ഒരു കൂട്ട് വേണം! കല്യാണമുണ്ടാവും! സുധിച്ചേട്ടനോട് വഴക്കിട്ട് അന്ന് ചെയ്തതിനെക്കുറിച്ച് രേണു സുധി
കരിയറിനെക്കുറിച്ചും, ജീവിത വിശേഷങ്ങളും പങ്കുവെച്ചുള്ള രേണു സുധിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി സംസാരിക്കവെയായിരുന്നു രേണു അഭിനയ ജീവിതത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിച്ചത്. ഒറ്റയ്ക്കുള്ള ജീവിതം മടുത്തു എനിക്ക്. ഒരു കൂട്ട് വേണമെന്ന ആഗ്രഹമുണ്ടെന്ന് വെറുതെ പറഞ്ഞതല്ല. ഒറ്റയ്ക്ക് തുലയാന്‍ വയ്യ. പെട്ടെന്നൊരു കല്യാണം എന്നില്ല. ഞാന്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന അര്‍ത്ഥമില്ല. അങ്ങനെയൊരാള്‍ വന്നാല്‍ ഇപ്പോള്‍ കിട്ടുന്ന ഫ്രീഡം ഉണ്ടാവുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഈ ഫ്രീഡം എന്ന് വെച്ചാല്‍ ഇവരെന്താണ് ഉദ്ദേശിക്കുന്നത്.
സുധിച്ചേട്ടനുണ്ടായിരുന്ന സമയത്ത് എനിക്ക് വീട്ടിലിരുന്നാല്‍ മതിയായിരുന്നു. സുധിച്ചേട്ടന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഞാനൊരു സെലിബ്രിറ്റിയാവാന്‍ വന്ന ആളല്ല. ഒഴുക്കിന് അനുസരിച്ച് വന്ന് പെട്ടതാണ്. സുധിച്ചേട്ടന്റെ അനുഗ്രഹം എന്റെ കൂടെയുണ്ട്. അദ്ദേഹമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ജോലിക്ക് പോവില്ലായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്ന സമയത്താണ് ഈയൊരു മേഖലയില്‍ നിന്നും അവസരം ലഭിക്കുന്നത്.

കുട്ടിക്കാലം തൊട്ടേ പാട്ടും, ഡാന്‍സും, അഭിനയവുമൊക്കെയായി നില്‍ക്കുന്നൊരു കുട്ടിയായിരുന്നു ഞാന്‍. പുറമെയുള്ളവര്‍ക്കാര്‍ക്കും അത് അറിയില്ല. കുറേനാള്‍ അച് ഉറങ്ങി കിടക്കുകയായിരുന്നു. എന്ന് വെച്ച് വലിയ അഭിനേതാവാണെന്നൊന്നുമല്ല പറയുന്നത്. ചെറിയ ആല്‍ബങ്ങളും, സിനിമകളുമൊക്കെ ചെയ്യുന്നു. ദൈവം സഹായിച്ച് കുറേ ഉദ്ഘാടനങ്ങളുമൊക്കെ കിട്ടി. അങ്ങനെ പോവുന്നു.
ജീവിതത്തില്‍ ഏറ്റവും വലിയ വിളക്കാണ് അമ്മ. അമ്മയെന്ന സത്യം ജീവിതത്തില്‍ വലിയ വിളക്കാണ്, നമ്മള്‍ മറ്റുള്ളവര്‍ക്ക് വെളിച്ചമാവുക. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ ഒരുപാട് അനുഭവിക്കുന്നവരാണ്. ഒരുപാട് കണ്ണുകളിലൂടെ മറ്റുള്ളവര്‍ അവരെ കാണുന്നു. അവരുടെ അനുഭവം പുറമെ കാണുന്നവര്‍ക്ക് മനസിലാവുന്നില്ല. നെഗറ്റീവിലൊന്നും തളരാതെ മുന്നോട്ട് പോവുക എന്നേ എനിക്ക് പറയാനുള്ളൂ. തളര്‍ത്താന്‍ ഒരുപാട്‌പേര് കാണും. മക്കളെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോവുക. ദൈവം എന്തായാലും നിങ്ങള്‍ക്ക് നല്ലൊരു ജീവിതം തരും.
ഷണ്‍മുഖദാസുമായുള്ള ആല്‍ബം ഷൂട്ടിനെക്കുറിച്ചും രേണു സംസാരിച്ചിരുന്നു. ഓവറായിട്ട്, ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ ഡയറക്ടര്‍ പറഞ്ഞാല്‍ അതും ചെയ്യും ഞാന്‍. ക്യാരക്ടറിന് വേണ്ടിയാണ് അത്. സിനിമയില്‍ ഇനി ഐറ്റം ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ എനിക്ക് കംഫര്‍ട്ടബിളാണെങ്കില്‍ ഞാന്‍ ചെയ്യും. എന്നോടാരും പറയത്തില്ല. ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. അഭിനയം അഭിനയമായി കാണുക. ദാസേട്ടനുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ ആ ഡയക്ടര്‍ പറഞ്ഞാല്‍ അത് ചെയ്യും. ക്യാമറയ്ക്ക് മുന്നിലല്ലേ അത് ചെയ്യുന്നത്. പിന്നില്‍ അല്ലല്ലോ. ലൈഫ് വേറെ അഭിനയം വേറെ.
കാമുകന്‍ യുകെയിലാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. രാജ്യം ഏതാണെന്ന് ഞാനൊന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ മിലിട്ടറിക്കാരനാണെന്നാണ് പറയുന്നത്. ഞാന്‍ ആരുടെ കൂടെ ഫോട്ടോ എടുത്താലും എന്റെ കാമുകനാണെന്നാണ് യൂട്യൂബേഴ്‌സ് പറയുന്നത്. ശാന്തിവിള ദിനേശ് ആരാണെന്ന് പോലും എനിക്കറിയില്ല. ഞാന്‍ അഴിഞ്ഞാടുന്ന വീഡിയോ കൈയ്യിലുണ്ടെങ്കില്‍ അയാള്‍ പുറത്തുവിടട്ടെ. ഏഴിമല പുഞ്ചോല പാട്ടിന് കള്ളൊക്കെ വെച്ച് ഒരു ആഡ് ചെയ്തിരുന്നു. അതാണോ എന്നറിയില്ല.
ഏതാണെങ്കിലും എന്നെ ബാധിക്കുന്നില്ല അതൊന്നും എന്നും രേണു പറഞ്ഞിരുന്നു. സുധിച്ചേട്ടനുമായി വഴക്കുണ്ടാക്കുന്ന സമയത്ത് കട്ടിലിനടിയില്‍ ഒളിക്കാറുണ്ട് ഞാന്‍. ഒരിക്കല്‍ അദ്ദേഹത്തെ വിളിക്കാനായി ഞാനും കിച്ചുവും റെയില്‍വേ സ്റ്റേഷനിലേക്ക് പോയിരുന്നു. ട്രെയിന്‍ വന്നിട്ടും അദ്ദേഹത്തെ മാത്രം കണ്ടിട്ടില്ല. ആകെ ടെന്‍ഷനായി കരഞ്ഞ് നടക്കുന്നതിനിടയിലായിരുന്നു ഉറങ്ങുന്ന സുധിച്ചേട്ടനെ കണ്ടത്. അപ്പോഴാണ് ആശ്വാസമായതെന്നായിരുന്നു രേണു പറഞ്ഞത്.


Click it and Unblock the Notifications

















