണ്ടെന്നും രേണു പറഞ്ഞു. ചാറ്റിനെ കുറിച്ച് എനിക്ക് അറിയില്ല.

Renu Sudhi

എനിക്ക് ഓർമപോലുമില്ല. ചാറ്റാണോ എഐ വെച്ച് ചെയ്തതാണോയെന്നും അറിയില്ല. ഞാൻ അത് കണ്ടതുമില്ല. പ്ലീസ് കോൺടാക്ട് മൈ മാനേജർ എന്നത് ഞാൻ സാധാരണ പറയാറുള്ളതാണ്. പ്ലീസ് കോൺടാക്ട് മൈ മാനേജർ ഫോർ പ്രമോഷൻ എന്നാണ് ഞാൻ പറയാറുള്ളത്. പ്രമോഷൻ വേണോ? നിങ്ങൾക്ക് മാനേജറെ കോൺടാക്ട് ചെയ്യാം. ഇതെല്ലാം എല്ലാ സെലിബ്രിറ്റികളും പറയുന്നത് തന്നെയാണ്.

വൃത്തികെട്ട പണിക്കൊന്നും രേണു സുധിയെ കിട്ടില്ല എന്ന് എന്നെ കുറിച്ച് പറയുന്നവർക്ക് തന്നെ അറിയാം. നിങ്ങൾക്ക് എന്നെ കാണണോ എന്നെ മീറ്റ് ചെയ്യണോ... അത് നിങ്ങൾ ഉദ്ദേശിക്കുന്ന മീറ്റിങ് അല്ല. ഞാൻ ഉദ്ദേശിക്കുന്നത്. ഒരു കോഫിയോ ഷെയ്ക്കോ കുടിക്കണോ, ഒരു ഡ്രൈവ് പോകണോ, അതോ പുറത്തൊന്ന് കറങ്ങാൻ പോകണോ അതാണ് ആ മീറ്റ് അപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അതിന് താൽപര്യമുള്ളവർ എന്റെ മാനേജറുമായി ബന്ധപ്പെട്ടാൽ മതിയെന്നത് ഞാൻ ലൈവിൽ പറയാറുണ്ട്. അതുപോലെ എന്നെ വെച്ച് ഷൂട്ടും പ്രോ​ഗ്രാമും ചെയ്യാൻ ആ​​ഗ്രഹിക്കുന്നുണ്ടെങ്കിൽ അവരും എന്റെ മാനേജരുമായി ബന്ധപ്പെട്ടാൽ മതി. അതിൽ എന്താണ് പ്രശ്നം. പിന്നെ ലീക്കായ ചാറ്റ് ഞാൻ കണ്ടിട്ടില്ല. അത് എന്റേത് തന്നെയാണോയെന്ന് പോലും എനിക്ക് സംശയമാണ്. ഓർമപോലുമില്ല എന്താണ് സംഭവിച്ചതെന്നും രേണു പറയുന്നു.

രേണുവിന്റെ സബ്സ്ക്രൈബേഴ്സിൽ ആരോവാണ് ചാറ്റിന് അപ്പുറത്തുള്ള വ്യക്തി. കാരണം രേണു എക്സ്ക്ലൂസീവായി ഇടുന്ന വീഡിയോകൾക്കെല്ലാം അയാൾ റിപ്ലെ സ്മൈലിയായും മറ്റും അയച്ചിരിക്കുന്നതും ചാറ്റിന്റെ സ്ക്രീൻഷോട്ടിൽ കാണാം. നിക്കർ വിധവ എന്ന പരിഹാസത്തിനുള്ള മറുപടിയും സബ്സ്ക്രിബ്ഷനെ കുറിച്ചും രേണു സംസാരിച്ചു.

Renu Sudhi

നിക്കർ ഞാൻ ഇപ്പോഴും ഇടാറുണ്ട്. എന്നെ നിക്കർ വിധവ എന്ന് വിളിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. ഇനി എന്നെ എന്ത് വിളിച്ചാലും എനിക്ക് ഒരു പ്രശ്നവുമില്ല. ഞാൻ ഹാപ്പിയാണ്. സബ്സ്ക്രിബ്ഷനെ കുറിച്ച് നിങ്ങൾ എന്നോട് ചോദിച്ചാൽ എനിക്കൊന്നും പറയാനില്ല. കാരണം എനിക്ക് കൊള്ളാവുന്ന ഒരു ഫേസ്ബുക്ക് പേജുണ്ടായിരുന്നു. അതിപ്പോൾ ഹാക്ക് ചെയ്ത് അടിച്ച് തകർത്ത് കളഞ്ഞു. ഫേസ്ബുക്ക് പേജ് പോയി എന്നാണ് രേണു പറഞ്ഞത്.

2745 സബ്സ്ക്രൈബേഴ്സാണ് രേണുവിന് ഇൻസ്റ്റ​ഗ്രാമിലുള്ളത്. 180 രൂപയാണ് മാസം രേണു ഈടാക്കുന്നത്. കൂടാതെ പ്രമോഷനുകൾ മ്യൂസിക്ക് വീഡിയോ അഭിനയം എന്നിവ വഴിയും നല്ലൊരു വരുമാനം മാസം രേണുവിനുണ്ട്. കോട്ടയത്ത് സന്നദ്ധ സംഘടന വെച്ച് നൽകിയ സുധിലയം എന്ന വീട്ടിലാണ് രേണു ‌കുടുംബസമേതം താമസിക്കുന്നത്.

അടുത്തിടെയായി രേണു നടത്തുന്ന ദുബായ്, ബെഹ്റൈൻ ട്രിപ്പുകളും ചർച്ച വിഷയമായി മാറുന്നുണ്ട്. സ്വർണ്ണകടത്ത് സംഘങ്ങളുടെ കാരിയറാണ് രേണു എന്ന തരത്തിലാണ് പ്രചരിച്ചത്. ഇടയ്ക്കിടെ പത്തും പതിനഞ്ചും ദിവസം രേണു ​ദുബായിൽ പോയി താമസിക്കാറുണ്ട്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X