അവരെ ഞാന്‍ കുറ്റം പറയില്ല! എന്തിനാണ് മറച്ചുവെക്കുന്നത്! ലെസ്ബിയനാണോ എന്ന ചോദ്യത്തിന് രേണുവിന്റെ മറുപടി

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാറുണ്ട് രേണു സുധി. ഉദ്ഘാടനങ്ങളും, ഷൂട്ടുമൊക്കെയായി സജീവമാണ് രേണു. പരിപാടിയൊക്കെ കണ്ട് തുടങ്ങിയ ഇഷ്ടം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇഷ്ടം പറഞ്ഞപ്പോള്‍ ആദ്യം സുധിച്ചേട്ടന്‍ നോ പറഞ്ഞിരുന്നു. മകന്റെ കാര്യങ്ങളെക്കുറിച്ചൊക്കെയായിരുന്ന് പറഞ്ഞത്. എന്റെ ഇഷ്ടം സത്യസന്ധമാണെന്ന് മനസിലാക്കിയപ്പോഴാണ് ഞങ്ങളൊന്നായത്. സന്തോഷത്തോടെയായിരുന്നു മുന്നോട്ട് പോയത്. സാമ്പത്തിക പ്രതിസന്ധികളൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങളെ സന്തോഷത്തോടെ നിര്‍ത്തുമായിരുന്നു അദ്ദേഹം.

ഷൂട്ടില്ലാത്ത സമയത്ത് പുറത്തൊക്കെ പോവാറുണ്ട്. വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നു. ഇന്നും അദ്ദേഹത്തെ ഓര്‍ത്ത് തന്നെയാണ് ഞാന്‍ ജീവിക്കുന്നതെന്ന് രേണു പറഞ്ഞിരുന്നു. സുധിയുടെ വിയോഗ ശേഷമായി പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളുണ്ട്. ഒരു പുരുഷനെ കിട്ടാത്തത് കൊണ്ട് രേണു ഇപ്പോള്‍ ലെസ്ബിയനാണോ എന്ന കമന്റുകളൊക്കെ വരുന്നുണ്ട്. ഞാന്‍ ലെസ്ബിയനല്ല, അങ്ങനെയാണെങ്കില്‍ ഞാനത് തുറന്നുപറയും. എനിക്ക് അതിലൊരു മടിയുമില്ല. ബൈയാണോ എന്ന് ചോദിച്ചാല്‍ അതുമല്ല. മാനേജര്‍ എന്ന് പറയുന്നത് എനിക്ക് അഭിമാനമാണ്.

Renu Sudhi reply about her manager
Photo Credit: Renu Sudhi / Instagram

എന്റെ ഓരോ കാര്യങ്ങളും, ഉറക്കമിളച്ചാണെങ്കിലും കാര്യങ്ങള്‍ ചെയ്യും. ഞാനിപ്പോള്‍ യാത്രയിലാണെങ്കില്‍ ആ സമയത്ത് ഉറക്കമിളച്ചിരുന്നാണെങ്കിലും എല്ലാം ചെയ്ത് തരും. എന്നോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ്. ഞാനെപ്പോഴും എന്റെ മാനേജര്‍ കരിഷ്മയെക്കുറിച്ച് പറയാറുണ്ട്. മാനേജര്‍ മാത്രമല്ല, എന്റെ സഹോദരി കൂടിയാണ്. ഞാനൊരിക്കലും ലെസ്ബിയനെ കുറ്റം പറയില്ല. ഓരോരുത്തരുടെ ഇഷ്ടമല്ലേ, മുന്നോട്ടുള്ള ജീവിതത്തില്‍ അങ്ങനെയായാല്‍ ഞാനതെന്തായാലും തുറന്ന് പറയുന്നതായിരിക്കും എന്നായിരുന്നു രേണുവിന്റെ മറുപടി.

ജീവിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ അഭിനയിക്കാനായി ഇറങ്ങിയത്. ഉദ്ഘാടനങ്ങള്‍ക്ക് വിളിച്ചാലും പോവാറുണ്ട്. പലപ്പോഴും ഉറങ്ങാന്‍ പോലും സമയം കിട്ടാറില്ല. യാത്രകള്‍ തന്നെയാണ്. എന്നാലും ഈ തിരക്ക് ഞാന്‍ ആസ്വദിക്കുന്നുണ്ടെന്ന് രേണു പറഞ്ഞിരുന്നു. സുഹൃത്ത് കൂടിയായ കരിഷ്മയാണ് രേണുവിന്റെ മാനേജര്‍. ഡേറ്റിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് കരിഷ്മയാണ്. ഇനിയൊരു വിവാഹമുണ്ടോയെന്നായിരുന്നു ഇടക്കാലത്തെ ചോദ്യങ്ങള്‍. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും രേണു പറഞ്ഞിരുന്നു.

പ്രണയത്തിലാണെന്ന സൂചന കൊടുത്തപ്പോള്‍ പങ്കാളി മുസ്ലീമാണോയെന്നായിരുന്നു ചോദ്യങ്ങള്‍. അതേക്കുറിച്ചൊന്നും പറയാറായിട്ടില്ല. അങ്ങനെ വിശ്വസിക്കുന്നവര്‍ അത് ചെയ്യട്ടെ. അല്ലെന്നൊന്നും പറയുന്നില്ല. അതുപോലെ മൂന്നാം വിവാഹം എന്നാണ് ചിലരുടെ കണ്ടെത്തല്‍. അതിലും അധികം പറയാനൊന്നുമില്ല. അവരുടെ ആഗ്രഹം പോലെ പറയട്ടെ, പ്രചരിപ്പിക്കട്ടെ. അതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ലെന്നായിരുന്നു രേണു പറഞ്ഞത്.

എന്റെ വീട്ടുകാര്‍ക്കും, സുധി ചേട്ടന്റെ വീട്ടുകാര്‍ക്കും, കിച്ചുവിനും അറിയാം എന്നെ. അവരെ മാത്രമേ എനിക്ക് ബോധിപ്പിക്കാനുള്ളൂ. അവര്‍ക്ക് എല്ലാം അറിയാം. കുറേപേര്‍ നെഗറ്റീവ് പറയുന്നുണ്ടെങ്കിലും എന്നെ സ്‌നേഹിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്നവരുമുണ്ട്. എവിടെ പോയാലും ആളുകള്‍ അടുത്ത് വരികയും, സ്‌നേഹത്തോടെ സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ബിഗ് ബോസില്‍ മത്സരിച്ചതിന് ശേഷമാണ് കുട്ടികളൊക്കെ വന്ന് സംസാരിക്കാന്‍ തുടങ്ങിയത്. രേണു ചേച്ചി എന്ന് വിളിച്ച് കാണുമ്പോള്‍ തന്നെ ഓടി വരാറുണ്ട് പലരും. തനിക്ക് ലഭിച്ച മികച്ച അവസരങ്ങളിലൊന്നാണ് ബിഗ് ബോസ് എന്ന് രേണു മുന്‍പ് പറഞ്ഞിരുന്നു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X