രാത്രികളിൽ ഒറ്റയ്ക്കിരുന്ന് കരഞ്ഞു, കീമോ തുടങ്ങുന്നു... പ്രാർത്ഥന വേണം, സ്നേഹം അറിഞ്ഞപ്പോൾ രോ​ഗം പകുതി മാറി!

ജീവിതത്തിലെ ഏറ്റവും വലിയ യുദ്ധത്തിന് ഇറങ്ങി തിരിച്ചിരിക്കുകയാണ് രേണു സുധി. കാൻസറിനെ തോൽപ്പിച്ച് താൻ ജീവിതത്തിലേക്ക് തിരികെ വരുമെന്നാണ് രേണു നിരന്തരം പറയുന്നത്. കാൻസർ തേർഡ് സ്റ്റേജ് കഴിയാറായി. അതിനാൽ ചികിത്സകൾ കൂടുതൽ വേ​ഗത്തിലാക്കാനുള്ള ശ്രമമാണ്. കീമോയ്ക്ക് വിധേയയാകും മുമ്പായി പ്രാർത്ഥനകൾ ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് രേണു.

മരണ വീട്ടിൽ മകളും മരുമകളും തമ്മിൽ വഴക്ക്, ഭാരതിരാജയുടെ സ്വത്തുക്കൾ മകൾ കൈക്കലാക്കി, ഷെയർ ചോദിച്ചതിന് അടിച്ചു!
മരണ വീട്ടിൽ മകളും മരുമകളും തമ്മിൽ വഴക്ക്, ഭാരതിരാജയുടെ സ്വത്തുക്കൾ മകൾ കൈക്കലാക്കി, ഷെയർ ചോദിച്ചതിന് അടിച്ചു!

ഇത്ര വലിയൊരു രോ​ഗം പിടിപെട്ടിട്ടും സന്തോഷത്തോടെ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് തന്നെ മാതൃകയാക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും വേണ്ടിയാണെന്നും രേണു പറയുന്നു. പുതിയ വീഡിയോയിൽ മകൻ റിതുലും ഒപ്പമുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലാണ് രേണു ചികിത്സ തേടുന്നത്. മുടി മുറിച്ച് പുത്തൻ ലുക്കിലാണ് രേണു എത്തിയത്. ചികിത്സയ്ക്ക് മുന്നോടിയായാണ് മുറിച്ചത്.

Renu Sudhi

രേണുവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മുടി മുറിച്ചതോടെ മുഖത്തിന് ചെയ്ഞ്ച് വന്നുവല്ലേ?. ചെയ്ഞ്ചാകാൻ വേണ്ടി മുറിച്ചതല്ല. മൂന്ന് ദിവസമായി ഹോസ്പിറ്റലും വീടും മാത്രമായി ജീവിക്കുകയാണ് ഞാൻ. ​ആദ്യത്തെ ദിവസം ചെന്നപ്പോൾ ചികിത്സയുടെ കാര്യങ്ങളെല്ലാം സാർ പറഞ്ഞ് തന്നു. കീമോ തുടങ്ങും മുമ്പ് കാർഡിയോളജിയിൽ നിന്നും ലെങ്സിന്റെ ഡോക്ടറുടെ കയ്യിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം. കീമോ കട്ടി കൂടിയ മെഡിസിനാണ്.

അത് ചെയ്യുന്നതിലൂടെ ​ഹ‍ൃദയത്തിനോ ശ്വാസകോശത്തിനോ കുഴപ്പമില്ലെന്ന സർട്ടിഫിക്കേറ്റാണ് വാങ്ങേണ്ടത്. ആ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമെ കീമോ ചെയ്യുകയുള്ളു. ഇക്കോ ടെസ്റ്റ്, ഇസിജി എല്ലാം എടുത്തു. അടുത്ത ദിവസം പോയി കീമോ പോട്ടൊക്കെ ഇടണം. കീമോ ചെയ്യാനുള്ള കാര്യങ്ങെല്ലാം ചെയ്യണം. അതുപോലെ ക്ലിപ്സ് ഇടണം.

സിന്ധു കൃഷ്ണയുടെ അമ്മയെവിടെ? സൗന്ദര്യ പിണക്കത്തിലോ? വിവാദങ്ങൾ കെട്ടടങ്ങവെ അടുത്ത ചോദ്യങ്ങൾ
സിന്ധു കൃഷ്ണയുടെ അമ്മയെവിടെ? സൗന്ദര്യ പിണക്കത്തിലോ? വിവാദങ്ങൾ കെട്ടടങ്ങവെ അടുത്ത ചോദ്യങ്ങൾ

അതും ട്രീറ്റ്മെന്റിന്റെ ഭാ​ഗമാണ്. കീമോ സ്റ്റാർട്ട് ചെയ്യാൻ പോവുകയാണ്. നിങ്ങൾ ഓർക്കും ഞാൻ ഭയങ്കര ഹാപ്പിയായി സംസാരിക്കുന്നല്ലോ ഇരിക്കുന്നല്ലോയെന്ന്. ഹാപ്പിയായി സംസാരിക്കാനേ എനിക്ക് പറ്റു. കാരണം എന്നപ്പോലെ ഇത്തരം രോ​ഗങ്ങൾ കൊണ്ട് വേദന അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ ഇന്റർവ്യൂ പുറത്ത് വന്നശേഷം ഒരുപാട് പേർ വിളിച്ചു മെസേജ് അയച്ചു. എന്നെ ഇത്രത്തോളം സ്നേഹിക്കുന്നവരുണ്ടോയെന്ന് ഞാൻ ചിന്തിച്ചുപോയി.

എന്നെ സ്നേഹിക്കുന്നവർ ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. മെഡിക്കൽ കോളേജിലാണ് ചികിത്സിക്കുന്നത്. അവിടെ വെച്ച് കാണുന്നവരെല്ലാം അടുത്ത് വന്ന് സംസാരിക്കുകയും പ്രാർത്ഥിക്കുകയും സ്നേഹം അറിയിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. ദൈവമെ ഇത്രയും പേർ സ്നേഹിക്കുന്നുണ്ടോയെന്ന് തോന്നിപ്പോയി.

Renu Sudhi

ഇനിയെന്തിന് കുറച്ചുപേർ ഇടുന്ന നെ​ഗറ്റീവ് കമന്റുകൾ കണ്ട് ‍ഞാൻ വിഷമിക്കണം?. എന്റെ തുടർന്നുള്ള എല്ലാ കാര്യങ്ങളും എന്റെ യുട്യൂബ് ചാനൽ വഴി ഞാൻ അറിയിക്കും. ഹോസ്പിറ്റലും മറ്റുമെല്ലാമായി ഓട്ടമാണ്. അതിന്റെ ടെൻഷനുണ്ട്. മറവി സംഭവിക്കുന്നുണ്ട്. മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ വായയൊക്കെ പൊട്ടിയിട്ടുണ്ട്. ഫോൺ താഴെവെക്കാൻ സമയമില്ല. അത്രയേറെ പേരാണ് അസുഖ വിവരം അറിഞ്ഞ് വിളിക്കുന്നത്.

ഈ രോ​ഗത്തിൽ നിന്നും ഞാൻ മുക്തി നേടി തിരിച്ച് വരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടി സന്തോഷത്തോടെ ജീവിക്കണം. നല്ലൊരു സിനിമയിൽ നല്ലൊരു വേഷം ലഭിച്ചതായിരുന്നു. പക്ഷെ ട്രീറ്റ്മെന്റ് തുടങ്ങാൻ പോകുന്നതിനാൽ അതിൽ അഭിനയിക്കാൻ കഴിയില്ല. ഒരുപാട് അവസരങ്ങളും വരുന്നുണ്ട്. അതുപോലെ നോബിൾ ഫിലിപ്പ് തിരുമേനി വന്ന് എനിക്ക് വേണ്ടി പ്രാർത്ഥിച്ചു.

പല സെറ്റുകളിലും ഈ​ഗോ പ്രശ്നങ്ങൾ, എന്നാൽ എനിക്കൊരു സീൻ കൂടുതൽ കിട്ടിയാൽ മഞ്ജു ചേച്ചിയുടെ പ്രതികരണം: സൗമ്യ
പല സെറ്റുകളിലും ഈ​ഗോ പ്രശ്നങ്ങൾ, എന്നാൽ എനിക്കൊരു സീൻ കൂടുതൽ കിട്ടിയാൽ മഞ്ജു ചേച്ചിയുടെ പ്രതികരണം: സൗമ്യ

കാൻസർ രോ​ഗത്തോട് പോരാടുന്നവർക്ക് മാതൃകയാകാനാണ് ഞാൻ ശ്രമിക്കുന്നത്. അസുഖ വിവരം അറിഞ്ഞശേഷം രാത്രികളിൽ ആരും കാണാതെ കരയുമായിരുന്നു. എന്റെ മാനേജർ കരിഷ്മയെ വിളിച്ചാണ് ഏറ്റവും കൂടുതൽ കരയുന്നത്. എല്ലാവരുടേയും സ്നേഹ​വും പ്രാർത്ഥനയും ലഭിച്ചപ്പോൾ രോ​ഗം പകുതി കുറഞ്ഞ ഫീൽ. കീമോ തുടങ്ങുകയാണ് എല്ലാവരും പ്രാർത്ഥിക്കണം എന്നും രേണു സുധി പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X